Try GOLD - Free

മൃദുല മനോഹര നാദം

Manorama Weekly

|

August 12,2023

 പാട്ടിൽ ഈ പാട്ടിൽ

മൃദുല മനോഹര നാദം

മൃദുലയുടെ അമ്മയുടെ പിറന്നാൾ. വീട്ടിൽ എല്ലാവരുമുള്ള ദിവസം. മലയാളം, തമിഴ്, കന്നട സിനിമകളിലായി മുന്നൂറോളം പാട്ടുകൾ പാടിക്കഴിഞ്ഞ പാട്ടുകാരി. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ഗവൺമെന്റിന്റെ പുരസ്കാരം നേടിയതിന്റെ ആഘോഷത്തിലാണ് എല്ലാവരും. ഒല്ലൂർ വൈദ്യരത്നം ആയുർവേദ മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസറായ ഭർത്താവ് അരുൺ ബി. വാരിയർക്കും മകൾ മൈത്രയ്ക്കും ഒപ്പം തൃശൂരിലാണ് മൃദുല വാരിയർ താമസിക്കുന്നത്. പാട്ടും പാടിയുള്ള തന്റെ ജീവിതയാത്രയെക്കുറിച്ചു മനോരമ ആഴ്ചപ്പതിപ്പിനോടു മനസ്സു തുറക്കുന്നു :

പാട്ടിലേക്കുള്ള വഴി?

പഠിച്ചതും വളർന്നതും കോഴിക്കോടാണ്. ചെറുപ്പം മുത ലേ പാട്ട് കൂടെയുണ്ട്. പ്ലസ കഴിഞ്ഞപ്പോൾ ബിടെക്കിന് ചേ ർന്നു. അപ്പോഴും സംഗീതപഠനം മുടക്കിയില്ല. ആ സമയത്തെ ല്ലാം റിയാലിറ്റി ഷോകളിൽ പങ്കെടുത്തിരുന്നു. എല്ലാ ചാനലു കളിൽനിന്നും സമ്മാനം കിട്ടി. ബിടെക് പൂർത്തിയാക്കി എംടെ ക്കിന് പോകാം എന്നാണു കരുതിയിരുന്നത്. സംഗീതം തൊഴി ലാക്കിയെടുക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. ഞങ്ങളുടെ കു ടുംബത്തിൽ ആരും തന്നെ സംഗീതമേഖലയിൽ ഇല്ല. എത്തി പ്പെടാൻ പറ്റാത്ത ഒരു മേഖലയായിരുന്നു എന്നെ സംബന്ധിച്ചി ടത്തോളം സംഗീതം. മുന്നോട്ടു പോകാൻ ഒരു ജോലി വേണം. ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് കഴിഞ്ഞ സമയത്ത് അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും താൽപര്യത്തിന്റെ പുറത്താണ് ഞാൻ വീണ്ടും റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. അതായിരുന്നു ഞാൻ പങ്കെടുത്ത അവസാന റിയാലിറ്റി ഷോ. ഈ പരിപാടിയിൽ പങ്കെടുത്തതോടെയാണ് എന്നെ തേടി സിനിമയിൽനിന്ന് ഒരുപാട് അവസരങ്ങൾ വന്നു തുടങ്ങിയത്.

സിനിമയിലേക്കുള്ള വരവ്?

 2007ൽ ‘ബിഗ് ബി' എന്ന ചിത്രത്തിൽ അൽഫോൺസ് സാ റിന്റെ സംഗീതത്തിലാണ് ഞാൻ ആദ്യമായി പാടിയത്. ഒരു വാ ക്കും' എന്നു തുടങ്ങുന്ന പാട്ട്. ഞാനും അൽഫോൺസ് സാറും ചേർന്നാണ് ആ പാട്ടു പാടിയത്. ആ സമയത്ത് ഞാൻ പങ്കെടു ത്ത റിയാലിറ്റി ഷോയിൽ അദ്ദേഹം ജഡ്ജ് ആയിരുന്നു. അങ്ങ നെയാണ് പരിചയപ്പെട്ടത്. എനിക്ക് അദ്ദേഹം ഗുരുതുല്യനാ ണ്. ചെന്നൈയിൽ വച്ചായിരുന്നു റിക്കോർഡിങ്.

‘കളിമണ്ണി'ലെ പാട്ടല്ലേ ആദ്യം ശ്രദ്ധിക്കപ്പെട്ടത്?

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size