Try GOLD - Free

പൂമരച്ചോട്ടിൽ നിന്ന് പാപ്പനിൽ

Manorama Weekly

|

January 21,2023

“പൂമരം’ എന്ന സിനിമ ചിത്രീകരണം കഴിഞ്ഞ് റിലീസ് ആകാൻ കുറച്ചു സമയമെടുത്തു. ആദ്യ സിനിമ വൈകുന്നതിനെക്കുറിച്ച് ചോദ്യങ്ങൾ വന്നു തുടങ്ങി. പക്ഷേ, അപ്പോഴേക്കും ഞാൻ രണ്ടാമത്തെ സിനിമയായ "കുങ്ഫു മാസ്റ്ററിനു വേണ്ടിയുള്ള പരിശീലനം ആരംഭിച്ചിരുന്നു. ഒന്നര വർഷം ഞാൻ മാർഷൽ ആർട്സ് പഠിച്ചു. അതിന്റെ ഇടയിൽ വന്ന അവസരങ്ങൾ എടുക്കാൻ പറ്റിയില്ല. പരിശീലനത്തിനിടെ ഉഴപ്പാൻ എനിക്കു താൽപര്യമില്ലായിരുന്നു.

- സന്ധ്യ കെ.പി.

പൂമരച്ചോട്ടിൽ നിന്ന് പാപ്പനിൽ

എബ്രിഡ് ഷൈനിന്റെ പൂമരം' എന്ന സിനിമയിൽ സെന്റ് തെരേസാസ് കോളജിലെ ഐറിൻ എന്ന മിടുക്കിയായ യൂണിയൻ ചെയർപഴ്സനെ കണ്ടപ്പോൾ മലയാളികൾ ഓർത്തു "ഇതാരാ ഈ പുതിയ മുഖം?' എന്ന്. അന്നു പക്ഷേ സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന നീത പിള്ളയ്ക്ക് അറിയില്ലായിരുന്നു മലയാള സിനിമാ പ്രേക്ഷകർ തന്നെക്കുറിച്ചു സംസാരിക്കുന്നുണ്ടെന്നും അവർ തന്നെ തിരയുന്നുണ്ടെന്നും പിന്നീട് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം എബ്രിഡ് ഷൈനിന്റെ തന്നെ കുങ്ഫു മാസ്റ്റർ' എന്ന സിനിമയിൽ നീത പിള്ള വീണ്ടും കയ്യടിനേടുന്ന പ്രകടനം കാഴ്ചവച്ചു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പാപ്പൻ' എന്ന സിനിമയിലും സുരേഷ് ഗോപിക്കൊപ്പം കട്ടയ്ക്കു നിന്ന ഐപിഎസ് ഓഫിസറായി നീത പ്രേക്ഷകരെ വിസ്മയിപ്പിച്ചു. മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടും നാലു വർഷത്തിൽ മൂന്നു സിനിമകളിൽ മാത്രമാണ് നീത അഭിനയിച്ചത്. അതിനു കാരണങ്ങളുമുണ്ട്. ആ ഇടവേളകളെക്കുറിച്ചും മറ്റ് സിനിമാവിശേഷങ്ങളെക്കുറിച്ചും നീത പിള്ള മനസ്സു തുറക്കുന്നു...

ജോഷിയും പാപ്പനും

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size