Try GOLD - Free

റബറിനു ശുഭകാലം

KARSHAKASREE

|

January 01,2025

ലഭ്യതക്കുറവിനൊപ്പം പ്രതികൂല കാലാവസ്ഥയും ചേരുമ്പോൾ റബർവില ഉയർച്ചയുടെ പാതയിൽ

- ഡോ. ബിനോയ് കുര്യൻ

റബറിനു ശുഭകാലം

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക സ്ഥാനമുള്ള റബർ വിലത്തകർച്ചയിൽ നിന്നു കരകയറുകയാണോ? 2024ൽ തിരിച്ചുവരവിന്റെ സൂചന നൽകിയ ഈ വിളയ്ക്ക് പുതുവർഷം എന്താണ് കരുതി വച്ചിരിക്കുന്നത്. റബർഷീറ്റിന്റെയും ലാറ്റക്സിന്റെയും വിപണി ഈ വർഷം എങ്ങനെയായിരിക്കുമെന്ന് അന്വേഷിക്കാം. അതിനു മുന്നോടിയായി കഴിഞ്ഞ വർഷത്തെ റബർ വിപണി വിലയിരുത്തേണ്ടതുണ്ട്.

പ്രതീക്ഷ നൽകിയ 2024

പൊതുവേ ഷീറ്റ് റബറിന്റെ (ആർ എസ് എസ് 4) വില സ്ഥിരമായി ഉയർച്ചയുടെ പാതയിലായിരുന്നു പോയ വർഷം. നിരന്തരം വില കയറിയിറങ്ങിയ 2023 ൽ സ്ഥിതി നേരെ വിപരീതവും. ബാങ്കോക്ക് വിപണിയുടെ ചുവടു പിടിച്ച് കഴിഞ്ഞ വർഷം ജനുവരിയിൽ വില വർധിച്ചുതുടങ്ങി. 2024 ഏപ്രിലിലും മേയ് പകുതിവരെയും വിലസ്ഥിരത തുടർന്നു. എന്നാൽ, മേയ് പകുതി മുതൽ ക്രമമായി ഉയർന്ന റബർ വില ജൂണിൽ 200 രൂപയെന്ന കടമ്പ കടന്നു. 12 വർഷ ത്തെ ഇടവേളയ്ക്കുശേഷമാണ് അതുണ്ടായത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റബർ സർവകാല റെക്കോർഡ് വില യായ 247 രൂപയിലെത്തി. ഏപ്രിലിലെ കഠിനമായ ഉഷ്ണ തരംഗവും തുടർന്ന് റെയിൻ ഗാർഡിങ്ങിനു സാവകാശം നൽകാതെ മേയ് മാസത്തിലെത്തിയ മൺസൂണും മൂലം ഉൽപാദനം കുറഞ്ഞതാണ് വില കുത്തനെ ഉയർത്തിയത്. 2023 ഓഗസ്റ്റിൽ പ്രതിമാസ ശരാശരി വില 147.24 ആയി രുന്നത് 2024 ഓഗസ്റ്റിൽ 237. 54 ആയി. എന്നാൽ, 247 രൂപയിലെത്തിയ റബർ വില പിന്നിട് തുടർച്ചയായി താഴ്ന്ന് ഇപ്പോൾ കിലോയ്ക്ക് 190 രൂപയെ ചുറ്റിപ്പറ്റി നിൽക്കുകയാണ്. മഴക്കാലത്തിനുശേഷം ആഭ്യന്തര വിപണിയിൽ റബർലഭ്യത വർധിച്ചതും വൻതോതിലുള്ള ഇറക്കുമതിയു മാണ് ഈ പതനത്തിനു കാരണം.

