Try GOLD - Free
അച്ഛനുറങ്ങാത്ത വീടും "സലികുമാറും
Manorama Weekly
|May 20,2023
നിങ്ങളുടെ ഏറ്റവും നല്ല സിനിമ അച്ഛനുറങ്ങാത്ത വീടാണ്' എന്നു പറയുന്ന നാലോ അഞ്ചോ ആളുകളെയെങ്കിലും ഞാൻ എല്ലാ വർഷവും കണ്ടുമുട്ടാറുണ്ട്. എന്നാലും നിങ്ങൾ ഭയങ്കര ക്രൂരനാണ്. അവളുടെ ചുമലിൽ ക്ലൈമാക്സിൽ ആ സ്ത്രീ വന്ന് എന്നു പറയുന്നവരും കൈ വയ്ക്കുമ്പോൾ തകർന്നു പോയി ഉണ്ട്. ഈയിടെ ഒരു കവിയെ നേരിൽ കണ്ടപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: "അച്ഛനുറങ്ങാത്ത വീട് തന്നതിനു നന്ദി.
രസികനി'ൽ സംവൃത അവതരിപ്പിച്ച തങ്കി എന്ന കഥാപാത്രമായി ആദ്യം ഞാൻ മനസ്സിൽ കണ്ടത് ജ്യോതിർമയിയെയാണ്. പക്ഷേ, അപ്പോഴേക്കും അവരുടെ കല്യാണമായി. പിന്നീട് കാവേരിയെ ഫിക്സ് ചെയ്തു. ഞാൻ അസോഷ്യേറ്റ് ആയി ജോലി ചെയ്യുന്ന സമയത്ത് "മാനസം' എന്ന സിനിമയിലും ഉദ്യാനപാലകനി'ലും കാവേരിയായിരുന്നു നായിക. പിന്നീട് അവർ തെലുങ്കിലേക്കു പോയി. അപ്പോഴും ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. രസികനിലേക്ക് കാവേരിയെ തീരുമാനിച്ചപ്പോഴാണു രാജീവ് അഞ്ചലിന്റെ മാധവൻ നായകനായ സിനിമയിൽ അവർക്ക് അവസരം ലഭിച്ചത്. ആ സിനിമ അമേരിക്കയിൽ വച്ചായിരുന്നു ചിത്രീകരണം. കാവേരി അങ്ങോട്ടു പോയി. അപ്പോഴേക്ക് രസികന്റെ ഷൂട്ടിങ് തുടങ്ങി. മറ്റൊരു നായികയെ അന്വേഷിക്കുന്ന സമയത്താണ് ഒരാൾ പറഞ്ഞത്:
“രഞ്ജിത്ത് ഹെലോ' എന്നൊരു സിനിമ പ്ലാൻ ചെയ്തിരുന്നു. അതിലെ നായികയായി കണ്ണൂരുള്ള ഒരു പെൺകുട്ടിയെയാണ് അവർ തീരുമാനിച്ചത്. പക്ഷേ, ആ സിനിമ നടന്നില്ല. കുട്ടി നല്ലതായിരുന്നു കാണാൻ. 'ആ കുട്ടിയായിരുന്നു സംവൃത. അന്ന് സംവൃത കൊച്ചിയിലെ സെന്റ് തെരേസാസിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനി. വീട്ടിൽ വിളിച്ചു ചോദിച്ചപ്പോൾ ഹോസ്റ്റലിൽ പോയി കാണാൻ പറഞ്ഞു. ഞാനും രാജീവ് രവിയും പോയി സംവൃതയെ കണ്ടു. ചിരിക്കാൻ പറഞ്ഞപ്പോൾ സംവൃത ചിരിച്ചു. ഒരു വശത്തെ നിരതെറ്റിയ പല്ലുകൾക്കു ഭംഗിയുള്ളതായി എനിക്കു തോന്നി. സാധാരണ ചിരിയല്ല. ആ കഥാപാത്രത്തിനു യോജിച്ച ചിരി.
ആദ്യം മേക്കപ്പ് ചെയ്ത് അവളെ ഒന്നു കറുപ്പിച്ചെടുത്തു. പക്ഷേ, പിന്നെ തോന്നി അവളുടെ യഥാർഥ രൂപമാണു നല്ലതെന്ന് പ്രത്യേകിച്ചു മേക്കപ്പൊന്നും ഇല്ലാതെയാണ് ആ സിനിമയിൽ അഭിനയിച്ചത്. ദിലീപ് ആണു നായകൻ. അവനെക്കാൾ ഉയരമുണ്ടു സംവൃതയ്ക്ക്. സംവൃത ഒരു അഭിനയമോഹിയേ ആയിരുന്നില്ല. പക്ഷേ, ആദ്യ ദിവസം എടുത്ത എല്ലാ ഷോട്ടിലും ആദ്യത്തെ ടേക്ക് തന്നെ ഓക്കെ ആയിരുന്നു. സംവൃത എന്റെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ്. ചെറിയ വേഷമാണെങ്കിലും ഞാൻ വിളിച്ചാൽ അവൾ വന്ന് അഭിനയിക്കും.
പാടാൻ വന്ന മീര നായികയായി
“മുല്ല'യിലേക്ക് മീരാ നന്ദനു മുൻപേ എന്റെ മനസ്സിൽ ഉണ്ടായിരുന്ന നായിക മീരാ ജാസ്മിൻ ആണ്. ഞാൻ അവരോടു കഥ പറഞ്ഞു. അവർ ചെയ്യാമെന്നും സമ്മതിച്ചു. പിന്നീട് മീരാ ജാസ്മിൻ ദിലീപിനോടു പറഞ്ഞു:
This story is from the May 20,2023 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Manorama Weekly
ഇനിയും
അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു
4 mins
March 07, 2026
Manorama Weekly
നായ്ക്കളെ കുളിപ്പിക്കുമ്പോൾ
പെറ്റ്സ് കോർണർ
1 min
March 07, 2026
Manorama Weekly
ടിക്കറ്റ് വച്ച് പ്രസംഗം
കഥക്കൂട്ട്
2 mins
March 07, 2026
Manorama Weekly
ജോർജ് തോമസ് സാറും സർഗവേദിയും
വഴിവിളക്കുകൾ
1 mins
March 07, 2026
Manorama Weekly
നായ്ക്കളുടെ ശരീരഭാരം
പെറ്റ്സ് കോർണർ
1 min
February 28, 2026
Manorama Weekly
ചെറിയ തുടക്കം
കഥക്കൂട്ട്
1 mins
February 28, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കക്ക ഇറച്ചി തോരൻ
1 mins
February 28, 2026
Manorama Weekly
യുവത്വം വീണ്ടെടുത്ത വഴിത്താരകൾ
വഴിവിളക്കുകൾ
1 mins
February 28, 2026
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Translate
Change font size

