Try GOLD - Free

ചേനേം ചേമ്പും മുമ്മാസം...

KARSHAKASREE

|

April 01,2024

വിളപ്പൊലിമ

-  പ്രമോദ് മാധവൻ അസി. ഡയറക്ടർ, കൃഷിവകുപ്പ് ഫോൺ: 9496769074

ചേനേം ചേമ്പും മുമ്മാസം...

ചക്കേം മാങ്ങേം മുമ്മാസം, ചേനേം ചേമ്പും മുമ്മാസം, താളും തകരം മുമ്മാസം, അങ്ങനേം ഇങ്ങനേം മുമ്മാസം.'' ഇങ്ങനെ ജീവിച്ച ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. ഒരു തരം കാർബൺ ന്യൂട്രൽ ഭക്ഷണരീതി. എല്ലാം നാടൻ, തനി നാടൻ, ജൈവൻ.

മലയാളിയുടെ തീൻമേശയിൽ കിഴങ്ങുവർഗവിളകൾ എത്രമാത്രം പ്രധാനമായിരുന്നു എന്നറിയാൻ ഈ ചൊല്ലു മതി. ചക്കയും ചീനിയും നല്ല ഉഷാറ് മത്തിയും അയലയും നാട്ടിൻപുറങ്ങളിൽ ലഭ്യമായിരുന്നു. ഇവയൊക്കെ ഒരുക്കിയെടുത്ത് പാചകം ചെയ്യാൻ കുടുംബത്തിൽ ആൾക്കാരും ഉണ്ടായിരുന്നു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർചിന്റെ കണക്കനുസരിച്ച് ഒരാൾ ഒരു ദിവസം ഏതാണ്ട് 270 ഗ്രാം ധാന്യങ്ങളും 90 ഗ്രാം പയറുവർഗങ്ങളും 300 ഗ്രാം പച്ചക്കറികളും 100 ഗ്രാം പഴങ്ങളും 300 ഗ്രാം പാലുൽപന്നങ്ങളും അടക്കമുള്ള സമീകൃതഭക്ഷണം കഴിക്കണം. ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഈ ഭക്ഷണക്രമം വെല്ലുവിളി തന്നെ. എന്നാൽ, വീട്ടുവളപ്പിൽ വിലയേറിയ രാസവളങ്ങളോ കീട-കുമിൾ നാശിനികളോ പ്രയോഗിക്കാതെതന്നെ കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്താൽ ഈ വെല്ലുവിളി നേരിടാം. മരച്ചീനി ഒഴികെ ചേന, വിവിധയിനം ചേമ്പുകൾ, കാച്ചിലുകൾ, ചെറുകിഴങ്ങ്, നന കിഴങ്ങ്, മുൾക്കിഴങ്ങ്, കൂർക്ക, കൂവ, മധുരക്കിഴങ്ങ് എന്നിവയെല്ലാം ഏറെനാൾ സൂക്ഷിച്ചുവയ്ക്കാനുമാകും. ഇവ എങ്ങനെ നല്ല രീതിയിൽ വിളയിക്കാമെന്നു നോക്കാം.

ചേന

 മഴയെ ആശ്രയിച്ചും നനച്ചും ചേന കൃഷി ചെയ്യാം. വയലുകളിൽ ഡിസംബർ-ജനുവരി മാസങ്ങളിൽ മിതമായ നനയോടെയും പിന്നീട്, വേനൽമഴയുടെ ആരംഭത്തോടെയും ചേനക്കൃഷി തുടങ്ങാം. സാധാരണ കുംഭമാസത്തിൽ വേനൽമഴയുടെ പിൻപറ്റിയാണ് നിലം ഒരുക്കൽ. കാത്സ്യം ഒരുപാടു വേണം ചേനയ്ക്ക്. ചേനയുടെ ചൊറിച്ചിലിനു പിന്നിൽ അതിലെ കാത്സ്യം ഓക്സലേറ്റ് തരികളാണ്. അതിനാൽ, തടം കിളച്ചൊരുക്കുമ്പോൾ തന്നെ ഒരു കുഴിക്ക് 100 ഗ്രാം തോതിൽ കുമ്മായപ്പൊടി അല്ലെങ്കിൽ ഡോള മൈറ്റ് ചേർക്കുക. കഴുത്ത് അഴുകി വീഴുന്ന Collar rot രോഗം ചെറുക്കാനും ഇതു സഹായിക്കും. 8-9 മാസം കഴി ഞ്ഞ് വിളവെടുത്താൽ ദീർഘകാലം സൂക്ഷിച്ചുവയ്ക്കാം. ശ്രീ പദ്മ, ഗജേന്ദ്ര, ശ്രീ ആതിര എന്നിവ നല്ല പാചകഗുണം ഉള്ള ഇനങ്ങൾ. ആദ്യത്തെ രണ്ടും ചൊറിച്ചിൽ ഇല്ലാത്ത ഇനങ്ങൾ.

MORE STORIES FROM KARSHAKASREE

KARSHAKASREE

KARSHAKASREE

മിടുക്കൻ മിലൻ

രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

ഉത്സവവിപണിയിൽ ഉത്സാഹം

കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

മൂന്നാമത്തെ കൺപോള

ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം

time to read

1 min

September 01,2025

KARSHAKASREE

KARSHAKASREE

ആനയെ തുരത്തുന്ന ഡ്രോൺ

വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ

അമ്പലവയൽ ഇനി അവക്കാഡോ സിറ്റി

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്

ഇനങ്ങളും പരിപാലനരീതികളും

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

അതിവേഗം ലാഭത്തിലേക്ക്

ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

തുളസി

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

മുന്നിലുണ്ട് മലവേപ്പ്

വൃക്ഷവിളകളോടു പ്രിയമേറുന്നു

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

കാര്യസ്ഥനായി സാങ്കേതികവിദ്യ

നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം

time to read

4 mins

September 01,2025

Listen

Translate

Share

-
+

Change font size