Intentar ORO - Gratis

റബറിനു ശുഭകാലം

KARSHAKASREE

|

January 01,2025

ലഭ്യതക്കുറവിനൊപ്പം പ്രതികൂല കാലാവസ്ഥയും ചേരുമ്പോൾ റബർവില ഉയർച്ചയുടെ പാതയിൽ

- ഡോ. ബിനോയ് കുര്യൻ

റബറിനു ശുഭകാലം

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക സ്ഥാനമുള്ള റബർ വിലത്തകർച്ചയിൽ നിന്നു കരകയറുകയാണോ? 2024ൽ തിരിച്ചുവരവിന്റെ സൂചന നൽകിയ ഈ വിളയ്ക്ക് പുതുവർഷം എന്താണ് കരുതി വച്ചിരിക്കുന്നത്. റബർഷീറ്റിന്റെയും ലാറ്റക്സിന്റെയും വിപണി ഈ വർഷം എങ്ങനെയായിരിക്കുമെന്ന് അന്വേഷിക്കാം. അതിനു മുന്നോടിയായി കഴിഞ്ഞ വർഷത്തെ റബർ വിപണി വിലയിരുത്തേണ്ടതുണ്ട്.

പ്രതീക്ഷ നൽകിയ 2024

പൊതുവേ ഷീറ്റ് റബറിന്റെ (ആർ എസ് എസ് 4) വില സ്ഥിരമായി ഉയർച്ചയുടെ പാതയിലായിരുന്നു പോയ വർഷം. നിരന്തരം വില കയറിയിറങ്ങിയ 2023 ൽ സ്ഥിതി നേരെ വിപരീതവും. ബാങ്കോക്ക് വിപണിയുടെ ചുവടു പിടിച്ച് കഴിഞ്ഞ വർഷം ജനുവരിയിൽ വില വർധിച്ചുതുടങ്ങി. 2024 ഏപ്രിലിലും മേയ് പകുതിവരെയും വിലസ്ഥിരത തുടർന്നു. എന്നാൽ, മേയ് പകുതി മുതൽ ക്രമമായി ഉയർന്ന റബർ വില ജൂണിൽ 200 രൂപയെന്ന കടമ്പ കടന്നു. 12 വർഷ ത്തെ ഇടവേളയ്ക്കുശേഷമാണ് അതുണ്ടായത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റബർ സർവകാല റെക്കോർഡ് വില യായ 247 രൂപയിലെത്തി. ഏപ്രിലിലെ കഠിനമായ ഉഷ്ണ തരംഗവും തുടർന്ന് റെയിൻ ഗാർഡിങ്ങിനു സാവകാശം നൽകാതെ മേയ് മാസത്തിലെത്തിയ മൺസൂണും മൂലം ഉൽപാദനം കുറഞ്ഞതാണ് വില കുത്തനെ ഉയർത്തിയത്. 2023 ഓഗസ്റ്റിൽ പ്രതിമാസ ശരാശരി വില 147.24 ആയി രുന്നത് 2024 ഓഗസ്റ്റിൽ 237. 54 ആയി. എന്നാൽ, 247 രൂപയിലെത്തിയ റബർ വില പിന്നിട് തുടർച്ചയായി താഴ്ന്ന് ഇപ്പോൾ കിലോയ്ക്ക് 190 രൂപയെ ചുറ്റിപ്പറ്റി നിൽക്കുകയാണ്. മഴക്കാലത്തിനുശേഷം ആഭ്യന്തര വിപണിയിൽ റബർലഭ്യത വർധിച്ചതും വൻതോതിലുള്ള ഇറക്കുമതിയു മാണ് ഈ പതനത്തിനു കാരണം.

