Try GOLD - Free

പൂവമരച്ചോട്ടിലെ പൂരം

Vanitha

|

February 17, 2024

ആചാരവും ആഘോഷവും ഒത്തുചേരുന്ന ഉത്രാളിക്കാവ് പൂരം ഫെബ്രുവരി 27ന്

- വി. ആർ. ജ്യോതിഷ്

പൂവമരച്ചോട്ടിലെ പൂരം

പല നിറങ്ങളാണ് ഉത്രാളിക്കാവിന് ചിലപ്പോഴതു കടുംപച്ച, കതിരണിയുന്നതിനു മുൻപുള്ള നെൽച്ചെടികളുടെ യൗവനകാലം. പിന്നീട് കതിരണിഞ്ഞ് മഞ്ഞനിറമാവും. മഞ്ഞച്ചേല വിരിച്ച തുപോലെ. കതിരുകൾ ഒന്നുകൂടി വിളഞ്ഞ് സ്വർണനിറമാവും. അസ്തമയസമയത്തു സ്വർണം ഉരുക്കിയൊഴിച്ചതു പോലെ ഉത്രാളിക്കാവും പരിസരവും തിളങ്ങും. ഈ വർണ ഭേദങ്ങൾക്കിടയിലും അകമലയിൽ നിന്നും മച്ചാട്ട് മലയിൽ നിന്നും തണുത്ത കാറ്റുവീശും. നട്ടുച്ചയ്ക്കു പോലും കാറ്റ് വിശ്രമിക്കാറില്ല.

മലകൾ കുട പിടിക്കുന്ന കാവാണിത്. കിഴക്ക് മച്ചാട്ടുമലയും പടിഞ്ഞാറ് അകമലയും തെക്കുവടക്കായി നീണ്ടു നിവർന്നു കിടക്കുന്ന റെയിൽപ്പാളം. പാളത്തിന് ഇരുപുറങ്ങളിലും നെൽപ്പാടങ്ങൾ. മച്ചാട് മലയുടെ അടിവാരത്തിലെ നെൽപ്പാടങ്ങളുടെ മധ്യത്തിലാണ് ഉത്രാളിക്കാവ്, വടക്കാഞ്ചേരിക്കും ഷൊർണൂരിനും ഇടയ്ക്കുള്ള തീവണ്ടിയാത്രയിൽ കാണാം ഐതിഹ്യങ്ങൾ ഉറങ്ങുന്ന ഉത്രാളിക്കാവ്.

മലഹരി രാഗം പാടെടി കിളിയേ....

പഴയ കൊച്ചിരാജ്യത്തെ നാടുവാഴിയായിരുന്ന കേളത്തച്ഛൻ തികഞ്ഞ മൂകാംബിക ഭക്തനായിരുന്നു. രണ്ടുമാസത്തോളമാണ് അന്നു മൂകാംബിക പോയിവരാനുള്ള യാത്രാസമയം. വാർധക്യത്തിന്റെ അവശതകൾ അലട്ടിത്തുടങ്ങിയപ്പോൾ കേളത്തച്ഛൻ ദേവിയോടു സങ്കടം പറഞ്ഞു. ആ യാത്രയിൽ കേളത്തച്ഛന്റെ കുടപ്പുറത്തേറി ദേവിയും പോന്നു. കേളത്തച്ഛന്റെ തറവാടിന് അടുത്ത് മുല്ലയ്ക്കലാണ് മൂകാംബികയിൽ നിന്നു വന്ന കേളത്തച്ഛൻ കുട വച്ചത്. ആ കുട പിന്നീട് എടുക്കാൻ സാധിച്ചില്ല.

കേളത്തച്ഛന്റെ അടുക്കളക്കാരനായിരുന്നു പള്ളിയത്ത് നായർ. അടുക്കളക്കാരനായ നായർ ചട്ടുകം പള്ളിവാളാക്കി തുള്ളുമായിരുന്നത്. ഒരു ദിവസം ചൂലുമായി കാരണവർ നായരെ തല്ലി. എന്നാൽ കാരണവരുടെ കൈ പൊള്ളുകയും അനങ്ങാൻ കഴിയാതാവുകയും ചെയ്തു. അതിനുശേഷമാണ് കേളത്തച്ഛൻ പ്രശ്നം വയ്പ്പിച്ചതും മുകാംബികാസാന്നിധ്യം അറിഞ്ഞതും.

പിന്നീട് അകമലയുടെ താഴ്വാരത്തിൽ പാടത്തിനു നടുവിൽ പൂവമരത്തിന്റെ ചുവട്ടിലാണ് ദേവി സാന്നിധ്യം കണ്ടത്. ഉത്രാളി എന്നു പേരുള്ള ഒരു സ്ത്രീ പുല്ലരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ അരിവാൾ തൊട്ടടുത്ത പാറയിൽ ഉരസിയപ്പോൾ രക്തം പൊടിഞ്ഞെന്നും അങ്ങനെ ദേവീസാന്നിധ്യം വെളിപ്പെട്ടെന്നുമാണ് ഐതിഹ്യം.

MORE STORIES FROM Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Listen

Translate

Share

-
+

Change font size