Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year
The Perfect Holiday Gift Gift Now

പേരിന്റെ രീതിശാസ്ത്രം

Manorama Weekly

|

October 01, 2022

കഥക്കൂട്ട് 

- തോമസ് ജേക്കബ്

പേരിന്റെ രീതിശാസ്ത്രം

രണ്ടു ഭാഷകളിൽ രണ്ടുപേരിൽ എഴുതിപ്പോന്ന സാഹിത്യകാരന്മാരും പത്രപ്രവർത്തകരുമുണ്ട്. സക്കറിയ മലയാളത്തിലും പോൾ സക്കറിയ ഇംഗ്ലിഷിലും. മാധവിക്കുട്ടി മലയാളത്തിലും കമലാദാസ് ഇംഗ്ലിഷിലും. മതംമാറ്റത്തിനു ശേഷം രണ്ടു ഭാഷകളിലും കമല സുരയ്യ.

മുസ്ലിം ആയശേഷം സമകാലിക മലയാളത്തിൽ എഴുതിയ പംക്തിയിൽ കമല സുരയ്യ എന്നുതന്നെ പേരു വയ്ക്കണമെന്ന് മാധവിക്കുട്ടി ശഠിച്ചു. “മാധവിക്കുട്ടി എന്ന പേരിൽ ധാരാളമറിയുന്ന ഒരു എഴുത്തുകാരി തികച്ചും വ്യത്യസ്തമായ ഒരു പേരുമായി വരുന്നതിനെ വായനക്കാർ സ്വീകരിക്കാനിടയില്ല എന്ന എന്റെ വാദത്തിനു നേർക്ക് ആദ്യമൊക്കെ അവർ ചെവി അടച്ചുപിടിച്ചു. എന്നാൽ, ഇടയ്ക്കുവച്ച് മാധവിക്കുട്ടി എന്ന പേര് അച്ചടിച്ചത് ശ്രദ്ധയിൽ പെട്ടെങ്കിലും അതിനെതിരെ കലാപസ്വരം അവരിൽ നിന്ന് ഉയർന്നില്ല' എന്നു പത്രാധിപർ എസ്.ജയചന്ദ്രൻ നായർ.

വി.എൻ.നായർ എന്ന പേരിൽ ഇംഗ്ലിഷിൽ ഫ്രീപ്രസ്ജേണലിൽ എഴുതിക്കൊണ്ടിരുന്ന കാലത്തു തന്നെയാണ് ആ പത്ര  പ്രവർത്തകൻ നരേന്ദ്രൻ എന്ന പേരിൽ കേരള കൗമുദിയിൽ എഴുതിത്തുടങ്ങിയത്. കൗമുദിയുടെ ഡൽഹിലേഖകൻ ഈഴവനാണെന്ന ധാരണ സൃഷ്ടിക്കാനായിരുന്നു ഇതെന്ന് അന്ന് അവിടെ ഉണ്ടായിരുന്ന ജയചന്ദ്രൻ നായർ പറഞ്ഞിട്ടുണ്ട്.

മലയാള സിനിമകളിൽ എം.കൃഷ്ണൻ നായർ എന്ന പേരിൽ തിളങ്ങിയ സംവിധായകൻ തമിഴ്ചിത്രങ്ങളിൽ വാലുമുറിച്ച് എം .കൃഷ്ണൻ ആയി.

കോട്ടയത്തു രണ്ടു പത്രാധിപന്മാരുടെ താമസസ്ഥലത്തിന്റെ പേരുകൾ ഇംഗ്ലിഷിൽ കൂടുതൽ ആകർഷകമായി.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back