Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

ലേഡീസ് ഒൺലി

Vanitha

|

November 25, 2023

കഴിഞ്ഞ നൂറു വർഷമായി വനിത അധ്യാപകർ മാത്രമുള്ള അപൂർവ ചരിത്രമുള്ള ഒരു പള്ളിക്കൂടത്തിന്റെ കഥ

- വി.ആർ. ജ്യോതിഷ്

ലേഡീസ് ഒൺലി

കണ്ണൂർ, ചൊവ്വ ദേശത്തിന്റെ ധാർമികവും സാംസ്കാരികവുമായ നവോത്ഥാനം മുൻനിർത്തി 1922-ൽ രൂപീകൃതമായ ഒരു മഹത്ഥാപനമാണ് ചൊവ്വ ധർമസമാജം. ആര്യബന്ധു പി. കെ. ബാപ്പു അവർകളുടെയും ശ്രീ. എ. പി. പൊക്കൻ അവർകളുടെയും നേതൃത്വത്തിൽ സഹൃദയന്മാരും ഒത്തുചേർന്നു സമാരംഭിച്ചതാണു സമാജം (ധർമസമാജം ചരിത്രരേഖകളിൽ നിന്ന്)

ഇരുപത്തിയേഴ് അമ്മമാരുടെ സ്നേഹത്തണലിലാണു കണ്ണൂർ ധർമസമാജം സ്‌കൂളിലെ അഞ്ഞൂറിലധികം കുട്ടികൾ പഠിച്ചു വളരുന്നത്. 24 അധ്യാപികമാരും മൂന്ന് ആയമാരും. സ്റ്റാഫിൽ പുരുഷനായുള്ളത് അറ്റൻഡർ സുജിത് മാത്രം. എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന്റെ ചരിത്രം ഈ വർഷം നൂറ്റാണ്ട് പിന്നിടുന്നു. ധർമസമാജം 1923ൽ ആരംഭിച്ച ബാലിക പാഠശാല കാലത്തിനൊപ്പം വളർന്നു ചൊവ്വ ധർമസമാജം യുപി സ്കൂളായി മാറി. നൂറുവർഷമായി വനിത അധ്യാപകർ മാത്രം പഠിപ്പിക്കുന്ന സ്കൂൾ. ഇത്തരത്തിലൊന്നു രാജ്യത്തു തന്നെ അപൂർവമായിരിക്കും.

“1923-ൽ ഒരു ബാലികാ പാഠശാലയായി ഈ സ്കൂൾ തുടങ്ങുമ്പോൾ ആര്യബന്ധു പി.കെ.ബാപ്പുവിന് ഒരുകാര്യം നിർബന്ധമായിരുന്നു. പെൺകുട്ടികൾ വിദ്യാഭ്യാസം കിട്ടണം. അതു മാത്രമല്ല ജോലിയും വേണം. അതിനു വേണ്ടി അദ്ദേഹം അവതരിപ്പിച്ച നിർദേശമാണ് ഇവിടെ അധ്യാപികമാർ മാത്രം മതിയെന്ന തീരുമാനമായി മാറിയത്. സ്കൂളിന്റെ ചരിത്രം പറഞ്ഞു തന്നതു പ്രധാന അധ്യാപിക ഷർണ ഗംഗാധരൻ. കണ്ണൂർ കോഴിക്കോട് ഹൈവേയോടു ഏറെ ചേർന്നാണ് ഈ സ്കൂൾ. ഇടുങ്ങിയ ക്ലാസ്മറികൾ. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ ശബ്ദം അധികമുണ്ട്. 

ദൂരെ നിന്നു കേൾക്കുമ്പോൾ എല്ലാ പള്ളിക്കൂടങ്ങൾക്കും ഒരേ ആരവം. അടുത്തടുത്തു ചെല്ലുമ്പോൾ ഓരോന്നിനുമുണ്ട് അതിന്റേതായ പ്രത്യേകത. ധർമസമാജം സ്കൂളിലേക്കു ചെന്നപ്പോൾ ആദ്യം മനസ്സു തൊട്ടതു കണ്ണൂർ ഭാഷയുടെ നിഷ്കളങ്ക മധുരമാണ്. "മിസ്സേ.. ' എന്നു നീട്ടിയുള്ള കൊഞ്ചൽവിളികൾ. പച്ചയും വെള്ളയും ചേർന്ന മനോഹരമായ യൂണിഫോമിലാണു കുട്ടികൾ.

ബുധനാഴ്ചകളിൽ ആ യൂണിഫോം പിസ്തയുടെ പച്ച നിറത്തിൽ ഒന്നുകൂടി മനോഹരമാകും. ഉത്സാഹത്തോടെ ഓടി നടക്കുന്നുണ്ട് അവർ. അവരോടു ചോദിച്ചാൽ ഒരുപക്ഷേ, അവർക്കും അറിയണമെന്നില്ല ആരായിരുന്നു ആര്യ ബന്ധു പി.കെ.ബാപ്പു

 വനിതകൾക്കു  സ്വാഗതം

MORE STORIES FROM Vanitha

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Translate

Share

-
+

Change font size