कोशिश गोल्ड - मुक्त
പാണ്ഡിത്യം പടവാളാക്കിയ പോരാളി പണ്ഡിറ്റ് കറുപ്പൻ
Thozhilveedhi
|January 11,2025
നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.
കവിതയിലൂടെയും നാടകത്തിലൂടെയും അധഃകൃതവിഭാഗങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിനു വേണ്ടി പടവെട്ടിയ മഹാപുരുഷനാണു പണ്ഡിറ്റ് കറുപ്പൻ. ജാതിയിൽ താഴ്ന്നവർക്കു പൊതു വഴി നടക്കാൻ അവകാശമില്ലാതിരുന്ന കാലത്തു സവർണമേൽക്കോയ്മയെ നോക്കി ധിക്കാരമല്ലയോ ജാതി?' എന്നു ചോദിച്ച യഥാർഥ മനുഷ്യനാണു കേരള ലിങ്കൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന കറുപ്പൻ. ജാതിയുടെയും മതത്തിന്റെയും പേരിലെ അനീതിക്കെതിരായ പോരാട്ട ത്തിനൊപ്പം അധഃസ്ഥിത സമുദായങ്ങളിലെ സാമൂഹ്യ പരിഷ്കരണ ശ്രമങ്ങൾക്കും നേതൃത്വം നൽകിയ ദീർഘദർശിയാണ് കവി, അധ്യാപകൻ, നിയമസഭാംഗം, നവോത്ഥാനനേതാവ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിച്ച കറുപ്പൻ. ജാതി വ്യവസ്ഥയ്ക്കെതിരെ കറുപ്പൻ നടത്തിയ പോരാട്ടങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഏടാണു പുലയ മഹാസഭയുടെ രൂപീകരണത്തിലേക്കു വഴിതുറന്ന കായൽ സമ്മേളനം.
എറണാകുളത്തു ചേരാനല്ലൂരിൽ കണ്ടത്തിപ്പറമ്പിൽ അത്താപൂജാരിയുടെയും കൊച്ചുപെണ്ണിന്റെയും മകനായി 1885 മേയ് 24നാണു കറുപ്പൻ ജനിച്ചത്. മത്സ്യബന്ധനം തൊഴിലാക്കിയ ധീവര (വാല) സമുദായക്കാരായിരുന്നു മാതാപിതാക്കൾ. കുട്ടിക്കാലത്തുതന്നെ കവിതാവാസനയും പാണ്ഡിത്യവും ആർജ്ജിച്ച കറുപ്പന്റെ വ്യക്തിപ്രഭാവം അസാമാന്യമായിരുന്നു. കൊടുങ്ങല്ലൂർ കോവിലകത്തെ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും കൊച്ചുണ്ണി തമ്പുരാന്റെയും ശിക്ഷണത്തിലാണു കറുപ്പൻ സംസ്കൃതത്തിൽ പാണ്ഡിത്യം നേടിയത്. എറണാകുളം കാസറ്റ് ഹിന്ദു ഗേൾസ് സ്കൂളിൽ അധ്യാപകനായി കറുപ്പനെ നിയമിച്ചതിനെതിരെ എതിർപ്പുണ്ടായപ്പോൾ കൊച്ചി മഹാരാജാവ് ആ എതിർപ്പ് അവഗണിക്കുകയാണുണ്ടായത്. കൊച്ചി രാജ്യത്ത് ദീർഘകാലം അധ്യാപകൻ (പണ്ഡിതൻ) എന്ന നിലയിൽ ജോലി ചെയ്തതിനാലും അന്നത്തെ കൊച്ചി സർക്കാരിന്റെ സംസ്കൃത മലയാള പരീക്ഷകൾ പാസായതിനാലുമാണു കറുപ്പൻ പണ്ഡിറ്റ്' എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. കൊച്ചി രാജാവ് കവി തിലകൻ എന്ന ബഹുമതിയും കേരളവർമ വലിയകോയിത്തമ്പുരാൻ "വിദ്വാൻ' എന്ന ബഹുമതിയും സമ്മാനിച്ച പ്രതിഭയാണു കറുപ്പൻ.
അസമത്വത്തിനെതിരെ സാഹിത്യം
यह कहानी Thozhilveedhi के January 11,2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Thozhilveedhi से और कहानियाँ
Thozhilveedhi
നോർത്തേൺ കോൾഫീൽഡ്സ് 1607 അപ്രന്റിസ്
ഉത്തർപ്രദേശ് മധ്യപ്രദേശിലെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും യോഗ്യത നേടിയവർക്കാണ് അവസരം
1 min
June 06, 2026
Thozhilveedhi
മുംബൈ ഐഐഎമ്മിൽ ഡിജിറ്റൽ സയൻസ് & ബിസിനസ് മാനേജ്‌മന്റ്
അപേക്ഷ ജൂൺ 15 വരെ
1 min
June 06, 2026
Thozhilveedhi
ഡിഗ്രി ലെവൽ പിലിംസ് മൂന്നാം ഘട്ടം ജൂൺ 6ന്
എഴുതുന്നത് 1.85 ലക്ഷം പേർ • ആദ്യ 2 ഘട്ടം എഴുതാൻ കഴിയാതിരുന്നവർക്കും അവസരം
1 min
June 06, 2026
Thozhilveedhi
KSRTCനിയമനം വീണ്ടും PSC വഴിയിൽ
ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്തു നടപടി തുടങ്ങാൻ തീരുമാനം
1 mins
June 06, 2026
Thozhilveedhi
റെയിൽവേയിൽ 7644 ഒഴിവ്
6565 ടെക്നിഷ്യൻ വിജ്ഞാപനം ഉടൻ
1 min
May 30, 2026
Thozhilveedhi
UPSC CDS, NDA വിജ്ഞാപനങ്ങൾ സേനകളിൽ 845 ഒഴിവ്
CDS വിജ്ഞാപനം: 451 ഒഴിവ്
1 mins
May 30, 2026
Thozhilveedhi
C-DAC 60 പ്രോജക്ട് സ്റ്റാഫ്
യോഗ്യത: ബിഇ/ബിടെക്/ എംസിഎ അവസാന തീയതി: മേയ് 26
1 min
May 30, 2026
Thozhilveedhi
ബോർഡർ റോഡ്സ്: 899 ഒഴിവ്
അവസരം പുരുഷന്മാർക്കു മാത്രം
1 min
May 30, 2026
Thozhilveedhi
നീട്ടുന്നു
തിരഞ്ഞെടുപ്പു കാലത്ത്ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിലുണ്ടായ കാലതാമസം നിയമനത്തെ ബാധിച്ചെന്ന ഉദ്യോഗാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു ലിസ്റ്റ് നീട്ടാൻ ശുപാർശ ചെയ്യുന്നത്
1 min
May 30, 2026
Thozhilveedhi
റെയിൽവേയിൽ 11,127 അസിസ്റ്റന്റ് ലോക്കോപൈലറ്റ്
തിരുവനന്തപുരം ആർആർബിയിൽ 64 ഒഴിവ് • അവസരം ഐടിഐ, ഡിപ്ലോമക്കാർക്ക്
1 mins
May 23, 2026
Listen
Translate
Change font size
