Facebook Pixel വാനിലെ താരം | Fast Track - automotive - Read this story on Magzter.com

Try GOLD - Free

വാനിലെ താരം

Fast Track

|

January 01,2026

COMPANY HISTORY

- സുബിൻ ബാലൻ

വാനിലെ താരം

രണ്ടാം ലോകയുദ്ധാനന്തരം ലോക വിപണിയിൽ മുൻ നിരയിലേക്കു വന്ന വിമാന കമ്പനികൾ അമേരിക്കയിൽ നിന്നുള്ളവയായിരുന്നു. ബോയിങ്ങും ലോക്ക്ഹീഡുമെല്ലാമാണ് ആകാശം ഭരിച്ചത്. സാങ്കേതികമായി മികവു കാണിച്ചെങ്കിലും യൂറോപ്യൻ വ്യേമയാന കമ്പനികൾ പിന്നിലേക്കു പോയി. 1960കളിൽ പല യൂറോപ്യൻ കമ്പനികളും മികച്ച വിമാനങ്ങളുടെ ഡിസൈനുകൾ അവതരിപ്പിച്ചെങ്കിലും പ്രൊഡക്ഷൻ മോഡലായി അവതരിപ്പിക്കാനുള്ള ധൈര്യമില്ലാതെ പോയി. യൂറോപ്യൻ വ്യോമയാന കമ്പനികളെ അമേരിക്കയുടെ ബോയിങ്ങും ലോക്ക്ഹീഡുമെല്ലാം വിഴുങ്ങുമെന്ന നിലവന്നു. ഈ സ്ഥിതി മറി കടക്കാൻ നാലു യൂറോപ്യൻ രാജ്യങ്ങളിലെ വ്യത്യസ്ത കമ്പനികൾ ചേർന്ന് വിമാനങ്ങൾ നിർമിക്കാൻ തീരുമാനമെടുത്തു. ദേശങ്ങളുടെ അതിർത്തി മറികടന്നുണ്ടായ ആ കൂട്ടായ്മയാണ് എയർബസായി മാറുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയവരായിരുന്നില്ല എയർബസ്. സാധ്യതകളെ തിരിച്ചറിഞ്ഞ് വിപണിയിൽ ഇടപെട്ട് പിഴവിൽനിന്നു പാഠം പഠിച്ചു മുന്നേറി. അങ്ങനെ പ്രായോഗികതയും സാങ്കേതികമികവുംകൊണ്ട് ഇന്ന് ലോകത്തെ ഏറ്റവും വലിയ വ്യോമയാന കമ്പനിയായി മാറിയ കഥയാണ് എയർബസിനു പറയാനുള്ളത്.

എയർബസിന്റെ പിറവി

യൂറോപ്യൻ കമ്പനികൾ സാങ്കേതികമായി മുന്നിലായിരുന്നെങ്കിലും ലോകമാകെ വിജ യിച്ച വിമാനങ്ങൾ നിർമിക്കാൻ അവർക്കു സാധിച്ചിരുന്നില്ല. വലിയ ആഭ്യന്തര വിപണി അടക്കമുള്ള ഒട്ടേറെ കാര്യങ്ങൾ അമേരിക്കൻ കമ്പനികൾക്ക് അനുകൂലമായിരുന്നു. യൂറോപ്യൻ കമ്പനികളാവട്ടെ 1965 വരെ പല വലിയ വിമാനങ്ങളുടെയും ഡിസൈനുകൾ പുറത്തു വിട്ടെങ്കിലും അതു നിർമിച്ചു വിപണിയിലെത്തിക്കാനുള്ള സാഹസത്തിനു മുതിർന്നില്ല. ദീർഘദൂരം സഞ്ചരിക്കാവുന്ന, കൂടുതൽ പേരെ ഉൾക്കൊള്ളാനാവുന്ന വിമാനങ്ങൾ നിർമിക്കാൻ 1965ൽ ഫ്രാൻസും പശ്ചിമ ജർമനിയും ചർച്ചകൾ തുടങ്ങിയതോടെയാണ് എയർബസ് പദ്ധതി സജീവമാവുന്നത്. ആ വർഷം നടന്ന പാരിസ് എയർ ഷോയ്ക്കിടയിലും യൂറോപ്യൻ വ്യോമയാന കമ്പനിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി.

ആദ്യഘട്ടത്തിൽ 300 സീറ്റുകളുള്ള വിമാനം നിർമിക്കാനായിരുന്നു പദ്ധതി. ബ്രിട്ടിഷ് കമ്പനിയായ റോൾസ് റോയ്സിനായിരുന്നു എൻജിൻ നിർമാണ ചുമതല. എന്നാൽ, ഈ മേഖലയിലെ റോൾസ് റോയ്സിന്റെ അനുഭവ പരിചയക്കുറവ് പല കമ്പനികളെയും പദ്ധതിയുമായി സഹകരിക്കുന്നതിൽനിന്നു പിന്നോട്ടു വലിച്ചു. അങ്ങനെ ഈ വിമാനത്തിന്റെ നിർമാണം കടലാസിൽ ഒതുങ്ങി.

MORE STORIES FROM Fast Track

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size