Take off to Bright Career
Thozhilveedhi
|October 18, 2025
ഏവിയേഷൻ പഠനമാണ് ചെറുപ്പക്കാരുടെ സ്വപ്നവഴികളിലൊന്ന് ചെലവേറിയ പഠനമാണെങ്കിലും, മികച്ച പരിശീലനം ലഭിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലും പുറത്തുമുണ്ട്. പഠനവും പഠനാവസരങ്ങളും പരിചയപ്പെടാം
ആകാശത്തോളം സ്വപ്നം കാണുന്ന യുവാക്കൾ വിദ്യാഭ്യാസം വെറും പ്രതീക്ഷയല്ല, ഉറപ്പായൊരു കരിയർ വഴിയാണ്.
നഗരങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന അതി വേഗ ഗതാഗത മാർഗമായി വിമാനയാത്ര മാറുമ്പോൾ, അതിന്റെ പ്രാധാന്യവും വ്യാപനവും അതിരുകൾ കടക്കുകയാണ്. ഒരു കാലത്ത് പലർക്കും അസാധ്യമായിരുന്ന വിമാനയാത്ര ഇന്നു സാധാരണക്കാർക്കു പോലും സാധ്യമാണ്. 2023-24 സാമ്പത്തികവർഷം മാത്രം 380 മില്യൺ യാത്രക്കാർ ഇന്ത്യയിൽ വിമാനയാത്ര നടത്തി. 2030 ആകുമ്പോഴേക്ക് ഈ സംഖ്യ 500 മില്യൺ കടക്കുമെന്നാണു കണക്കാക്കുന്നത്. ഇക്കാരണങ്ങളെല്ലാം കൊണ്ട് ആധുനിക കാലത്തെ നിർണായക മേഖലകളിലൊന്നായി വ്യോമയാനം മാറിക്കഴിഞ്ഞു.
അതിവേഗ വളർച്ച
ഇന്ത്യയുടെ സമഗ്ര സാമ്പത്തിക വളർച്ച, ഇടത്തരം വർഗത്തിന്റെ വരുമാനത്തിൽ വന്ന ഉയർച്ച, ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ പങ്ക്, പുതിയ എയർലൈനുകളുടെ വരവ്, രാജ്യാന്തര നിലവാരമുള്ള വിമാനത്താവളങ്ങളുടെ വികസനം... ഇതെല്ലാം ചേർന്ന് വ്യോമയാന വ്യവസായം ഒരു കരിയർ വിപ്ലവമായി മാറുകയാണ്. 2035നകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി മാറുമെന്നു വിദഗ്ധർ പ്രവചിക്കുന്നു.
ഈ വളർച്ചയുടെ പശ്ചാത്തലത്തിൽ, വ്യോമയാന മേഖലയിലെ തൊഴിൽ സാധ്യതകൾ അതിവേഗം ഉയരുന്നു. എന്നാൽ, ഈ മേഖലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് സാങ്കേതികവും വ്യക്തിത്വപരവുമായ പ്രഫഷനൽ പരിശീലനം അനിവാര്യമാണ്. കസ്റ്റമർ ഹാൻഡ്ലിങ് മുതൽ കാബിൻ ക്രൂ, സുരക്ഷാ സേവനങ്ങൾ, കാർഗോ, റാംപ് ഓപ്പറേഷൻസ്, അപകടകരമായ ചരക്കുകൾ കൈകാര്യം ചെയ്യാൻ തുടങ്ങി ഓരോ മേഖലയിലും പ്രത്യേക പരിശീലനം ആവശ്യമാണ്.
ഇത്രയേറെ ജോലിസാധ്യതയുള്ള വ്യോമയാന വിദ്യാഭ്യാസം ഇന്നു യുവജനങ്ങൾക്ക് ഏറ്റവും പ്രതീക്ഷാജനകമായ, ആഗോളതലത്തിൽ സാധ്യതകളുള്ള കരിയറുകളിലൊന്നായി മാറിയിരിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ഗൾഫ്, യൂറോപ്പ്, ഏഷ്യ പസഫിക് മേഖലകളിലുമെല്ലാം പ്രഫഷനലുകൾക്ക് ആവശ്യകത ഏറിവരികയാണ്. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന സർട്ടിഫിക്കേഷനും ഡിപ്ലോമകളും ദേശീയ-രാജ്യാന്തര തൊഴിലവസരങ്ങൾക്കു കൂടുതൽ പിന്തുണയേകുന്നു.
