Try GOLD - Free

പ്രതിവാചകം തിരുത്ത്

Manorama Weekly

|

April 20, 2024

കഥക്കൂട്ട് @1000പ്ലസ്

- തോമസ് ജേക്കബ്

പ്രതിവാചകം തിരുത്ത്

പാലക്കാട് നഗരമധ്യത്തിൽ എഴുപതുകളിൽ വലിയൊരു ഹോട്ടൽ തുറന്നു. അക്കാലത്തെ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഹോട്ടൽ. "മധുവിധു പാക്കേജ് ആയിരുന്നു ഹോട്ടലിന്റെ പ്രധാന ആകർഷണം ആ ഹോട്ടലിലാണു കല്യാണം നടത്തുന്നതെങ്കിൽ ആദ്യരാത്രി മുറി സൗജന്യം. കാര്യങ്ങളെല്ലാം ജോറായി മുന്നോട്ടു പോകുമ്പോൾ തൃശൂരിലെ "എക്സ്പ്രസ്' പത്രത്തിൽ ഒരു ചൂടുവാർത്ത വന്നു.

ആദ്യരാത്രി ആഘോഷിക്കാൻ എത്തുന്നവരുടെ രാത്രി വിശേഷം മുഴുവൻ രഹസ്യ വിഡിയോ ക്യാമറ വച്ചു ചിത്രീകരിച്ച് കസെറ്റ് ഗൾഫിൽ വൻവിലയ്ക്കു വിൽക്കുകയാണെന്ന്. മാനഹാനിക്ക് വൻതുക നഷ്ടപരിഹാരമായി ചോദിച്ചുകൊണ്ടുള്ള വക്കീൽ നോട്ടിസ് എക്സ്പ്രസിനു ലഭിച്ചു. പക്ഷേ, പ്രസിദ്ധീകരിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്നു പറഞ്ഞുള്ള പതിവു തിരുത്തലൊന്നുമല്ലല്ലോ ഹോട്ടലുടമയുടെ വക്കീൽ ആവശ്യപ്പെടുന്നത്.

പിന്നെ..? മലയാള പത്രചരിത്രം കേട്ട ഏറ്റവും വലിയ തിരുത്തായിരുന്നു അത്. മൊത്തത്തിൽ വാർത്ത തെറ്റായിരുന്നുവെന്ന സാമ്പ്രദായിക തിരുത്തലൊന്നുമല്ല. "നവവധൂവരന്മാരെ പറ്റിച്ച് ഹോട്ടലിൽ നീലച്ചിത്രനിർമാണം' എന്ന തലക്കെട്ടിൽ തുടങ്ങണം തിരുത്ത്. അതും ഒന്നാം പേജിൽ കണ്ണായ സ്ഥലത്ത്.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size