Try GOLD - Free

അമ്മച്ചിറകുള്ള പെൺകിളികൾ

Manorama Weekly

|

January 27,2024

ആറു മാസം പ്രായമുള്ള രണ്ടു കുട്ടികളെ എങ്ങനെയാണോ പരിചരിക്കേണ്ടത് അതേപോലെ വേണം ഇരുപത്തിയൊന്നും ഇരുപത്തിയേഴും വയസ്സുള്ള രണ്ടു മക്കളെ പരിചരിക്കാൻ. പക്ഷേ, ഞാൻ കരയുകയോ വിധിയെ പഴിക്കുകയോ ഒന്നും ചെയ്യാറില്ല. ഇപ്പോഴുള്ള അവസ്ഥയിൽ സന്തോഷം കണ്ടെത്താനാണു ശ്രമിക്കാറുള്ളത്.

- കെ. ബേബി, പയ്യോളി

അമ്മച്ചിറകുള്ള പെൺകിളികൾ

ഭിന്നശേഷിയുള്ള കുട്ടികളെ എവിടെ കണ്ടാലും ഞാൻ അടുത്തു ചെല്ലും, അവരുടെ മാതാപിതാക്കളോടു സംസാരിക്കും. കുട്ടികളെക്കുറിച്ചു ചോദിച്ചറിയാൻ ശ്രമിക്കും. ചില മാതാപിതാക്കൾക്ക് അത് ഇഷ്ടമായെന്നു വരില്ല. അവർ രൂക്ഷമായി പ്രതികരിക്കും. അപ്പോൾ ശാന്തമായി ഞാൻ അവരോടു പറയും, ഇതുപോലെയുള്ള രണ്ടു മക്കളുടെ അമ്മയാണു ഞാൻ. ഇങ്ങനെ പലതും ചോദിച്ചറിയുന്നത്, നിങ്ങളുടെ കുട്ടിക്ക് ഉപകാരപ്രദമാകുന്ന എന്തെങ്കിലും അറിവുകൾ എന്റെ അനുഭവത്തിൽനിന്നു തരാൻ പറ്റിയെങ്കിലോ എന്ന ചിന്തയിലാണ്. പിന്നെ, എന്റെ മക്കൾക്ക് ഉപകാരപ്രദമാകുന്ന എന്തെങ്കിലും അറിവുകൾ നിങ്ങളുടെ അടുത്തു നിന്നു കിട്ടിയെങ്കിലോ എന്ന പ്രതീക്ഷയുമുണ്ട്. നമ്മളൊക്കെ ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരല്ലേ? അതോടെ അവരുടെ മനോഭാവം മാറും. നമ്മൾ ഒറ്റക്കെട്ടാണ് എന്ന ഭാവത്തിൽ സ്നേഹത്തോടെയും സൗഹൃദത്തോടെയും സംഭാഷണം തുടരും. അങ്ങനെ കിട്ടിയ അനേകം സൗഹൃദങ്ങളുടെ തണലിലാണ് ഇന്നു ഞാൻ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size