Try GOLD - Free

Success Kerala Magazine - February 2025

Success Kerala

Oops! Sorry, this magazine is blocked in your country.

In this issue

കാറ്റും മഴയും ഏല്‍ക്കാതെ, കാലം പോറലേല്‍പ്പിക്കാതെ കാത്തുസൂക്ഷിച്ച ഒരു വിജയഗാഥ

ബിസിനസ് എന്നതിന് 'പണം ഉണ്ടാക്കാനുള്ള മാര്‍ഗം' എന്ന് മാത്രം അര്‍ത്ഥം കല്‍പ്പിക്കുന്ന ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അതിനുമപ്പുറം താന്‍ നേതൃത്വം വഹിക്കുന്ന സംരംഭം തനിക്ക് ചുറ്റുമുള്ളവര്‍ക്ക് ആശ്രയമാകണമെന്നും അവരുടെ ഒരു നിമിഷത്തെയെങ്കിലും സ്മരണ കൊണ്ട് ജീവിതം ധന്യമാക്കണമെന്നും ആഗ്രഹിക്കുന്നവര്‍ ആഴക്കടലിലെ മുത്തു പോലെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പ്രത്യേകിച്ച് കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ തഴച്ചു വളരുന്ന കണ്‍സ്ട്രക്ഷന്‍ മേഖലയില്‍. ഇവിടെയാണ് ലക്ഷ്യം കൊണ്ടും അത് കൈവരിച്ച മാര്‍ഗം കൊണ്ടും ഡി എച്ച് ബില്‍ഡേഴ്‌സ് & ജിപ്‌സം അള്‍ട്രാ പ്ലാസ്റ്ററിങ് പ്രൈവറ്റ്‌ ലിമിറ്റഡിന്റെ അമരക്കാരന്‍ രാജേഷ് വ്യത്യസ്തനാക്കുന്നത്.

ഒന്നുമില്ലായ്മയില്‍ നിന്നും

മലപ്പുറം വാളാഞ്ചേരിയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാജേഷ് കേരളത്തിലെ മുന്‍നിര നിര്‍മാണോത്പാദന ദാതാവായി മാറിയത് ഇച്ഛാശക്തിയുടെ പിന്‍ബലം കൊണ്ട് മാത്രമായിരുന്നു.

കുട്ടിക്കാലത്ത് ചിത്രകലയോട് വലിയ താല്പര്യമുണ്ടായിരുന്നു രാജേഷിന്. പക്ഷേ കടുത്ത സംസാര വൈകല്യവും വിക്കും ഉണ്ടായിരുന്നതിനാല്‍ ആരോടെങ്കിലും സംസാരിക്കുവാനും ഇടപഴകാനുമുള്ള ആത്മവിശ്വാസം ഇല്ലായിരുന്നു. പഠിത്തത്തിലും മിടുക്കനായിരുന്നില്ല. പക്ഷേ, ജീവിതം തനിക്ക് നേരെ നീട്ടിയ ദൗര്‍ഭാഗ്യങ്ങളെല്ലാം അതിജീവിച്ച് കുടുംബത്തെ കര പറ്റിക്കുവാന്‍ ഏതറ്റം വരെയും പോകാന്‍ രാജേഷ് തയ്യാറായിരുന്നു.

ജന്മനാ ലഭിച്ച 'വിക്കി'നെ ഇച്ഛാശക്തിയാലും ആത്മവിശ്വാസത്താലും കൗമാര കാലത്ത് തന്നെ പരാജയപ്പെടുത്താന്‍ രാജേഷിന് കഴിഞ്ഞു. സ്വന്തം അഭിരുചി തിരിച്ചറിഞ്ഞ്, അതിനെ പിന്തുടര്‍ന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ എത്തി. കുട്ടിക്കാലത്തെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന 'അടച്ചുറപ്പുള്ള വീട്' എന്ന സ്വപ്‌നത്തിനായുള്ള അശ്രാന്ത പരിശ്രമം, വിശ്വസ്തതയ്ക്കും ഗുണമേന്മയ്ക്കും പര്യായമായി മാറിയ ഡി എച്ച് ബില്‍ഡേഴ്‌സ് & ജിപ്‌സം അള്‍ട്രാ പ്ലാസ്റ്ററിങ് പ്രൈവറ്റ്‌ ലിമിറ്റഡ് എന്ന കണ്‍സ്ട്രക്ഷന്‍ സ്ഥാപനമായി പരിണമിച്ചു.

For More details & trade enquiry, please visit :
https://www.mrultraplaster.com

Success Kerala Magazine Description:

SUCCESS KERALA the complete business magazine. Kerala's first magazine which is covering on the topic "MOTIVATION,SUCCESS,BUSINESS,EDUCATION,TECHNOLOGY,HEALTH, etc

Related Titles

Popular Categories