Try GOLD - Free

എംടി വരപ്പിച്ച വരകൾ

Manorama Weekly

|

March 30, 2024

വഴിവിളക്കുകൾ

- കെ.എ. ഗഫൂർ

എംടി വരപ്പിച്ച വരകൾ

ബേക്കൽ ഫിഷറീസ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തേ ഞാൻ വരയ്ക്കുമായിരുന്നു. പക്ഷേ, കഥാകൃത്താവാനാണ് ആഗ്രഹിച്ചത്. ചെറുപ്പത്തിലേ ധാരാളം വായിക്കുമായിരുന്നു. വാപ്പയാണ് ആദ്യമായി എന്നെ വായനശാലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തകഴിയും ബഷീറും കേശവദേവുമൊക്കെയായിരുന്നു എന്റെ റോൾ മോഡൽ. കഥയെഴുതാൻ കഠിനമായി ആഗ്രഹിച്ച ഞാൻ എഴുതിത്തുടങ്ങി. എഴുത്തിന് പ്രചോദനമായത് എന്റെ മലയാളം അധ്യാപകൻ എം.ആർ. ചന്ദ്രശേഖരൻ ആണ്. അദ്ദേഹമാണ് എന്റെ വഴികാട്ടി. അക്കാലത്തുതന്നെ ഞാൻ വരയ്ക്കാനും തുടങ്ങി. കാസർകോട് ഗവൺമെന്റ് കോളജിൽനിന്നു പിയു സി പാസായശേഷം കേരള ഗവൺമെന്റിന്റെ കെജിടിഇ പരീക്ഷ പാസായി. 1961ൽ മലപ്പുറം വേങ്ങര ഗവൺമെന്റ് സ്കൂളിൽ ചിത്രകലാ അധ്യാപകനായി.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size