Try GOLD - Free
മുൻഗണന ആർക്ക്?
Fast Track
|August 01,2024
ആംബുലൻസിനെന്താ കൊമ്പുണ്ടോ? ഉണ്ട്, ജീവനും കയ്യിൽ പിടിച്ചു പായുന്ന സഹജീവിസ്നേഹത്തിന്റെ കൊമ്പ്
കഴിഞ്ഞ ലക്കത്തിൽ റോഡിലെ മുൻഗണനകളെക്കുറിച്ചുള്ള ചോദ്യം ഉണ്ടായിരുന്നു. കൃത്യമായ ഉത്തരം അറിയുന്നവർ അനുമോദനം അർഹിക്കുന്നു. ചിലർക്കെങ്കിലും ആശയക്കുഴപ്പമുണ്ടായിട്ടുണ്ടെങ്കിൽ അതിനു കാരണം മാറിയ റോഡ് ചട്ടങ്ങളെക്കുറിച്ചുള്ള അവബോധം ഇല്ലായ്മയാണ്. സമീപകാലത്ത് പൊലീ സിന്റെ അകമ്പടി വാഹനവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം ഉണ്ടായപ്പോഴും ഇത്തരത്തിലുള്ള ആശയക്കുഴപ്പം ഉണ്ടായിരുന്നു.
മുൻപുണ്ടായിരുന്ന റൂൾസ് ഓഫ് റോഡ് റെഗുലേഷനിൽ ഒരു ഡ്രൈവർ ആംബുലൻസിനും ഫയർ എൻജിനും വഴി ഒഴിഞ്ഞു കൊടുക്കണം എന്നുള്ള ഒറ്റ വാചകമാണ് ഉണ്ടായിരുന്നത്. എന്നാൽ 2017ൽ പ്രാബല്യത്തിൽ വന്ന മോട്ടർ വെഹിക്കിൾസ് ഡ്രൈവിങ് റെഗുലേഷനിൽ, റോഡിൽ മുൻഗണന അർഹിക്കുന്ന വാഹനങ്ങളെ നാലായി തരംതിരിക്കുകയും അതിൽ തന്നെ ആർക്കാണ് കൂടുതൽ മുൻഗണന എന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
മോട്ടർ വെഹിക്കിൾ (ഡവിങ്) റഗുലേഷൻസ് - 2017- റഗുലേഷൻ 9(2) -ൽ സിഗ്നൽ മൂലമോ ട്രാഫിക് പൊലീസിനാൽ നിയന്ത്രിക്കപ്പെടാത്ത റോഡ് ഇന്റർസെഷനുകളിൽ പ്രവേശിക്കുമ്പോൾ വലതു വശത്തുനിന്നു വരുന്ന വാഹനങ്ങൾക്കാണ് മുൻഗണന (Right of way) എന്നു പറയുന്നു. എന്നാൽ റൗണ്ട് എബൗട്ടിലേക്കോ ഇടറോഡിൽ നിന്നു മെയിൻ റോഡിലേക്കു പ്രവേശിക്കുമ്പോഴോ ആ റോഡിൽ നിലവിലുള്ള വാഹനങ്ങൾക്കാണ് മുൻഗണന (അതായത് ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങളെയും കടത്തിവിട്ടതിനു ശേഷമേ പ്രവേശിക്കാവൂ).
എന്നാൽ കഴിഞ്ഞ ലക്കത്തിലെ ചിത്രത്തിൽ കാണിച്ചതുപ്രകാരം, റോഡിൽ മുൻ ഗണന അർഹിക്കുന്ന വാഹനങ്ങൾ ഉണ്ട് എന്നുള്ളതാണ് കുഴക്കുന്നത്.
വാഹനങ്ങളുടെ മുൻഗണനാക്രമം
ഡ്രൈവിങ് റെഗുലേഷൻ - 2017ൽ റെഗുലേഷൻ 27ൽ നാലു തരം വാഹനങ്ങൾക്ക്, അടിയന്തര സാഹചര്യങ്ങൾ (Emergency duty) മുൻനിർത്തി റോഡിൽ മുൻഗണന നിശ്ചയിച്ചിരിക്കുന്നു. മാത്രവുമല്ല ചട്ടം 27 (4)ൽ അതിൽത്തന്നെ മുൻഗണനാക്രമവും നിശ്ചയിച്ചിരിക്കുന്നു.
മുൻഗണന അർഹിക്കുന്ന വാഹനങ്ങളും അതിൽത്തന്നെ കൂടുതൽ മുൻഗണനയും താഴെ പറയുന്ന ക്രമം അനുസരിച്ചാണ്.
1. ഫയർ എൻജിൻ
This story is from the August 01,2024 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Fast Track
Fast Track
NEW SKODA KUSHAQ
രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്
4 mins
April 01, 2026
Fast Track
റെനോ ഡസ്റ്റർ 2026
163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്
4 mins
April 01, 2026
Fast Track
Mercedes CLA electric
792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ
2 mins
April 01, 2026
Fast Track
വേനൽക്കാല പരിചരണം
ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.
3 mins
April 01, 2026
Fast Track
ടാറ്റയുടെ ഡബിൾ പഞ്ച്
468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്
3 mins
April 01, 2026
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Listen
Translate
Change font size
