Try GOLD - Free
Take off to Bright Career
Thozhilveedhi
|October 18, 2025
ഏവിയേഷൻ പഠനമാണ് ചെറുപ്പക്കാരുടെ സ്വപ്നവഴികളിലൊന്ന് ചെലവേറിയ പഠനമാണെങ്കിലും, മികച്ച പരിശീലനം ലഭിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലും പുറത്തുമുണ്ട്. പഠനവും പഠനാവസരങ്ങളും പരിചയപ്പെടാം

ആകാശത്തോളം സ്വപ്നം കാണുന്ന യുവാക്കൾ വിദ്യാഭ്യാസം വെറും പ്രതീക്ഷയല്ല, ഉറപ്പായൊരു കരിയർ വഴിയാണ്.
നഗരങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന അതി വേഗ ഗതാഗത മാർഗമായി വിമാനയാത്ര മാറുമ്പോൾ, അതിന്റെ പ്രാധാന്യവും വ്യാപനവും അതിരുകൾ കടക്കുകയാണ്. ഒരു കാലത്ത് പലർക്കും അസാധ്യമായിരുന്ന വിമാനയാത്ര ഇന്നു സാധാരണക്കാർക്കു പോലും സാധ്യമാണ്. 2023-24 സാമ്പത്തികവർഷം മാത്രം 380 മില്യൺ യാത്രക്കാർ ഇന്ത്യയിൽ വിമാനയാത്ര നടത്തി. 2030 ആകുമ്പോഴേക്ക് ഈ സംഖ്യ 500 മില്യൺ കടക്കുമെന്നാണു കണക്കാക്കുന്നത്. ഇക്കാരണങ്ങളെല്ലാം കൊണ്ട് ആധുനിക കാലത്തെ നിർണായക മേഖലകളിലൊന്നായി വ്യോമയാനം മാറിക്കഴിഞ്ഞു.
അതിവേഗ വളർച്ച
ഇന്ത്യയുടെ സമഗ്ര സാമ്പത്തിക വളർച്ച, ഇടത്തരം വർഗത്തിന്റെ വരുമാനത്തിൽ വന്ന ഉയർച്ച, ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ പങ്ക്, പുതിയ എയർലൈനുകളുടെ വരവ്, രാജ്യാന്തര നിലവാരമുള്ള വിമാനത്താവളങ്ങളുടെ വികസനം... ഇതെല്ലാം ചേർന്ന് വ്യോമയാന വ്യവസായം ഒരു കരിയർ വിപ്ലവമായി മാറുകയാണ്. 2035നകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി മാറുമെന്നു വിദഗ്ധർ പ്രവചിക്കുന്നു.
ഈ വളർച്ചയുടെ പശ്ചാത്തലത്തിൽ, വ്യോമയാന മേഖലയിലെ തൊഴിൽ സാധ്യതകൾ അതിവേഗം ഉയരുന്നു. എന്നാൽ, ഈ മേഖലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് സാങ്കേതികവും വ്യക്തിത്വപരവുമായ പ്രഫഷനൽ പരിശീലനം അനിവാര്യമാണ്. കസ്റ്റമർ ഹാൻഡ്ലിങ് മുതൽ കാബിൻ ക്രൂ, സുരക്ഷാ സേവനങ്ങൾ, കാർഗോ, റാംപ് ഓപ്പറേഷൻസ്, അപകടകരമായ ചരക്കുകൾ കൈകാര്യം ചെയ്യാൻ തുടങ്ങി ഓരോ മേഖലയിലും പ്രത്യേക പരിശീലനം ആവശ്യമാണ്.
ഇത്രയേറെ ജോലിസാധ്യതയുള്ള വ്യോമയാന വിദ്യാഭ്യാസം ഇന്നു യുവജനങ്ങൾക്ക് ഏറ്റവും പ്രതീക്ഷാജനകമായ, ആഗോളതലത്തിൽ സാധ്യതകളുള്ള കരിയറുകളിലൊന്നായി മാറിയിരിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ഗൾഫ്, യൂറോപ്പ്, ഏഷ്യ പസഫിക് മേഖലകളിലുമെല്ലാം പ്രഫഷനലുകൾക്ക് ആവശ്യകത ഏറിവരികയാണ്. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന സർട്ടിഫിക്കേഷനും ഡിപ്ലോമകളും ദേശീയ-രാജ്യാന്തര തൊഴിലവസരങ്ങൾക്കു കൂടുതൽ പിന്തുണയേകുന്നു.
പ്രധാന തൊഴിലുകൾ
യാത്രക്കാരുമായി ഇടപഴകുന്ന സേവനങ്ങൾ (Customer Service)
വിമാനത്താവളത്തിൽ യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവരാണു കസ്റ്റമർ സർവീസ് സ്റ്റാഫ്.
This story is from the October 18, 2025 edition of Thozhilveedhi.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Thozhilveedhi