പ്രധാന തൊഴിലുകൾ
യാത്രക്കാരുമായി ഇടപഴകുന്ന സേവനങ്ങൾ (Customer Service)
വിമാനത്താവളത്തിൽ യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവരാണു കസ്റ്റമർ സർവീസ് സ്റ്റാഫ്.
Dit verhaal komt uit de October 18, 2025-editie van Thozhilveedhi.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Thozhilveedhi
Thozhilveedhi
കരകൗശല മേഖലയ്ക്ക് കൈത്താങ്ങായി 'ആഷ
3 ലക്ഷം രൂപവരെ ഗ്രാന്റ് ലഭിക്കുന്ന സഹായപദ്ധതി
1 min
December 20, 2025
Thozhilveedhi
RCF 550 അപ്രന്റിസ്
യോഗ്യത: ഐടിഐ • അവസാന തീയതി ജനുവരി 7
1 min
December 20, 2025
Thozhilveedhi
VSSC 90 അപ്രന്റിസ്
യോഗ്യത: ബിരുദം/ഡിപ്ലോമ ഇന്റർവ്യൂ ഡിസംബർ 29 ന്
1 min
December 20, 2025
Thozhilveedhi
സഹകരണ നിയമനങ്ങൾക്കും ഇനി പൊലിസ് വെരിഫിക്കേഷൻ
പൊലീസ് റിപ്പോർട്ട് എതിരാണെങ്കിൽ നിയമനം റദ്ദാക്കാം
1 min
December 20, 2025
Thozhilveedhi
UPSC വിജ്ഞാപനം സേനകളിൽ 845 ഒഴിവ്
CDS വിജ്ഞാപനം: 451 ഒഴിവ്
1 mins
December 20, 2025
Thozhilveedhi
മെഡിക്കൽ കോളജ് അസി.പ്രഫസർ നിയമനം യോഗ്യതയിൽ ഇളവു വരുത്തി കൂട്ടിച്ചേർക്കൽ വിജ്ഞാപനം
പ്രതിഷേധവുമായി ഐഎംഎ
1 min
December 20, 2025
Thozhilveedhi
സംരംഭം തുടങ്ങാനുള്ള സഹായപദ്ധതികൾ ഇഎസ്എസ് വഴി ലഭിക്കും എല്ലാ സംരംഭങ്ങൾക്കും സബ്സിഡി
മുൻഗണനാ മേഖലകൾക്കും പ്രത്യേക വിഭാഗങ്ങൾക്കുമടക്കം സബ്സിഡി ഉറപ്പാക്കുന്ന സംരംഭസഹായ പദ്ധതി
1 min
December 13, 2025
Thozhilveedhi
കേന്ദ്ര സേനകളിൽ 25,487 ഒഴിവ്
യോഗ്യത: പത്താം ക്ലാസ് സ്ത്രീകൾക്കും അപേക്ഷിക്കാം • അവസാന തീയതി ഡിസംബർ 31
1 min
December 13, 2025
Thozhilveedhi
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് കണക്കിൽ തോറ്റ് നിയമനം
റാങ്ക് ലിസ്റ്റ് 3 മാസം കൂടി നിയമനശുപാർശ 32% മാത്രം ജനുവരി 9 മുതൽ ലിസ്റ്റുകൾ റദ്ദാകും
2 mins
December 13, 2025
Thozhilveedhi
ആദ്യ സംഘം അടുത്ത ഒക്ടോബർ വരെ 50% അഗ്നിവിറുകളെ സൈന്യത്തിൽ നിലനിർത്തുന്നതു പരിഗണനയിൽ
കാലാവധിക്കിടെ മരിച്ചാൽ സഹായം, ആജീവനാന്ത വൈദ്യസഹായം എന്നിവയും പരിഗണനയിൽ
1 min
December 13, 2025
Listen
Translate
Change font size

