Try GOLD - Free

ഡാഷ്ക്യാം; ആഡംബരമല്ല.അവശ്യ ഘടകം

Fast Track

|

June 01,2025

വിപണിയിൽ ലഭ്യമായ ഡാഷ്ക്യാമുകളെ പരിചയപ്പെടാം

ഡാഷ്ക്യാം; ആഡംബരമല്ല.അവശ്യ ഘടകം

വാഹനങ്ങളിലെ ഡാഷ്ബോർഡിൽ ഘടിപ്പിക്കുന്ന ഡാഷ് ക്യാം ഒരു ആഡംബരം ആണോ? പല ആളുകളും കരുതുന്നത് ഇതൊരു ആഡംബരമാണെന്നാണ്. എന്നാൽ നിങ്ങളുടെ വാഹനത്തിന്റെ സേഫ്റ്റിയുമായി ബന്ധപ്പെട്ട ഒരു ഘടകമാണ് ഡാഷ് ക്യാം. പുതിയ വാഹനം വാങ്ങുമ്പോൾ ഇപ്പോൾ പലരും നിർദേശിക്കുന്ന ഒരു സുരക്ഷ ഫീച്ചറാണ് ഡാഷ് ക്യാം. ചില വാഹനങ്ങളിൽ അത് ഇൻബിൽട്ടായിത്തന്നെ വരുന്നുണ്ട്. എന്നാൽ അതില്ലാത്ത വാഹനങ്ങളിൽ ആഫ്റ്റർ മാർക്കറ്റ് ആക്സസറിയായി നിരവധി പേർ തങ്ങളുടെ വാഹനങ്ങളിൽ ഘടിപ്പിക്കുന്നുണ്ട്. അതിനുകാരണം മറ്റൊന്നുമല്ല, അപകടങ്ങളും കുറ്റകൃത്യങ്ങളും ഒപ്പിയെടുക്കാൻ ഡാഷ് ക്യാം സഹായിക്കുമെന്നതാണ്. ഒരു അപകടം സംഭവിച്ചാൽ, ആരാണ് തെറ്റ് ചെയ്തതെന്ന് തെളിയിക്കാൻ ഡാഷ് ക്യാം ഫൂട്ടേജ് സഹായിക്കും. ഇത് ഇൻഷുറൻസ് ക്ലെയിമുകളും പൊലീസ് റിപ്പോർട്ടുകളും ഫയൽ ചെയ്യുന്നത് എളുപ്പമാക്കും. വിപണിയിൽ ലഭ്യമായ ബജറ്റ് ഫ്രണ്ട്ലി ഡാഷ് ക്യാമുകളെ പരിചയപ്പെടാം.

1) Qubo Dashcam Pro X

ഇന്ത്യൻ ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഒരു ബജറ്റ് ഫ്രണ്ട്ലി ഡാഷ് ക്യാം ആണ് Qubo Dashcam Pro X. 3MP CMOS ഇമേജ് സെൻസറുള്ള ഫുൾ എച്ച്ഡി 1296p റെക്കോർഡിങ്ങാണി തിൽ. കുറഞ്ഞ വെളിച്ചത്തിൽ പോലും വ്യക്തമായ ദൃശ്യങ്ങൾ പകർത്താൻ ഇതു സഹായിക്കും. വൈഡ് ആംഗിൾ ലെൻസാണി തിൽ വരുന്നത്. 360 ആംഗിളിൽ കറങ്ങാൻ കഴിയുന്ന ലെൻസായതിനാൽ വ്യത്യസ്ത ആംഗിളുകളിൽ വിഡിയോ റെക്കോർഡ് ചെയ്യാം. വൈഫൈ കണക്ടിവിറ്റിയിലൂടെ ക്യൂബോ ആപ് വഴി എളുപ്പത്തിൽ വിഡിയോ ട്രാൻസ്ഫർ ചെയ്യാം. എന്നാൽ ജിപിഎസ്, വോയിസ് കൺട്രോൾ ഫീച്ചറുകൾ ഇതിലില്ല. ഒരു ടെക്നീഷന്റെ സഹായമില്ലാതെ Dashcam Pro X വാഹനത്തിൽ ഘടിപ്പിക്കാവുന്നതാണ്. 12.19 x 7.11 x 3.05 സെ.മി. വലുപ്പത്തിൽ വരുന്ന ഈ ഡിവൈസിന്റെ ഭാരം 821 ഗ്രാം ആണ്. സ്പേസ് ഗ്രേ, ആൽപൈൻ ഗ്രീൻ, മിഡ്നൈറ്റ് ബ്ലൂ എന്നീ മൂന്നു നിറങ്ങളിലാണ് Qubo Dashcam Pro X വരുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട്, ക്യുബോയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലൂടെയാണ് വിൽപന. 5,990 രൂപ വിലയുള്ള Dashcam Pro X ഓഫറിൽ 2,990 രൂപ മുതൽ ലഭ്യമാണ്.

