Facebook Pixel ഒരു മോഹം ബാക്കിയുണ്ട് | Vanitha - womens-interest - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

ഒരു മോഹം ബാക്കിയുണ്ട്

Vanitha

|

June 22, 2024

രോഗത്തിന്റെ കനൽവഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോഴും സീരിയൽതാരം കിഷോർ പിതാംബരന്റെ മനസ്സിലൊരു സ്വപ്നമുണ്ട്

- ശ്യാമ

ഒരു മോഹം ബാക്കിയുണ്ട്

ഇരുപത്തിമൂന്നു വർഷം അഭിനയരംഗത്തു നിൽക്കുക. ആളുകൾ ഓർക്കുന്ന കഥാപാത്രങ്ങൾ ചെയ്യുക... അങ്ങനെ കാണികളുടെ മനസ്സിൽ പതിഞ്ഞ മുഖമാണു കിഷോർ പീതാംബരൻ എന്ന സീരിയൽ നടന്റേത്.

അതിനിടയ്ക്കും കിഷോർ ജീവിക്കാനായി തടി പിടിക്കാനും വണ്ടിയോടിക്കാനും പാരലൽ കോളജിൽ അധ്യാപകനായും ഒക്കെ ജോലി ചെയ്തു. ആരോഗ്യമുള്ളിടത്തോളം എന്തു ജോലി ചെയ്യാനും മടിയില്ല എന്നതായിരുന്നു കിഷോറിന്റെ നിലപാട്. അങ്ങനെയിരിക്കെയാണ് ഏറ്റവും വിശ്വസിച്ചിരുന്ന ശരീരം തന്നെ ആടിയുലയാൻ തുടങ്ങിയത്.

വന്നു ചേർന്ന അഭിനയം

“അഭിനയിക്കണം എന്ന് ആഗ്രഹിച്ച് ഈ രംഗത്തേക്കു വന്ന ആളല്ല ഞാൻ. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. ജി. ശങ്കരപ്പിള്ളയുടെ ഒരു ചെറിയ നാടകമായിരുന്നു. സബ് ജില്ലാതലത്തിലും ജില്ലാ തലത്തിലും മത്സരിച്ചപ്പോൾ ഞാനായിരുന്നു മികച്ച നടൻ. അങ്ങനെ അടുത്ത വർഷവും സ്വാഭാവികമായി നാടകത്തിലേക്ക്. അകമ്പടിയായി മോണോആക്റ്റും പദ്യം ചൊല്ലലും.

അച്ഛൻ പീതാംബരൻ യുണീക് അക്കാദമി എന്ന പാരലൽ കോളജ് നടത്തിയിരുന്നു. ഡിഗ്രി വരെ അവിടെയാണു പഠിച്ചത്. അന്നൊക്കെ നാട്ടിൽ ധാരാളം അമച്വർ കലാമത്സരങ്ങളുണ്ടായിരുന്നു. അതിലൊക്കെയും പങ്കെടുത്തു. അവിടൊക്കെ മത്സരിച്ചു വിജയിക്കുന്നത് അന്ന് വലിയ കാര്യമാണ്. മത്സരത്തുകയായി 3000- 4000 രൂപയും കിട്ടും. അത്വ ളരെ വലിയ തുകയാണ്. പങ്കെടുക്കാനായി ആദ്യം 250 രൂപയൊക്കെ അടയ്ക്കണം. അത് എങ്ങനെയെങ്കിലും സംഘടിപ്പിച്ച് പോയി മത്സരിക്കും.

ഡിഗ്രി അവസാന വർഷം പഠിക്കുമ്പോൾ ഇവിടെയടുത്തു നവോദയ എന്നൊരു നൃത്ത നാടക സമിതിയുണ്ടായിരുന്നു. അവർ അന്ന് എംടിയുടെ രണ്ടാമൂഴം ആസ്പദമാക്കി ആർഷഭാരതം എന്നൊരു ബാലെ കളിക്കുന്നു. ഭീമനായി വേഷം കെട്ടിയിരുന്നയാൾ പെട്ടെന്നു ഗൾഫിലേക്കു പോയി. ആ ഒഴിവിലേക്ക് അവർ എന്നെ തിരക്കി വന്നു.

അന്നെനിക്ക് ബാലെയോടൊന്നും വലിയ താൽപര്യമില്ല. അത്യാവശ്യം രാഷ്ട്രീയ പ്രവർത്തനം, കലാപ്രവർത്തനം, യുക്തിവാദി സംഘടന തുടങ്ങിയവയൊക്കെയുണ്ട്. പിന്നെയവർ അച്ഛനോടു പറഞ്ഞു വീണ്ടും വന്നു. ഞാൻ സ്ക്രിപ്റ്റ് കേൾക്കണമെന്ന് പറഞ്ഞു. ഡയലോഗ് റിക്കോർഡ് ചെയ്തു കസെറ്റിലാക്കിയിരുന്നു.

MORE STORIES FROM Vanitha

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size