Facebook Pixel യുവർ നെയിം ഈസ് മീനുക്കുട്ടി | Vanitha - womens-interest - Read this story on Magzter.com

Try GOLD - Free

യുവർ നെയിം ഈസ് മീനുക്കുട്ടി

Vanitha

|

December 09, 2023

സിനിമയിൽ വീണ്ടും സജീവമാകുമ്പോൾ പുതിയ വിശേഷങ്ങളുമായി പ്രിയനായിക രേഖ

- രാഖി റാസ്

യുവർ നെയിം ഈസ് മീനുക്കുട്ടി

പ്രണയവും കുസൃതിയും നിറഞ്ഞ “ഏയ് ഓ ട്ടോയിലെ ആ ഗാനം എങ്ങനെ മറക്കും. കാലമെത്ര കഴിഞ്ഞാലും മീനുക്കുട്ടിയും സുധി യും പ്രേക്ഷക ഹൃദയങ്ങളിൽ ഇന്നും മിഴിവോടെ മായാതെയുണ്ട്. മലയാളത്തിലും തമിഴിലും ഒരുപോലെ ഹിറ്റ് നായികയായിരുന്ന രേഖയുടെ മുഖത്തോട് ഇത്ര അടുപ്പം തോന്നാൻ ഗാനരംഗങ്ങൾ പ്രധാന കാരണമാണ്.

ഇളയരാജയുടെ മധുരസംഗീതത്തിൽ പിറന്ന എന്ന സത്തം ഇന്ത നേരം' എന്ന ഗാനം പോലെ എത്ര ഉദാ ഹരണങ്ങൾ. തമിഴിലെ ജനപ്രീതി കാരണം രേഖ തമിഴ് നടിയാണെന്നു കരുതുന്നവരും കുറവല്ല.

 “ആദ്യ സിനിമ തമിഴിലായിരുന്നു. സത്യരാജിനൊപ്പമുള്ള കടലോര വിതൈകൾ. അതിനു ശേഷമാണ് കമൽഹാസൻ നായകനായ "പുന്നകൈ മന്നനി'ൽ അഭിനയിക്കുന്നത്. പിന്നെ താമസവും ചെന്നൈയിൽ ആണല്ലോ. അതൊക്കെയാകാം തമിഴ്നാട്ടുകാരിയാണന്ന ധാരണ പലർക്കുമുണ്ടാകാൻ കാരണം. എന്റെ സ്വന്തം നാട് എറണാകുളം എരമല്ലൂരാണ്. ഇടയ്ക്ക് നാട്ടിൽ വന്നു ബന്ധുക്കളെയൊക്കെ കണ്ടു പോരും.'' സിനിമയിൽ വീണ്ടും സജീവമായ രേഖയുടെ വിശേഷങ്ങൾക്കൊപ്പം.

വിവാഹശേഷം പലരും അഭിനയം നിർത്തിയ കാലത്ത് ബ്രേക്കിനു ശേഷം കരിയറിൽ സജീവമായി അല്ലേ?

വിവാഹത്തോടെ സിനിമ ചെയ്യുന്നതു നിർത്തണം എന്നില്ല. വിവാഹം കഴിയുന്നതോടെ ഉത്തരവാദിത്തങ്ങൾ കൂടും. അവ നിർവഹിക്കണം. ഭർത്താവ് ഹാരിസ് ഇംപോർട്ട് എക്സ്സ്പോർട്ട് ബിസിനസ് ചെയ്യുന്നു. മകൾ അഭി റെയ്ന ഹാരിസ് യുഎസിലാണ്.

മകൾ കുട്ടിയായിരുന്നപ്പോൾ അവളുടെ കാര്യങ്ങൾ നോക്കണം. ഒപ്പം നിൽക്കണം. അതിനായി അഞ്ചാറു വർഷം ബ്രേക്ക് എടുത്തു. ആ സമയത്തൊരിക്കൽ രജനീകാന്ത് സാറിനെ കാണാൻ ഇടയായി. ഭർത്താവ് അദ്ദേഹത്തിന്റെ ആരാധകനാണ്. സംസാരത്തിനിടെ അദ്ദേഹം ഹാരിസിനോടു പറഞ്ഞു"ഇവർ  നല്ല കാരക്ടർ ആർട്ടിസ്റ്റ് ആണ്. ഇങ്ങനെ വെറുതേ ഇരുത്തരുത്. ഇപ്പോൾ കുട്ടിയുടെ കാര്യം നോക്കിയിരിക്കാമെന്നു തോന്നും, അവർ പഠിപ്പും ജോലിയുമായി പറന്നു പോകുമ്പോൾ ജീവിതം ശൂന്യമായ പോലെ തോന്നാം. അതിനനുവദിക്കരുത്' രജനി സാറിന്റെ ആ വാചകങ്ങൾ ഏറെ പ്രചോദനം തന്നു.