imageമറ്റു സവിശേഷതകൾ

MORE STORIES FROM Fast Track

Fast Track

Fast Track

യുണീക് മെഷീൻ

ട്വിൻ സിലിണ്ടർ എൻജിൻ കരുത്തുമായി വേഴ്സിസ് എക്സ് 300ന്റെ രണ്ടാം വരവ്

time to read

2 mins

September 01,2025

Fast Track

Fast Track

അച്ഛന്റെ ബുള്ളറ്റ് പ്രൂഫ്, അച്ചന്റെ മറുപടി

COFFEE BREAK

time to read

1 mins

September 01,2025

Fast Track

Fast Track

SMART MOBILITY

ബാറ്ററി വാടകയ്ക്കു ലഭിക്കുന്ന ബാസ് പാക്കേജ് അവതരിപ്പിച്ച് വിഡ വിഎക്സ് 2

time to read

3 mins

September 01,2025

Fast Track

Fast Track

വിഷൻ എസ്

ഡ്യുവൽ ടോൺ നേവി ബ്ലൂ-ഗ്രേ കളർ തീമിലുള്ള ഇന്റീരിയറാണ്

time to read

1 min

September 01,2025

Fast Track

Fast Track

ELECTRIFYING!

544 പിഎസ് കരുത്തും 725 എൻഎം ടോർക്കുമായി എംജിയുടെ ഇലക്ട്രിക് സ്പോർട്സ്കാർ.

time to read

3 mins

September 01,2025

Fast Track

Fast Track

Ideal Partner

പെട്രോൾ, സിഎൻജി, ഇവി വകഭേദവുമായി ടാറ്റയുടെ മിനി ട്രക്ക് എയ്സ് പ്രോ വിപണിയിൽ

time to read

2 mins

August 01,2025

Fast Track

Fast Track

ആവേശ ട്രാക്കിൽ എഫ് വൺ ദ് മൂവി

ഫോർമുല വൺ കാർ റേസിങ്ങിന്റെ സാഹസികതയും ആവേശവും രണ്ടേ മുക്കാൽ മണിക്കൂർകൊണ്ടു പ്രേക്ഷകർക്കു സമ്മാനിക്കുകയാണ് സംവിധായകൻ ജോസഫ് കൊസിൻസ്കി.

time to read

3 mins

August 01,2025

Fast Track

Fast Track

നീലാകാശം, ചുവന്ന മരുഭൂമി

തമിഴ്നാട്ടിലെ ചുവന്ന മരുഭൂമിയായ തെരിക്കാട്, വെളുത്ത മണൽ ക്കുന്നുകളുടെ മണപ്പാട്, കടൽത്തീരത്തെ ഒരേയൊരു മുരുകൻ ക്ഷേത്രമായ തിരുച്ചെന്തൂർ... കിയ കാരൻസ് ക്ലാവിസിന്റെ ഒറ്റയാത്രയിലെ അത്ഭുതക്കാഴ്ചകളിലൂടെ...

time to read

5 mins

August 01,2025

Fast Track

Fast Track

Ultimate STREET WEAPON

പെർഫോമൻസിൽ കാര്യമായ പുരോഗതിക്കൊപ്പം പുത്തൻ ഫീച്ചേഴ്സുകളുമായി 2025 മോഡൽ ആർടിആർ 310

time to read

2 mins

August 01,2025

Fast Track

Fast Track

വിപണി പിടിക്കാൻ കൈനറ്റിക് ഗ്രീൻ

ഇരുചക്രവാഹന വിപണിയിൽ സജീവമാകുകയാണ് കൈനറ്റിക് ഗ്രീൻ. വിപണിയെക്കുറിച്ചും പുതിയ മോഡലുകളെക്കുറിച്ചും കൈനറ്റിക് ടൂ വീലർ പ്രസിഡന്റ് ജയപ്രദീപ് വാസുദേവൻ ഫാസ്റ്റ്ട്രാക്കിനോട് സംസാരിക്കുന്നു...

time to read

1 mins

August 01,2025

Listen

Translate

Share

-
+

Change font size