Try GOLD - Free

പർദയിട്ട് ജയലളിതയോടൊപ്പം

Manorama Weekly

|

November 05, 2022

 ഒരേയൊരു ഷീല

- എം. എസ്. ദിലീപ്

പർദയിട്ട് ജയലളിതയോടൊപ്പം

ജയലളിതയും അമ്മയായ വേദവല്ലി എന്ന സന്ധ്യയും തമ്മിലുള്ള ബന്ധം ഒന്നു പ്രത്യേകമായിരുന്നു. മദ്രാസ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തോടെയാണു ജയലളിത പത്താം ക്ലാസ് പാസായത്. തുടർന്നു പഠിക്കാൻ ഗവൺമെന്റ് സ്കോളർഷിപ്പും ലഭിച്ചിരുന്നു. എങ്കിലും മകൾ തുടർന്നു പഠിക്കണ്ട, പകരം സിനിമയിൽ അഭിനയിച്ചാൽ മതിയെന്നായിരുന്നു സന്ധ്യയുടെ തീരുമാനം.

പക്ഷേ, രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനു ശേഷം ജയലളിത തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചു തുറന്നു പറയാൻ തയാറായിട്ടില്ല. തന്റെ ബന്ധങ്ങളും ബന്ധുക്കളും മാധ്യമങ്ങളിൽ വരാതിരിക്കാൻ അവർ നിഷ്കർഷിച്ചു. 1978ൽ അവർ തന്റെ ജീവിതകഥ തുടങ്ങിവച്ചിരുന്നു. തന്റെ ജീവിതത്തെക്കുറിച്ചുള്ള ചില സത്യങ്ങൾ എന്നാണ് അവർ അതിനെ അന്നു വിശേഷിപ്പിച്ചത്. അന്ന് അവർക്കു മുപ്പതു വയസ്സുണ്ടായിരുന്നു. എംജിആറുമായി അകന്നു കഴിയുന്ന കാലമായിരുന്നു അത്. പക്ഷേ, ഏതാനും ആഴ്ചകൾ പിന്നിട്ടതും ആ കുറിപ്പുകൾ നിലച്ചു. എംജിആറുമായി ഒത്തുതീർപ്പിലെത്തിയതാണ് ആ കുറിപ്പുകൾ അവർ അവസാനിപ്പിക്കാൻ കാരണം എന്നാണു വിശ്വസിക്കപ്പെടുന്നത്. ഏതായാലും കുമുദം വാരികയിൽ അവർ എഴുതിയ ഓർമക്കുറിപ്പുകളിലാണ് അവർ കുട്ടിക്കാലത്തെക്കുറിച്ചു തുറന്നു പറഞ്ഞിട്ടുള്ളത്.

തന്റെ അച്ഛനു വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിലും സ്വത്തുക്കൾ നോക്കാൻ അറിയില്ലായിരുന്നെന്നും കുടുംബസ്വത്തുക്കൾ നഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ താനോ അമ്മയോ സിനിമയിൽ എത്തുമായിരുന്നില്ലെന്നും അവർ അന്ന് എഴുതി. ജയലളിതയ്ക്ക് ആറു വയസ്സുള്ളപ്പോഴാണു സന്ധ്യ മദ്രാസിലേക്കു പോയത്. സന്ധ്യയ്ക്കു മൂന്നു സഹോദരിമാരും ഒരു സഹോദരനും ഉണ്ടായിരുന്നു. പത്തു വയസ്സുവരെ ജയലളിത സന്ധ്യയുടെ മാതാപിതാക്കളോടൊപ്പം ബാംഗ്ലൂരിൽ താമസിച്ചു. ഷൂട്ടിങ്ങിനിടയിൽ ഒഴിവു കിട്ടുമ്പോൾ സന്ധ്യ മക്കളെ കാണാൻ ഓടിയെത്തും. അമ്മയോടൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ താൻ അമ്മയുടെ സാരിത്തുമ്പു കയ്യിൽ മുറുക്കെ കെട്ടാറുണ്ടായിരുന്നു എന്നു പിൽക്കാലത്തു ജയലളിത പറഞ്ഞിട്ടുണ്ട്. ഉറങ്ങിക്കിടക്കുമ്പോൾ അമ്മ എഴുന്നേറ്റു പോകുമെന്ന പേടികൊണ്ടായിരുന്നു അത്. സന്ധ്യ, കെട്ടഴിക്കുന്നതിനു പകരം സാരി ഊരി ഇട്ടിട്ടു പോകും. ചിലപ്പോൾ ജയലളിതയുടെ ചിറ്റ അതേ സാരിയുടുത്ത് കുട്ടിയുടെ അടുത്തു കിടക്കും.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size