Try GOLD - Free
പാണ്ഡിത്യം പടവാളാക്കിയ പോരാളി പണ്ഡിറ്റ് കറുപ്പൻ
Thozhilveedhi
|January 11,2025
നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.

കവിതയിലൂടെയും നാടകത്തിലൂടെയും അധഃകൃതവിഭാഗങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിനു വേണ്ടി പടവെട്ടിയ മഹാപുരുഷനാണു പണ്ഡിറ്റ് കറുപ്പൻ. ജാതിയിൽ താഴ്ന്നവർക്കു പൊതു വഴി നടക്കാൻ അവകാശമില്ലാതിരുന്ന കാലത്തു സവർണമേൽക്കോയ്മയെ നോക്കി ധിക്കാരമല്ലയോ ജാതി?' എന്നു ചോദിച്ച യഥാർഥ മനുഷ്യനാണു കേരള ലിങ്കൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന കറുപ്പൻ. ജാതിയുടെയും മതത്തിന്റെയും പേരിലെ അനീതിക്കെതിരായ പോരാട്ട ത്തിനൊപ്പം അധഃസ്ഥിത സമുദായങ്ങളിലെ സാമൂഹ്യ പരിഷ്കരണ ശ്രമങ്ങൾക്കും നേതൃത്വം നൽകിയ ദീർഘദർശിയാണ് കവി, അധ്യാപകൻ, നിയമസഭാംഗം, നവോത്ഥാനനേതാവ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിച്ച കറുപ്പൻ. ജാതി വ്യവസ്ഥയ്ക്കെതിരെ കറുപ്പൻ നടത്തിയ പോരാട്ടങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഏടാണു പുലയ മഹാസഭയുടെ രൂപീകരണത്തിലേക്കു വഴിതുറന്ന കായൽ സമ്മേളനം.
എറണാകുളത്തു ചേരാനല്ലൂരിൽ കണ്ടത്തിപ്പറമ്പിൽ അത്താപൂജാരിയുടെയും കൊച്ചുപെണ്ണിന്റെയും മകനായി 1885 മേയ് 24നാണു കറുപ്പൻ ജനിച്ചത്. മത്സ്യബന്ധനം തൊഴിലാക്കിയ ധീവര (വാല) സമുദായക്കാരായിരുന്നു മാതാപിതാക്കൾ. കുട്ടിക്കാലത്തുതന്നെ കവിതാവാസനയും പാണ്ഡിത്യവും ആർജ്ജിച്ച കറുപ്പന്റെ വ്യക്തിപ്രഭാവം അസാമാന്യമായിരുന്നു. കൊടുങ്ങല്ലൂർ കോവിലകത്തെ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും കൊച്ചുണ്ണി തമ്പുരാന്റെയും ശിക്ഷണത്തിലാണു കറുപ്പൻ സംസ്കൃതത്തിൽ പാണ്ഡിത്യം നേടിയത്. എറണാകുളം കാസറ്റ് ഹിന്ദു ഗേൾസ് സ്കൂളിൽ അധ്യാപകനായി കറുപ്പനെ നിയമിച്ചതിനെതിരെ എതിർപ്പുണ്ടായപ്പോൾ കൊച്ചി മഹാരാജാവ് ആ എതിർപ്പ് അവഗണിക്കുകയാണുണ്ടായത്. കൊച്ചി രാജ്യത്ത് ദീർഘകാലം അധ്യാപകൻ (പണ്ഡിതൻ) എന്ന നിലയിൽ ജോലി ചെയ്തതിനാലും അന്നത്തെ കൊച്ചി സർക്കാരിന്റെ സംസ്കൃത മലയാള പരീക്ഷകൾ പാസായതിനാലുമാണു കറുപ്പൻ പണ്ഡിറ്റ്' എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. കൊച്ചി രാജാവ് കവി തിലകൻ എന്ന ബഹുമതിയും കേരളവർമ വലിയകോയിത്തമ്പുരാൻ "വിദ്വാൻ' എന്ന ബഹുമതിയും സമ്മാനിച്ച പ്രതിഭയാണു കറുപ്പൻ.
അസമത്വത്തിനെതിരെ സാഹിത്യം
This story is from the January 11,2025 edition of Thozhilveedhi.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Thozhilveedhi

Thozhilveedhi
ജീവിതം ഡിസൈൻ ചെയ്യാം
ENTRY TO ENTRANCE
2 mins
October 11,2025

Thozhilveedhi
ചീവെനിങ് സ്കോളർഷിപ്പുകൾ
യുകെയിൽ മാസ്റ്റേഴ്സ് ബിരുദത്തിന് ഇന്ത്യൻ വിദ്യാർഥികൾക്കു ലഭിക്കുന്ന സ്കോളർഷിപ്
1 min
October 11,2025

Thozhilveedhi
കളി കരിയറാക്കാം
CAREER PLANNER
3 mins
October 11,2025

Thozhilveedhi
യുകെ വെറും സ്വപ്നഭൂമിയല്ല
യുകെയിൽ എയ്റോസ്പേസ് എൻജിനീയറിങ് പഠിച്ച അനുഭവങ്ങളുമായി നന്ദഗോപാൽ ജയചന്ദ്രൻ
1 mins
October 11,2025

Thozhilveedhi
എല്ലാവർക്കും ചേരുമോ? എൻജിനിയറിങ്
വലിയ വിഭാഗം കുട്ടികൾ ഉപരിപഠനത്തിനു തിരഞ്ഞെടുക്കുന്ന മേഖലയാണിത്. പക്ഷേ, അങ്ങനെ എല്ലാവർക്കും പഠിക്കാവുന്നതാണോ എൻജിനിയറിങ് കരിയർ ഗുരു വിശദീകരിക്കുന്നു.
2 mins
October 11,2025

Thozhilveedhi
ഡൽഹിയിൽ 5346 അധ്യാപകർ
5329 ടിജിടി അവസരം അവസാന തീയതി നവംബർ 7
1 min
October 11,2025

Thozhilveedhi
സെക്ര. അസിസ്റ്റന്റ് പരീക്ഷയിലെ കോപ്പിയടി മുൻ തട്ടിപ്പുകളും പരിശോധിക്കുന്നു
പിടിയിലായവർക്കെതിരെ പിഎസ്സി നടപടി ഉടൻ
1 min
October 11,2025

Thozhilveedhi
റെയിൽവേയിൽ 13,582 ഒഴിവ്
NTPC വിജ്ഞാപനം: 8850 ഒഴിവ് ഓൺലൈനായി അപേക്ഷിക്കണം
1 mins
October 11,2025

Thozhilveedhi
ഡൽഹി പൊലീസിൽ 509 ഹെഡ് കോൺസ്റ്റബിൾ
അപേക്ഷ ഒക്ടോബർ 20 വരെ
1 min
October 11,2025

Thozhilveedhi
റിമോട് സെൻസിങ് സെന്റർ 24 ഒഴിവ്
താൽക്കാലിക നിയമനം അവസാന തീയതി: ഒക്ടോബർ 8
1 min
October 11,2025
Listen
Translate
Change font size