ഷീറ്റ് റബറിന്റെ ചുവടു പിടിച്ചാണ് ലാറ്റക്സ് വിലയും നീങ്ങിയത്. 2024 ജനുവരി മുതൽ മാർച്ച് വരെ ഉയർന്നു നിന്ന ലാറ്റക്സ് വില ഏപ്രിൽ, മേയ് മാസങ്ങളിൽ താഴേ ക്കിറങ്ങി. വിപണി ഉയർന്നും താഴ്ന്നും നിന്ന 2023 ൽ നിന്നു വിഭിന്നമായിരുന്നു കാര്യങ്ങൾ. ജൂൺ, ജൂലൈ മാസങ്ങളിൽ ലാറ്റക്സ് വില കുത്തനെ ഉയർന്ന് യഥാക്രമം 141.85 രൂപയിലും 162.33 രൂപയിലുമെത്തി റെയിൻ ഗാർഡിങ് മുടങ്ങിയതും മഴ നേരത്തേ എത്തിയതും മൂലം ലാറ്റക്സ് ഉൽപാദനം കുറഞ്ഞതു തന്നെ ഈ വർധനയ്ക്കു പിന്നിലും. എന്നാൽ, തുടർന്നുള്ള മാസങ്ങളിൽ താഴ്ന്നു തുടങ്ങിയ വില ഇപ്പോൾ 122. 60 രൂപ നിലവാരത്തിലാണ്. മഴക്കാലത്തിനു ശേഷം ലാറ്റക്സ് ലഭ്യത കൂടിയതും ഷീറ്റ് ഉൽപാദിപ്പിച്ചിരുന്ന കർഷകരിൽ ഒരു വിഭാഗം ലാറ്റക്സ് ഉൽപാദനത്തിലേക്കു മാറിയതുമാണ് വില താഴാനിടയാക്കിയത്.

KARSHAKASREE

Esta historia es de la edición January 01,2025 de KARSHAKASREE.

Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.

¿Ya eres suscriptor?

MÁS HISTORIAS DE KARSHAKASREE

KARSHAKASREE

KARSHAKASREE

കൂവളം

ഔഷധഗുണമുള്ള പുണ്യവൃക്ഷം

time to read

1 mins

August 01,2025

KARSHAKASREE

KARSHAKASREE

അകത്തളച്ചെടിവിപണിയിൽ താരശോഭയോടെ പ്രിൻസി

പൂന്തോട്ടമൊരുക്കി പരിപാലിച്ചു നൽകുന്നത് അനുബന്ധ സംരംഭം

time to read

1 mins

August 01,2025

KARSHAKASREE

KARSHAKASREE

ഓർക്കിഡ് ഒരുക്കിയ വസന്തം

ഒരൊറ്റ പൂച്ചെടിയിനത്തിലൂടെ പൂവിട്ടത് ഒന്നാന്തരമൊരു സംരംഭവും ജീവിതവും

time to read

1 mins

August 01,2025

KARSHAKASREE

KARSHAKASREE

കളനിയന്ത്രണം കളിയല്ല ഉഴവിൽ തന്നെ തീർക്കണം

കളനിയന്ത്രണത്തിനു പുതയും രാസ കളനാശിനികളും

time to read

3 mins

August 01,2025

KARSHAKASREE

KARSHAKASREE

പുതുരുചിയോടെ കറികൾ

വെണ്ടയ്ക്ക പാലുകറി

time to read

1 mins

August 01,2025

KARSHAKASREE

KARSHAKASREE

ചെല്ലിയെ കുടുക്കാൻ കേമൻ കെണികൾ

കീടനാശിനിയടിക്കാതെ കീടങ്ങളെ കുടുക്കാം

time to read

1 min

August 01,2025

KARSHAKASREE

KARSHAKASREE

സോട്ടിനർ ഉണ്ടെങ്കിൽ പഴം പൾപ്പ് ഉൽപന്നങ്ങൾ

ചെറുയന്ത്രം വാങ്ങി സംരംഭം വിജയമെങ്കിൽ വലിയ യന്ത്രവുമായി വിപുലീകരിക്കാം

time to read

1 mins

August 01,2025

KARSHAKASREE

KARSHAKASREE

കാർഷിക വിദ്യാഭ്യാസം മറുനാട്ടിൽ

ഇതര സംസ്ഥാനങ്ങളിൽ ബിഎസ്സി (ഓണേഴ്സ്) അഗ്രികൾചർ കോഴ്സിനു പ്രവേശനം തേടുന്നവർ ഐസിഎആർ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അറിയുക, മറ്റു മുൻകരുതലുകളും

time to read

3 mins

August 01,2025

KARSHAKASREE

KARSHAKASREE

തീരുവപ്പേടിയിൽ വിപണി

റബർവിപണിയിൽ തണുപ്പ്, ഏലംവരവു ശക്തമായില്ല, തേങ്ങ- കൊപ്ര ലഭ്യത ചുരുങ്ങി

time to read

2 mins

August 01,2025

KARSHAKASREE

KARSHAKASREE

കുറുകിയ കാലുള്ള ഡാഷ് ഹണ്ടുകൾ

നട്ടെല്ലിലെ ഡിസ്കുകളുമായും ഇടുപ്പെല്ലിലെ അസ്ഥികളുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇക്കൂട്ടർക്കു കൂടുതലാണ്

time to read

1 mins

August 01,2025

Listen

Translate

Share

-
+

Change font size