Try GOLD - Free

ആശയസമ്പന്നർ

Manorama Weekly

|

May 06,2023

കഥക്കൂട്ട് 

- തോമസ് ജേക്കബ്

ആശയസമ്പന്നർ

ആശയങ്ങൾ എവിടെ നിന്നും വരാം എന്നത് ഞാൻ താലോലിച്ചു കൊണ്ടു നടക്കുന്ന ഒരു വാചകമാണ്. എലിയിൽ നിന്നു പോലും ആശയം വരാം. വാൾട്ട് ഡിസ്നി ഒരു ഓമനയായി വളർത്തിയിരുന്ന മോർട്ടിമർ എന്നു പേരായ എലിയിൽ നിന്നാണ് മിക്കി മൗസ് എന്ന പണംവാരി കാർട്ടൂൺ കഥാപാത്രത്തിന്റെ ജനനം.

കൂടെ ജോലി ചെയ്യുന്ന എല്ലാവർക്കും ആശയങ്ങളുണ്ടാക്കുന്നതിനു കോട്ട നിശ്ചയിക്കുമായിരുന്നു, ശാസ്ത്രീയ കണ്ടു പിടിത്തങ്ങളുടെ ഉസ്താദായിരുന്ന തോമസ് അൽവ എഡിസൻ. അദ്ദേഹം തനിക്കു തന്നെ നിശ്ചയിച്ച കോട്ട ഇതായിരുന്നു. പത്തുദിവസത്തിലൊരിക്കൽ ഒരു ചെറിയ കണ്ടുപിടിത്തം. ആറു മാസത്തിലൊരിക്കൽ ഒരു വലിയ കണ്ടുപിടിത്തം.

ഔപചാരിക വിദ്യാഭ്യാസമൊന്നും ഇല്ലാതിരുന്ന എഡിസൻ 1093 പേറ്റന്റുകൾ സമ്പാദിച്ചത് അങ്ങനെയാണ്.

“ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' എന്ന ചലച്ചിത്രത്തിന്റെ ആശയം കിട്ടുന്നത് ഒരു യാത്രയ്ക്കിടയിൽ ഛായാ ഗ്രാഹകൻ വിപിൻ മോഹന്റെ ഒരു ചോദ്യത്തിൽ നിന്നാണെന്ന് തിരക്കഥാകൃത്ത് ജോൺ പോൾ പറഞ്ഞിട്ടുണ്ട്.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size