Try GOLD - Free
മണ്ടത്തരത്തിന് എന്തിന് സെക്കൻഡ്
Manorama Weekly
|July 09, 2022
ലാൽ സലാം
ഞാനും സിദ്ദീഖും ആദ്യമായി ഫാസിൽ സാറിന്റെ അസിസ്റ്റ ആയി ജോലി ആരംഭിക്കുന്നത് നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' എന്ന സിനിമയിലാണ്. ആദ്യമായി അതിരാവിലെ എഴുന്നേൽക്കുന്നതും ചൂടുവെള്ളത്തിൽ കുളിക്കുന്നതും ആ സിനിമയുടെ ഷൂട്ടിങ് സമയത്താണ്. ഹീറ്ററിൽ നിന്നു വരുന്ന ചൂടുവെള്ളത്തിന്റെ മണം ഇന്നും എന്റെ ഓർമയിൽ ഉണ്ട്. പത്മിനിയും നാദിയാ മൊയ്തുവും മോഹൻലാലുമെല്ലാം തകർത്തഭിനയിച്ച ആ ചിത്രത്തിന്റെ പേരെന്തെന്നു ചോദിച്ചാൽ ഇന്ന് കൊച്ചുകുട്ടികൾ പോലും സംശയമില്ലതെ പറയും നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്'. എന്നാൽ, ആ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഞങ്ങളെക്കൊണ്ട് ഏറ്റവും കൂടുതൽ പണിയെടുപ്പിച്ചിട്ടുള്ളത് ആ പേര് തന്നെയാണ്. ഷൂട്ടിങ് ലൊക്കേഷനിൽ തടിച്ചു കൂടുന്ന ആളുകൾ അസിസ്റ്റന്റുമാരായ ഞങ്ങളെ അടുത്തു കിട്ടുമ്പോൾ ചോദിക്കും:
“എന്താ ഈ പടത്തിന്റെ പേര്?
“നോക്കെത്താ ദൂരത്ത് കണ്ണും നട്ട്.
“ഏഹ്? എന്ത്? എങ്ങനെ?''
ഞങ്ങൾ വീണ്ടും പറയും,
“നോക്കെത്താദൂരത്ത് കണ്ണും നട്ട്.
അപ്പോഴും അവർക്കത് വ്യക്തമാകില്ല. ഇങ്ങനെ ചോദിക്കുന്നവരോടെല്ലാം മൂന്നും നാലും തവണ ഞങ്ങൾക്ക് ആ പേര് ആവർത്തിക്കേണ്ടി വരുമായിരുന്നു. എന്നിട്ടും ആ ലൊക്കേഷനിൽ നിൽക്കുന്ന പലരും തമ്മിൽ പറഞ്ഞ് ആ പേര് വേറെ രീതിയിൽ ആയിത്തീരും. ഓരോരുത്തരും പറയുന്നത് ഓരോരോ പേരുകൾ. ഇങ്ങനെ പലരും പലതരത്തിൽ പേരുകൾ പറയുന്നതിനിടയിൽ ഒരാൾ മറ്റൊരാളോടു പറഞ്ഞ ഒരു പേര് ഞങ്ങൾ കേട്ടു. വളരെ രസകരമായി തോന്നിയതു കൊണ്ട് ഞങ്ങൾ അയാളെ വിളിച്ചു ചോദിച്ചു:
“ചേട്ടാ, എന്താ ചേട്ടാ ഈ സിനിമയുടെ പേര്?
അയാൾ വിചിത്രമായ ആ പേര് ആവർത്തിച്ചു. ഞങ്ങൾ അത് ഫാസിൽ സാറിനോട് പോയി പറഞ്ഞു. ഫാസിൽ സാർ ചിരിച്ചു.
This story is from the July 09, 2022 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ
വഴിവിളക്കുകൾ
1 mins
November 29, 2025
Manorama Weekly
നൊബേൽനിരാസം
കഥക്കൂട്ട്
2 mins
November 29, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
സീസമി ചിക്കൻ
1 mins
November 29, 2025
Manorama Weekly
പൂച്ചകളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
1 min
November 29, 2025
Manorama Weekly
ഇനിയുമേറെ സ്വപ്നങ്ങൾ
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു
3 mins
November 22, 2025
Manorama Weekly
ഭ്രമിപ്പിക്കുന്ന മമ്മൂട്ടി
ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ
4 mins
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ചിന്താമണി
1 mins
November 22, 2025
Manorama Weekly
പിന്നെ എന്തുണ്ടായി?
കഥക്കൂട്ട്
2 mins
November 22, 2025
Manorama Weekly
പൂച്ചകൾക്കും പട്ടികൾക്കും വ്യായാമം
പെറ്റ്സ് കോർണർ
1 min
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
November 15,2025
Translate
Change font size