ഷീറ്റ് റബറിന്റെ ചുവടു പിടിച്ചാണ് ലാറ്റക്സ് വിലയും നീങ്ങിയത്. 2024 ജനുവരി മുതൽ മാർച്ച് വരെ ഉയർന്നു നിന്ന ലാറ്റക്സ് വില ഏപ്രിൽ, മേയ് മാസങ്ങളിൽ താഴേ ക്കിറങ്ങി. വിപണി ഉയർന്നും താഴ്ന്നും നിന്ന 2023 ൽ നിന്നു വിഭിന്നമായിരുന്നു കാര്യങ്ങൾ. ജൂൺ, ജൂലൈ മാസങ്ങളിൽ ലാറ്റക്സ് വില കുത്തനെ ഉയർന്ന് യഥാക്രമം 141.85 രൂപയിലും 162.33 രൂപയിലുമെത്തി റെയിൻ ഗാർഡിങ് മുടങ്ങിയതും മഴ നേരത്തേ എത്തിയതും മൂലം ലാറ്റക്സ് ഉൽപാദനം കുറഞ്ഞതു തന്നെ ഈ വർധനയ്ക്കു പിന്നിലും. എന്നാൽ, തുടർന്നുള്ള മാസങ്ങളിൽ താഴ്ന്നു തുടങ്ങിയ വില ഇപ്പോൾ 122. 60 രൂപ നിലവാരത്തിലാണ്. മഴക്കാലത്തിനു ശേഷം ലാറ്റക്സ് ലഭ്യത കൂടിയതും ഷീറ്റ് ഉൽപാദിപ്പിച്ചിരുന്ന കർഷകരിൽ ഒരു വിഭാഗം ലാറ്റക്സ് ഉൽപാദനത്തിലേക്കു മാറിയതുമാണ് വില താഴാനിടയാക്കിയത്.

MORE STORIES FROM KARSHAKASREE

KARSHAKASREE

KARSHAKASREE

കുങ്കുമം വിളയുന്ന കേരളം

കുങ്കുമം വിളയിച്ച് വിറ്റ് തൃശൂരിലെ കർഷകൻ

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

പ്രിയമേറുന്ന പ്രീമിയം തത്തകൾ

ഒന്നരക്കോടിയോളം വരും ദിനേശ് ഏവിയറിയിലെ അരുമകളുടെ മൂല്യം

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

ഇവിടെയുണ്ട് ബ്രോ, ബ്രൊമീലിയാഡ്സ്

ഉദ്യാനവിപണിയിലെ പ്രീമിയം ഇനം

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

അതുല്യ രുചിയുമായി ആനൈകാട്

സ്പെഷ്യൽറ്റി കോഫി വിപണിയിലെത്തിക്കുന്ന കൂർഗിലെ മലയാളി ദമ്പതിമാർ

time to read

3 mins

December 01,2025

KARSHAKASREE

KARSHAKASREE

ഡെക്കാനിലും അവക്കാഡോ

പ്രതികൂല പ്രദേശങ്ങളിലും പ്രീമിയം അവക്കാഡോ കൃഷി ചെയ്യുന്ന ഡോ. ശ്രീനിവാസ് റാവു

time to read

3 mins

December 01,2025

KARSHAKASREE

KARSHAKASREE

മഴവില്ലഴകുള്ള മത്സ്യം

കിലോയ്ക്ക് 3,500 രൂപ വരെ വിലയുള്ള മത്സ്യം വിപണിയിലെത്തിക്കുന്ന ഹൈദരാബാദിലെ സംരംഭകൻ

time to read

3 mins

December 01,2025

KARSHAKASREE

KARSHAKASREE

മുളകിലും തക്കാളിയിലും വെളുത്ത പൂപ്പലുകൾ

ചോദ്യം ഉത്തരം

time to read

1 min

December 01,2025

KARSHAKASREE

KARSHAKASREE

സമുദ്രക്കൃഷിയിലുണ്ട് അനന്തസാധ്യതകൾ

കടൽമത്സ്യങ്ങൾ, കടൽപായലുകൾ എന്നിവയുടെ കൃഷിയും മൂല്യവർധനയും

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

സ്റ്റീമർ ഉണ്ടെങ്കിൽ തുടങ്ങാം പ്രാതൽവിഭവ നിർമാണം

വിഭവങ്ങൾ കൂടുതലെണ്ണം കുറഞ്ഞ സമയം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം

time to read

1 min

December 01,2025

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

Listen

Translate

Share

-
+

Change font size