Thozhilveedhi
IISER ശാസ്ത്രപഠനത്തിന്റെ ഹൈവേ
രാജ്യത്ത് 7 ഐസറുകളേയുള്ളൂ. അവിടെ പ്രവേശനം നേടാനുള്ള പരീക്ഷയ്ക്ക് ചിട്ടയുള്ള, കണിശമായ തയാറെടുപ്പ് നിർബന്ധം
2 mins
October 18, 2025

Thozhilveedhi
സ്വയംപഠിച്ച് ഉയരാൻ അക്കൗണ്ടൻസി
ഏതെങ്കിലും സ്ഥാപനത്തിൽ ചേർന്നു പഠിക്കുന്നതിനേക്കാൾ, സ്വന്തം പ്രയത്നത്തിന്റെ മികവാണ് ചാർട്ടേഡ് അക്കൗണ്ടൻസി പഠനത്തിന്റെ അടിത്തറ
2 mins
October 18, 2025

Thozhilveedhi
Take off to Bright Career
ഏവിയേഷൻ പഠനമാണ് ചെറുപ്പക്കാരുടെ സ്വപ്നവഴികളിലൊന്ന് ചെലവേറിയ പഠനമാണെങ്കിലും, മികച്ച പരിശീലനം ലഭിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലും പുറത്തുമുണ്ട്. പഠനവും പഠനാവസരങ്ങളും പരിചയപ്പെടാം
3 mins
October 18, 2025

Thozhilveedhi
കരസേനയിൽ എൻജിനിയറാകാം
ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ് • അവസരം എൻജിനീയറിങ് ബിരുദക്കാർക്ക്
1 min
October 18, 2025

Thozhilveedhi
നിയമനം "ശുപാർശയിൽ ഒതുങ്ങി ഇടനെഞ്ചിൽ ബാൻഡടി മേളം
പൊലീസ്(ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ) നിയമന ശുപാർശയിൽ 3 മാസം കഴിഞ്ഞിട്ടും തുടർനടപടിയില്ല
1 min
October 18, 2025

Thozhilveedhi
ജീവിതം ഡിസൈൻ ചെയ്യാം
ENTRY TO ENTRANCE
2 mins
October 11,2025

Thozhilveedhi
ചീവെനിങ് സ്കോളർഷിപ്പുകൾ
യുകെയിൽ മാസ്റ്റേഴ്സ് ബിരുദത്തിന് ഇന്ത്യൻ വിദ്യാർഥികൾക്കു ലഭിക്കുന്ന സ്കോളർഷിപ്
1 min
October 11,2025

Thozhilveedhi
കളി കരിയറാക്കാം
CAREER PLANNER
3 mins
October 11,2025

Thozhilveedhi
യുകെ വെറും സ്വപ്നഭൂമിയല്ല
യുകെയിൽ എയ്റോസ്പേസ് എൻജിനീയറിങ് പഠിച്ച അനുഭവങ്ങളുമായി നന്ദഗോപാൽ ജയചന്ദ്രൻ
1 mins
October 11,2025

Thozhilveedhi
എല്ലാവർക്കും ചേരുമോ? എൻജിനിയറിങ്
വലിയ വിഭാഗം കുട്ടികൾ ഉപരിപഠനത്തിനു തിരഞ്ഞെടുക്കുന്ന മേഖലയാണിത്. പക്ഷേ, അങ്ങനെ എല്ലാവർക്കും പഠിക്കാവുന്നതാണോ എൻജിനിയറിങ് കരിയർ ഗുരു വിശദീകരിക്കുന്നു.
2 mins
October 11,2025
Listen
Translate
Change font size