Try GOLD - Free
ഇനിയും സഹിക്കില്ല അക്രമം
Vanitha
|May 27, 2023
ആഴ്ചയിൽ ഒരാളെങ്കിലും ആക്രമിക്കപ്പെടുന്നു. ഒടുവിൽ ഇതാ, ഡ്യൂട്ടിക്കിടെ ഒരു ഡോക്ടർ കൊല ചെയ്യപ്പെട്ടു. ഇനിയും ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ല. കേരളത്തിലെ ഡോക്ടർമാർ പ്രതികരിക്കുന്നു
-
ആറു മാസം മുൻപു തിരുവനന്തപുരം മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി സീനിയർ റസിഡന്റ് ആയ വനിതാ ഡോക്ടറെ രോഗിയുടെ കൂടെ വന്നയാൾ അടിവയറ്റിൽ ചവിട്ടി വീഴ്ത്തി. സംഭവത്തെത്തുടർന്നു ഡോക്ടർമാർ സമരത്തിലേക്കു നീങ്ങി. ബ്രയിൻ ട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ടാണു സംഭവം. ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം രാത്രിയോടെ സങ്കീർണത ഉടലെടുക്കുകയും രോഗി മരിക്കുകയുമായിരുന്നു. മരണം അറിയിക്കാൻ ചെന്ന ഡോക്ടറെയാണു ചവിട്ടി വീഴ്ത്തിയത്.
കൃത്യമായ ശിക്ഷ നടപ്പാക്കണം
ഡോ. സ്വാതി എസ്. കൃഷ്ണ കേരള മെഡിക്കൽ പിജി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി, തിരുവനന്തപുരം മെഡിക്കൽ കോളജ്
രോഗിയുടെ ആരോഗ്യാവസ്ഥ മോശമായാൽ അതു നിർദയം കൂടെയുള്ളവരോടു പറയാനാകില്ല. അതു മറച്ചു വെക്കലല്ല. ഘട്ടം ഘട്ടമായി സാവധാനം പറയുക മെഡിക്കൽ എത്തിക്സിന്റെ ഭാഗമാണ്. ഈ പറഞ്ഞ രോഗി മരണത്തിലേക്കു നീങ്ങുകയാണ് എന്ന വസ്തുത രണ്ടു തവണ അറിയിക്കുമ്പോഴും സ്ത്രീകളായ കൂട്ടിരിപ്പുകാരാണ് ഉണ്ടായിരുന്നത്.
മരണവിവരം അറിയിക്കുമ്പോൾ അതുവരെ കൂടെയില്ലാതിരുന്ന ഭർത്താവ് അവിടെയുണ്ട്. കാര്യങ്ങൾ അറിയിച്ചില്ല എന്നു പറഞ്ഞാണ് അദ്ദേഹം ഡോക്ടറോട് ആക്രോശിച്ചതും ആക്രമിച്ചതും. അത്രനേരം അദ്ദേഹം അവിടെ ഇല്ലായിരുന്നു എന്നതു വിഷയമേ ആകുന്നില്ല.
ബഹളം നടക്കുമ്പോൾ സമയം രാത്രി രണ്ടു മണി. പരാതിപ്പെടാനോ അറസ്റ്റ് രേഖപ്പെടുത്താനോ സാധിക്കുന്ന സമയമല്ല. പിറ്റേന്ന് ബോഡി വിട്ടു കൊടുക്കാനുള്ള കാര്യങ്ങളിൽ ഡോക്ടർമാർ പൂർണമായി സഹകരിച്ചു. എന്നാൽ അതിവൈകാരികതയോടെയുള്ള പെരുമാറ്റം എന്ന മട്ടിൽ പ്രശ്നം നിസാരവത്ക്കരിക്കാൻ ശ്രമം തുടങ്ങിയതോടെ സമരമുഖത്തേക്കു നീങ്ങി.
സ്ത്രീ ആയ ഡോക്ടറുടെ അടിവയറ്റിൽ ചവിട്ടുക എത്ര ഭീകരമാണ്. അതവരുടെ ആരോഗ്യത്തെ എക്കാലവും ബാധിക്കില്ലേ?. പിറ്റേന്ന് ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഇത്തരക്കാർക്കു വേണ്ട ശിക്ഷ കിട്ടാത്തത് അക്രമ സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നുണ്ട്.
ആർക്കും ചികിത്സ നിഷേധിക്കാറില്ല
This story is from the May 27, 2023 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Translate
Change font size

