Try GOLD - Free
Its all about fun
Fast Track
|November 01, 2024
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
വാതോരാതെയുള്ള നോൺ സ്റ്റോപ് സംസാരം പോലെ തന്നെയാണ് എലീന പടിക്കലിന്റെ കയ്യിലൊരു വാഹനം കിട്ടിയാലും. 'ഇറ്റ്സ് ഓൾ എബൗട്ട് ഫൺ' എന്നും പറഞ്ഞ് വണ്ടിയും കൊണ്ട് ഒരൊറ്റപ്പാച്ചിലാണ്. സംസാരത്തിലെന്നപോലെ ഡ്രൈവിങ്ങിലും വേഗം തന്നെ എലീനയ്ക്കു പ്രിയം. മികച്ച ആങ്കറിങ്ങിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന എലീനയ്ക്ക് വാഹനങ്ങളോടുള്ള പ്രണയം ചെറുതല്ല. ആങ്കറിങ് കഴിഞ്ഞാൽ എലീനയുടെ ഇഷ്ട വിനോദവും യാത്രകളും ഡ്രൈവിങ്ങുമാണ്. ചുറ്റിയടി മുഴുവൻ സ്വയം ഡ്രൈവു ചെയ്തുതന്നെ.
ഇഷ്ടപ്പെട്ട കാറുകളെയും ബൈക്കുകളെയും കുറിച്ചു പറയുമ്പോൾ കുസൃതി നിറഞ്ഞ ചിരിയിൽ വാചാലയാവും എലീന. എല്ലാവരെയുംപോലെ ആദ്യം സൈക്കിളോടിക്കാനാണ് എലീന പഠിച്ചത്. പിന്നാലെ സ്കൂട്ടറിലേക്കാവും തിരിഞ്ഞത് അല്ലേ എന്നു ചോദിച്ചാൽ എലീന പറയും "ഏയ് അല്ല, ബൈക്ക് ഓടിക്കാനായിരുന്നു എനിക്കിഷ്ടം'. വാഹനങ്ങളോടുള്ള സ്നേഹം പോലെ തന്നെ അവയോടൊപ്പം ചീറിപ്പായുന്ന ഓർമക്കഥകളും ഏറെപ്പറയാനുണ്ട് എലീനയ്ക്ക്....
കൈ തെളിഞ്ഞത് പ്രീമിയർ പദ്മിനിയിലും അംബാസഡറിലും
ഒറ്റമകളായതുകൊണ്ട് അമ്മയ്ക്കും അപ്പനും നിർബന്ധമായിരുന്നു സ്വന്തമായി കാറും ബൈക്കും ഓടിക്കാൻ അറിഞ്ഞിരിക്കണമെന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ സൈക്കിൾ ഓടിക്കാൻ പഠിച്ചു. പിന്നീട് പതിയെ ബൈക്കിലേക്കും കടന്നു. അമ്മ നന്നായി ബൈക്ക് ഓടിക്കും. അമ്മയായിരുന്നു എന്റെ ഗുരു. ഞായറാഴ്ച ദിവസങ്ങളിൽ കുടുംബസമേതം വെട്ടുകാട് പള്ളിയിൽ പോകും. കുർബാനയ്ക്കുശേഷം ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് മസാലദോശയും അകത്താക്കി നേരേ ശംഖുമുഖത്തിനടുത്തുള്ള പാർക്കിൽ എത്തും. സ്വസ്ഥമായി ബൈക്ക് ഓടിച്ചു പഠിക്കാൻ പറ്റിയയിടമാണിത്. നല്ല ഉയരം ഉള്ളതു കൊണ്ട് എളുപ്പത്തിൽ ബൈക്ക് പഠിച്ചെടുക്കാൻ സാധിച്ചു. പിന്നീട് ബൈക്ക് റൈഡിനോടായി കമ്പം. ടിവിഎസ് വിക്ടറാണ് ആദ്യമായി ഓടിക്കുന്നത്.
This story is from the November 01, 2024 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Fast Track
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Fast Track
ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല
ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി
5 mins
April 01, 2026
Fast Track
NEW SKODA KUSHAQ
രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്
4 mins
April 01, 2026
Fast Track
റെനോ ഡസ്റ്റർ 2026
163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്
4 mins
April 01, 2026
Fast Track
Mercedes CLA electric
792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ
2 mins
April 01, 2026
Fast Track
വേനൽക്കാല പരിചരണം
ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.
3 mins
April 01, 2026
Fast Track
ടാറ്റയുടെ ഡബിൾ പഞ്ച്
468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്
3 mins
April 01, 2026
Listen
Translate
Change font size