അന്ന് ഹാരിസ് എന്നോട് ചോദിച്ചു. “നിനക്ക് അഭിനയിക്കണോ?' ഞാൻ അഭിനയം തുടരാൻ ആഗ്രഹമുണ്ടെന്നു മറുപടി പറഞ്ഞു. മകൾക്ക് അവളുടെ കാര്യങ്ങൾ സ്വയം ചെയ്യാൻ കഴിയുമെന്നുറപ്പായപ്പോൾ ഞാൻ കരിയറിലേക്ക് മടങ്ങി വന്നു.

MORE STORIES FROM Vanitha

Vanitha

Vanitha

ടോക്സിക് ആകരുതേ ഡീ ടോക്സ് ഡയറ്റ്

ജൂസ് മാത്രം കഴിക്കുന്നതു ശരീരത്തിനു പല തരത്തിലുള്ള സമ്മർദം നൽകും. അശാസ്ത്രീയമായ ഡി ടോക്സ് ഡയറ്റ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?

time to read

2 mins

February 28, 2026

Vanitha

Vanitha

കോവിഡ് കാലം കുട്ടികളെ ബാധിച്ചതെങ്ങനെ?

കോവിഡ് 19 കാലത്ത് ശൈശവം പിന്നിട്ട കുട്ടികൾ നേരിടുന്ന വളർച്ചാ പ്രശ്നങ്ങൾ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം, പരിഹരിക്കാം

time to read

3 mins

February 28, 2026

Vanitha

Vanitha

കുട്ടികളും സുരക്ഷയും സോഷ്യൽ മീഡിയയും

സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ

time to read

2 mins

February 28, 2026

Vanitha

Vanitha

“വാർധക്യത്തെ ഞാനിങ്ങെടുക്കുവാ.

സിനിമയിൽ നായികയാകാനുള്ള അവസരം വേണ്ടെന്നു വച്ച ലതികാ വർമ്മയ്ക്ക് അറുപതു വയസ്സിനിപ്പുറം ഇഷ്ടങ്ങളെ സ്വന്തമാക്കുമ്പോൾ കൂടുതൽ ചെറുപ്പം

time to read

3 mins

February 28, 2026

Vanitha

Vanitha

ഓർമശക്തിയിൽ ഗിന്നസ് അജി

ഗിന്നസ് വേൾഡ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അറേബ്യൻ അവാർഡ്, കലാം അവാർഡ് - ഐ ക്യൂ മാൻ ഓഫ് കേരള എന്നാണ് അജി അറിയപ്പെടുന്നത്

time to read

2 mins

February 28, 2026

Vanitha

Vanitha

ജീവിതം മാറ്റാൻ ഒരു 'സീക്രട്ട്'

പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഇമോഷനൽ ഇന്റലിജൻസിനെ കുറിച്ച് അറിയാം

time to read

2 mins

February 28, 2026

Vanitha

Vanitha

First On Wheels Trend on the go

കേരളത്തിലെ ആദ്യത്തെ ഫാഷൻ കാർട്ടുമായി ബിൻഷാദും മുൻഷിഫും

time to read

2 mins

February 28, 2026

Vanitha

Vanitha

വിരൽത്തുമ്പിലെ കരുതൽ

നഖങ്ങൾക്കു വേണം കൃത്യമായ പരിചരണവും ശ്രദ്ധയും

time to read

2 mins

February 28, 2026

Vanitha

Vanitha

അതിരുകളില്ലാത്ത നാട്ടിലൂടെ..

ലിംഗ സമത്വം പ്രാവർത്തികമാക്കിയ നോർഡിക് രാജ്യങ്ങളിലൊന്നായ സ്വീഡനിലെ അനുഭവങ്ങളുമായി മൂന്നു മലയാളി വനിതകൾ

time to read

4 mins

February 28, 2026

Vanitha

Vanitha

പറക്കാം സ്വപ്നങ്ങൾക്കൊപ്പം

നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്

time to read

1 min

February 28, 2026

Translate

Share

-
+

Change font size