Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year
The Perfect Holiday Gift Gift Now

വിനീതിനൊപ്പം വീണ്ടും ശ്രീനിവാസൻ

Manorama Weekly

|

December 03, 2022

മുകുന്ദനുണ്ണിയുടെ സന്തോഷം വിനീതിന്റെ മുഖത്തുണ്ടെങ്കിലും ആ സന്തോഷത്തിന് ഇരട്ടി തിളക്കമേകുന്നത് അച്ഛന്റെ തിരിച്ചുവരവ് തന്നെയാണ്.

- കെ.പി. സന്ധ്യ

വിനീതിനൊപ്പം വീണ്ടും ശ്രീനിവാസൻ

'കുറുക്കൻ' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന കാക്കനാട് ഗവൺമെന്റ് യൂത്ത് ഹോസ്റ്റലിൽ, വിനീത് ശ്രീനിവാസനെ കാണാൻ എത്തിയപ്പോൾ സമയം ഉച്ചയ്ക്ക് 12.30. നിറയെ ആളുകളുണ്ട്. അങ്ങിങ്ങായി പരിചയമുള്ള ചില മാധ്യമപ്രവർത്തകരെ കണ്ടു. രണ്ടുമൂന്ന് പൊലീസ് ജീപ്പുകളുണ്ട്. നടൻ അശ്വന്ത് ലാൽ ഷോട്ടിന് തയാറായി നിൽപുണ്ട്. കൂട്ടത്തിൽ നിന്ന് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടിയെ കണ്ടുപിടിച്ചു.

"രണ്ടുപേരും അകത്ത് തകർത്തഭിനയിച്ചോണ്ടിരിക്കുവാണ്, ഷമീജ് പറഞ്ഞു.

"ആരാ രണ്ടുപേർ?'

"ശ്രീനിയേട്ടനും ഉണ്ട്.

"ആര്? ശ്രീനിവാസനോ?'

"അതെ. പുള്ളി ഇന്നാണ് ജോയിൻ ചെയ്തത്.

"ആക്ഷൻ... കുറച്ചപ്പുറത്തുനിന്ന് മൈക്കിലൂടെ സംവിധായകൻ ജയലാൽ ദിവാകരന്റെ ശബ്ദം. പിന്നാലെ ഇളം നീല ഷർട്ടും വെള്ളമുണ്ടും പിന്നിലേക്ക് ചീകിയൊതുക്കിയ മുടിയും കയ്യിലൊരു കാലൻകുടയുമായി മലയാളത്തിന്റെ സ്വന്തം ശ്രീനിവാസൻ നടന്നുവരുന്നു. സംവിധായകൻ കട്ട് വിളിച്ചു. എല്ലാവരും കയ്യടിച്ചു.

‘കീടം’, ‘പ്യാലി' എന്നീ സിനിമകളിലാണ് ഏറ്റവും ഒടുവിലായി മലയാളികൾ ശ്രീനിവാസനെ കണ്ടത്. ഈ സിനിമകൾ ചിത്രീകരി ച്ചത് വളരെ നേരത്തേയും. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം അഭിനയരംഗത്തേക്കുള്ള ശ്രീനിവാസന്റെ മടങ്ങിവരവാണ് കുറുക്കൻ. അതും മകൻ വിനീത് ശ്രീനിവാസനൊപ്പം. 2018ൽ പുറത്തിറങ്ങിയ "അരവിന്ദന്റെ അതിഥികൾ' എന്ന ചിത്രത്തിനു ശേഷം ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കുറുക്കനുണ്ട്.

"വിനീത് വന്നിട്ടുണ്ട്. കാരവനിലേക്കിരിക്കാം... ഷമീജ് വന്നു വിളിച്ചു.

താൻ നായകനായ ഏറ്റവും പുതിയ ചിത്രം മുകുന്ദനുണ്ണി അസോസിയേറ്റ്സ്' സൂപ്പർ ഹിറ്റായി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിന്റെ മുഴുവൻ സന്തോഷവും വിനീതിന്റെ മുഖത്തുണ്ട്.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back