Try GOLD - Free

എന്നെ മലയാളിയാക്കിയ മുറപ്പെണ്ണ്

Manorama Weekly

|

August 05,2023

എംടിയുടെ ആദ്യ തിരക്കഥയായ മുറപ്പെണ്ണ്, പകൽക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത് എന്നീ എക്കാലത്തേയും മനോഹരമായ എംടി ചിത്രങ്ങളിലെ നായിക ഉർവശി ശാരദ.

- ശാരദ 

എന്നെ മലയാളിയാക്കിയ മുറപ്പെണ്ണ്

ആന്ധ്രയിലെ തെനാലിയിലാണ് ജനിച്ചതെങ്കിലും ഞങ്ങളുടെ കുടുംബം ചെന്നൈയിലേക്ക് താമസം മാറ്റി. സത്യത്തിൽ ആന്ധ്രയെക്കാൾ എനിക്കറിയാ വുന്നത് കേരളമാണ്. കുട്ടനാട്ടും കോഴിക്കോടും ഷൊർണൂരും എന്നുവേണ്ട ഇവിടത്തെ ചെറിയ ഗ്രാമങ്ങൾ പോലും എനിക്കറിയാം.

തെലുങ്ക്, തമിഴ് സിനിമകളിൽ അഭി നയിക്കുന്ന സമയത്താണ് 1965 ൽ "ഇണ പ്രാവുകൾ' എന്ന ചിത്രത്തിലൂടെ ഞാൻ മലയാളത്തിൽ എത്തിയത്. അതേ വർ ഷം അഭിനയിച്ച ചിത്രമാണ് 'മുറപ്പെണ്ണ്' എംടി വാസുദേവൻ നായർ തിരക്കഥയെ ഴുതിയ മുറപ്പെണ്ണ്, പകൽക്കിനാവ്, ഇരു ട്ടിന്റെ ആത്മാവ്, അസുരവിത്ത് എന്നീ നാലു സിനിമകളിൽ ഞാൻ അഭിനയിച്ചി ട്ടുണ്ട്. നാലും അതിമനോഹരമായ ചിത്ര ങ്ങളാണ്. ആ ചിത്രത്തിൽ പ്രേംനസീറിന്റെയും ഉമ്മറിന്റെയും മുറപ്പെണ്ണായിട്ടാണ് ഞാൻ അഭിനയിച്ചത്. ചിത്രത്തിൽ എന്റെ കഥാപാത്രത്തിന്റെ പേര് ഭാഗീരഥി എന്നും നസീർ സാറിന്റേത് ബാലൻ എന്നുമാണ്. അതിലൊരു ഡയലോഗ് ഉണ്ട്.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size