Try GOLD - Free
തോരുന്നില്ലല്ലോ പെരുമഴക്കാലം
Vanitha
|May 13, 2023
സ്നേഹനിമിഷങ്ങളിലെ മാമുക്കോയ ഓർമകൾ പങ്കിട്ട് സത്യൻ അന്തിക്കാട്, സിബി മലയിൽ, കമൽ
മാമുക്കോയ മടങ്ങുകയാണ്. ജീവിതത്തിൽ ഒരിക്കൽ പോലും അഭിനയിക്കാതെ. പക്ഷേ, സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകമനസ്സുകളിൽ ഇപ്പോഴും അഭിനയം തുടരുന്നു. കല്ലായി കൂപ്പിലെ മരം അളവുകാരൻ, മാമു തൊണ്ടിക്കോട് എന്ന നാടകനടൻ, വൈക്കം മുഹമ്മദ് ബഷീറിന്റെയും എസ്.കെ. പൊറ്റക്കാടിന്റെയും തിക്കൊടിയന്റെയും സുഹൃത്ത്. മലയാളികളുടെ പ്രിയപ്പെട്ട മാമുക്കോയ, വേഷങ്ങളും അരങ്ങും മാറുമ്പോഴും മാറ്റമില്ലാതെ മനുഷ്യ സ്നേഹം മനസ്സിൽ സൂക്ഷിച്ച പ്രിയനടൻ അദ്ദേഹവുമൊത്തുള്ള ജീവിത നിമിഷങ്ങൾ പങ്കു വെക്കുന്നു സഹയാത്രികരായിരുന്ന മൂന്നു സംവിധായകർ.
"വരാൻ ബുദ്ധിമുട്ടില്ല, പക്ഷേ... സത്യൻ അന്തിക്കാട്
ഏതാനും ദിവസങ്ങൾക്കു മുൻപ് ഇന്നസെന്റിന്റെ വീട്ടിൽ നിന്ന് എന്നെ വിളിച്ചു. മകൻ സോണറ്റാണു സംസാരിച്ചത്. മാമുക്കോയ സകുടുംബം ഇന്നസെന്റിന്റെ വീട്ടിൽ വന്നിരുന്നത്രെ. ഇന്നസെന്റ് മരിക്കുന്ന ദിവസം മാമുക്കോയ ഗൾഫിലായിരുന്നു. അന്ന് എത്താൻ കഴിയാത്തതു കൊണ്ടാണ് ഈ യാത്ര. സോണറ്റ് വലിയ സന്തോഷത്തിലാണു സംസാരിച്ചത്. കാരണം മാമുക്കോയ വളരെ ഊർജസ്വലനായിരിക്കുന്നു. പിതാവിന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ആ വരവ് സോണറ്റിനെയും കുടുംബത്തെയും സന്തോഷിപ്പിച്ചു എന്ന് എനിക്കു മനസ്സിലായി.
മാമുക്കോയയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് അറിയാമായിരുന്ന എന്നെ സോണറ്റിന്റെ വാക്കുകൾ ആഹ്ലാദിപ്പിച്ചു. കാരണം ചിലർ പരിഹസിക്കുന്നതു പോലെ എന്റെ നാടകവണ്ടിയിൽ അവശേഷിക്കുന്നവരിൽ ഒരാളാണു മാമുക്കോയ അദ്ദേഹം ആരോഗ്യത്തോടെയിരുന്നാൽ എന്റെ ചിന്തയിൽ പുതിയ കഥാപാത്രമായി അദ്ദേഹം കടന്നുവരും.
ഇന്നസെന്റിന്റെ മരണത്തിന് ഏതാനും ദിവസം മുൻപാണു ഞാനും മാമുവും അവസാനമായി സംസാരിച്ചത്. അന്നു മാമുവിന്റെ ശബ്ദത്തിനു പതർച്ചയുണ്ടായിരുന്നു. അധികം സംസാരിക്കേണ്ട, വന്നുകാണാം എന്നു പറഞ്ഞു സംഭാഷണം അവസാനിപ്പിച്ചു.
ഞാനും ഇന്നസെന്റും ദിവസവും അരമണിക്കൂറെങ്കിലും സംസാരിക്കുമായിരുന്നു. പ്രിയദർശനും ശ്രീനിവാസനുമൊക്കെ കൂടെക്കൂടെ വിളിച്ചു സംസാരിക്കുന്ന സുഹൃത്തുക്കളാണ്. എന്നാൽ ആ ലിസ്റ്റിൽ ഉള്ള ആളായിരുന്നില്ല മാമു. വല്ലപ്പോഴും മാത്രമേ സംസാരിക്കാറുമുള്ളു. അതു കൊണ്ടുപക്ഷേ, ആ ബന്ധത്തിനു ബലക്കുറവൊന്നുമില്ല. മാത്രമല്ല, ജീവിതത്തിലെ ഒട്ടുമിക്ക വിശേഷങ്ങളും മാമു എന്നെ വിളിച്ച് അറിയിക്കുകയും ചെയ്യും.
This story is from the May 13, 2023 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Vanitha
സ്ലീപ് ഡിവോഴ്സ് പ്രായോഗികമോ?
നല്ല ഉറക്കത്തിനായി ദമ്പതികൾ രണ്ടിടത്ത് ഉറങ്ങുന്ന രീതിയാണ് സ്ലീപ് ഡിവോഴ്സ്. നമ്മുടെ നാട്ടിലും ഈ രീതി ട്രെൻഡാകുന്നോ...
3 mins
January 17, 2026
Vanitha
കിനാ കാണും സ്വരങ്ങൾ
കളങ്കാവലിലെ 'നിലാ കായും വെളിച്ചം എന്ന ഗാനത്തിലൂടെ മനസ്സിൽ പതിഞ്ഞ വിന്റേജ് ശബ്ദത്തിനുടമ സിന്ധു ഡെൽസന്റെ വിശേഷങ്ങൾ
1 min
January 17, 2026
Vanitha
ചുണ്ടിൽ വരൾച്ച തൊടാതിരിക്കാൻ
മൃദുലമായ ചുണ്ടുകൾ സ്വന്തമാക്കാൻ കൃത്യമായ കരുതൽ മതി
1 mins
January 17, 2026
Vanitha
സ്വർഗത്തിലെ തപാലാപ്പീസ്
കഴിഞ്ഞ 75 വർഷമായി വനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കാസർകോട് സ്വർഗയിലെ പദ്രെ പോസ്റ്റ് ഓഫിസിന്റെ വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Translate
Change font size

