Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year
The Perfect Holiday Gift Gift Now

പകർച്ചപ്പനിക്കെതിരെ അതീവ ജാഗ്രത

Manorama Weekly

|

July 08,2023

ഏറ്റവുമധികം ഭയപ്പെടേണ്ടതും മരണത്തിനു വരെ കാരണമായേക്കാ വുന്നതുമായ രണ്ട് അസുഖങ്ങളാണ് ഡെങ്കിപ്പനിയും എലിപ്പനിയും

- ഡോ. വിനോദ് പി (ജനറൽ മെഡിസിൻ കൺസൽറ്റന്റ്, ജനറൽ ഹോസ്പിറ്റൽ, കോട്ടയം)

പകർച്ചപ്പനിക്കെതിരെ അതീവ ജാഗ്രത

മഴക്കാലം ആരംഭിച്ചതോടെ കേരളത്തിൽ പനിബാധിതരുടെ എണ്ണം ഓരോ ദിവസവും കൂടിവരികയാണ്. ഡെങ്കിപ്പനി, എലിപ്പനി, വിവിധതരം വൈറൽ പനികൾ, ഫ്ലൂ, എച്ച്1 എൻ1 തുടങ്ങിയവയൊക്കെയാണ് ഇവയിൽ പ്രധാനപ്പെട്ടവ. ഇക്കൂട്ടത്തിൽ നാം ഏറ്റവുമധികം ഭയപ്പെടേണ്ടതും മരണത്തിനുവരെ കാരണമായേക്കാവുന്നതുമായ രണ്ട് അസുഖങ്ങൾ ഡെങ്കിപ്പനിയും എലിപ്പനിയുമാണ്.

ഡെങ്കിപ്പനി ഒരു കൊതുകുജന്യ രോഗമാണ്. കൊതുകുകൾ മുട്ടയിട്ടു പെരുകുന്നതിനുള്ള സാധ്യതകൾ ഒഴിവാക്കുകയാണ് ഡെങ്കിപ്പനി പടരുന്നതു തടയാനുള്ള ഏറ്റവും പ്രധാന മാർഗം.

എലിപ്പനിയുടെ രോഗവാഹകർ എലികളാണ്. രോഗവാഹകരായ മൂത്രം കലർന്നു മലിനജലത്തിൽ ജോലി ചെയ്യുന്നവർ, പ്രത്യേകിച്ച് പാടത്തും മറ്റും പണിയെടുക്കുന്നവർ, തൊഴിലുറപ്പിനു പോകുന്നവർ, അഴുക്കുചാലുകളിൽ ജോലി ചെയ്യുന്നവർ, മലിനജലത്തിൽ കളിക്കുന്ന കുട്ടികൾ, മലിനജലത്തിലൂടെ നടന്നുപോകുന്ന ആളുകൾ തുടങ്ങിയവരിലാണ് എലിപ്പനി വരാൻ സാധ്യത കൂടുതൽ. ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകളിലൂടെയാണ് രോഗകാരണമായ ലാസ്പൈറ എന്ന രോഗാണു ശരീരത്തിൽ പ്രവേശിച്ചു രോഗമുണ്ടാക്കുന്നത്.

രോഗലക്ഷണങ്ങൾ

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back