Try GOLD - Free

നോക്കൂ, ഇതാണു ശരിയായ പേരന്റിങ്

Vanitha

|

July 22, 2023

കുട്ടികളിൽ സ്വയം മതിപ്പും മികച്ച വ്യക്തിത്വവും ഉറപ്പാക്കുന്ന പുതിയ പേരന്റിങ് തിയറികൾ പഠിക്കാം

- ഡോ. വസുന്ധര എസ്. നായർ അസി. പ്രഫസർ, ജിൻഡൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബിഹേവിയറൽ സയൻസസ്, ഹരിയാന

നോക്കൂ, ഇതാണു ശരിയായ പേരന്റിങ്

ചൂരൽകഷായം, അലർച്ച, ഭീഷണി. കുഞ്ഞുങ്ങളെ നേർവഴി നടത്താൻ നമ്മൾ എടുത്തിരുന്ന ആയുധങ്ങൾ ഇവയൊക്കെയായിരുന്നില്ലേ? ഇതെല്ലാം കുട്ടി നന്നാകാൻ വേണ്ടിയാണെന്നു നമ്മൾ ഉറച്ചു വിശ്വസിക്കുകയും ചെയ്തു.

അടിക്കുകയും വഴക്കു പറയുകയും ഭീഷണിപ്പെ ടുത്തുകയും ചെയ്താലേ കുട്ടികൾ നന്നാകൂ എന്ന ചിന്ത തെറ്റാണെന്നാണു വിദഗ്ധ പഠനങ്ങൾ തെളിയിക്കുന്നത്. നമ്മുടെ പേരന്റിങ് രീതികളിലെ അ പാകതകളും തെറ്റിധാരണകളും ഒഴിവാക്കാം. കുട്ടികളിൽ ആത്മവിശ്വാസവും സ്വയം മതിപ്പും വളർ ത്തുന്ന പേരന്റിങ് ശൈലിയെക്കുറിച്ചറിയാം.

പറയണം "എന്തുകൊണ്ട് എന്ന്

കുട്ടികളുടെ ഉടമകളാണു നമ്മൾ എന്നാണു പലരും മനസ്സിലാക്കി വച്ചിരിക്കുന്നത്. മാതാപിതാക്കൾ പറയുന്നതെല്ലാം കുട്ടി അനുസരിക്കണം. കൂടുതൽ വിശദീകരിക്കേണ്ട കാര്യമെന്താ എന്ന മനോഭാവം ഇപ്പോഴുമുണ്ടെങ്കിൽ അതു പാടേ ഉപേക്ഷിച്ചോളൂ. കുട്ടികളുടെ വികാരങ്ങളും അഭിപ്രായങ്ങളുമെല്ലാം പരിഗണിച്ചാകണം കുടുംബത്തിൽ നിയമങ്ങൾ നടപ്പിലാക്കേണ്ടത്.

കുട്ടിയോട് എന്തെങ്കിലും ആവശ്യപ്പെടുമ്പോഴും നിയമങ്ങൾ പാലിക്കാൻ പറയുമ്പോഴും എന്തുകൊണ്ട് എന്നതു വിശദമാക്കണം. ആശയവിനിമയം വളരെ പ്രധാനമാണ്. ശാന്തമായി കാര്യങ്ങൾ പറയുക.

“ഇനി മുതൽ അരമണിക്കൂർ മാത്രം ടിവി കണ്ടാൽ മതി. ഇങ്ങനെ കാരണം പറയാതെ പ്രഖ്യാപിക്കുന്നതോടെ കുട്ടി കരഞ്ഞും വാശിപിടിച്ചും പ്രതിഷേധം പ്രകടിപ്പിക്കും. എന്തുകൊണ്ടാണ് ഈ നിയമം നടപ്പാക്കുന്നത് എന്നു പ്രായത്തിനു യോജിച്ച രീതിയിൽ കുട്ടികളെ പറഞ്ഞു മനസ്സിലാക്കാം. ചെറിയ കുട്ടികളോടു സ്ക്രീനിൽ കൂടുതൽ നേരം നോക്കിയിരിക്കുന്നതു കണ്ണിനു പ്രശ്നമാകും എന്നു പറയാം. കുറച്ചു കൂടി മുതിർന്ന കുട്ടികളോടു സ്ക്രീൻ ടൈം ക ടുന്നതിന്റെ ദോഷവശങ്ങൾ പറഞ്ഞു മനസ്സിലാക്കി നിശ്ചിത സ്ക്രീൻ ടൈം അനുവദിക്കുകയാണു വേണ്ടത്.

കുട്ടിയുടെ വികാരങ്ങൾ അവഗണിക്കരുത്. അവരുടെ ഭാഗം കേൾക്കാനും മാതാപിതാക്കൾ തയാറാകണം. അമ്മയും അച്ഛനും ഞാൻ പറയുന്നതു കേൾക്കുകയും വില മതിക്കുകയും ചെയ്യുന്നുണ്ട്. ഞാൻ സുരക്ഷിതമായ ഇടത്താണ്' എന്ന ചിന്ത വളരാനുളള അന്തരീക്ഷം കുട്ടിയു ടെ മനസ്സിൽ ഒരുക്കുകയാണു വേണ്ടത്. തുറന്നു സംസാരിക്കാൻ എപ്പോഴും പ്രചോദനമേകണം.

MORE STORIES FROM Vanitha

Vanitha

Vanitha

LIFE ON ROADS പുതുമണ്ണു തേടി

ലക്ഷ്യത്തേക്കാൾ യാത്രയിലെ കാഴ്ചകളെയും അനുഭവങ്ങളെയും സ്നേഹിക്കുന്ന സംഗീതും കാവ്യയും

time to read

3 mins

October 11, 2025

Vanitha

Vanitha

Reba's Journey ON Screen Road

തെന്നിന്ത്യൻ നായിക റേബാ ജോണിന്റെ യാത്രകളും ജീവിതത്തിലെ പുതിയ വിശേഷങ്ങളും

time to read

3 mins

October 11, 2025

Vanitha

Vanitha

ചലിയേ റാണീസ്

\"ചലിയേ റാണി ബേബി..ബേബി', \"ഏത് മൂഡ്... ഓണം മൂഡ് അങ്ങനെ പുതുതലമുറ ഗാനങ്ങളിലൂടെ പാട്ടിന്റെ ന്യൂവബായ ഹിലാരി സിസ്റ്റേഴ്സിന്റെ സംഗീതയാത്രയുടെ കഥ

time to read

2 mins

October 11, 2025

Vanitha

Vanitha

ടെന്റ് ക്യാംപിങ്ങിന് റെഡിയാണോ?

ടെന്റ് ക്യാംപിങ്ങിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

time to read

1 min

October 11, 2025

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Translate

Share

-
+

Change font size