Try GOLD - Free

എംടിയുടെ കുഞ്ഞിമാളു

Manorama Weekly

|

August 05,2023

നീലത്താമരയിലൂടെ നായികയായി, നാലു ദക്ഷിണേന്ത്യൻ ഭാഷകളിൽ തിരക്കേറിയ നായികയായ അംബിക.

- അംബിക

എംടിയുടെ കുഞ്ഞിമാളു

"നീലത്താമര'യിലേക്ക് ആദ്യം തീരുമാനിച്ചിരുന്നതു ജയഭാരതിച്ചേച്ചിയെ ആണ്. അതു കഴിഞ്ഞു നടന്ന ചർച്ചകളിൽ ഒരു പുതുമുഖമാകുന്നതാണു നല്ലതെന്ന് അഭിപ്രായം വന്നു. അങ്ങനെ എന്നെ വിളിച്ച് കുഞ്ഞിമാളുവിന്റെ ഗെറ്റപ്പിൽ ഫോട്ടോ എടുത്തു. സംവിധായകൻ, പ്രശസ്ത കവിയും ഗാനരചയിതാവുമായ യൂസ ഫലി കേച്ചേരി സാർ, അത് എംടി സാറിനെ കാണിച്ചു. അതു കണ്ടപ്പോൾ എംടി സാർ പറഞ്ഞത് - "എന്റെ കുഞ്ഞിമാളു ഇതുതന്നെയാണ്.

ആ സിനിമ അഭിനയിച്ചതിനുശേഷം എന്നെ അറിയുന്നതു തന്നെ നീലത്താമര അംബിക എന്ന പേരിലായിരുന്നു. അതിലെ കുഞ്ഞിമാളു എന്ന കഥാപാത്രം അത്രമേൽ ആളുകളുടെ മനസ്സിൽ പതിഞ്ഞിരുന്നു. യൂസഫലി സാർ ആകെ മൂന്നു സിനിമകൾ സംവിധാനം ചെയ്തു. മൂന്നാമത്തേതാണു "നീലത്താമര, 1979 മേയ് നാലിനാണു സിനിമ റിലീസ് ചെയ്തത്.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size