ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം
Vanitha
|December 20, 2025
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
-
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
പെരിയാറിന്റെ തീരത്ത് വെള്ളാരപ്പിള്ളി തെക്കുംഭാഗം കരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ ഒരേ ശ്രീകോവിലിൽ കിഴക്കോട്ടു ദർശനമായി മഹാദേവനെയും പുറകിൽ പടിഞ്ഞാറു ദർശനമായി ശ്രീപാർവ്വതിദേവിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഇക്കൊല്ലത്തെ നടതുറപ്പ് ഉത്സവം ജനുവരി രണ്ടു വെള്ളിയാഴ്ച രാത്രി എട്ടു മണി മുതൽ ജനുവരി 13 ചൊവ്വാഴ്ച രാത്രി എട്ടു മണി വരെയാണ്.
മംഗല്യദായിനിയായ ദേവീ ദർശനത്തിനായി എത്തുന്ന ലക്ഷക്കണക്കിനു ഭക്തരെ സ്വാഗതം ചെയ്യാനും സുരക്ഷിത ദർശനത്തിനും വഴിപാടുകളും നടത്താനും വേണ്ട എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി.
തിരുവൈരാണിക്കുളത്തിന്റെ ഐതിഹ്യം
ഇരിങ്ങാലക്കുടയ്ക്കു സമീപം ഐരാണിക്കുളത്താണ് അകവൂർ മന. ഇവിടം ഭരിച്ചിരുന്നവർ ഭിന്നിച്ച് ഐരാണിക്കുളത്തുനിന്നും വെള്ളാരപ്പിള്ളി ഗ്രാമത്തിലേക്ക് മാറിയത്. എങ്കിലും ഐരാണിക്കുളത്തപ്പനേയും ശ്രീപാർവതിയേയും മനയിലുള്ളവർ നിത്യദർശനം നടത്തിയിരുന്നു.
ഈ കാലത്താണു പറയിപെറ്റ പന്തിരുകുലത്തിലെ ചാത്തൻ അകവൂർ മനയ്ക്കലെ ആശ്രിതനാകുന്നത്. ചാത്തൻ കരിങ്കല്ലു കൊണ്ടുണ്ടാക്കിയ തോണിയിലാണു മനയിലുള്ള പുഴ കടന്നു ക്ഷേത്രദർശനം നടത്തിയിരുന്നത്. ഒരു ദിവസം മനയ്ക്കലെ വൃദ്ധബ്രാഹ്മണൻ ദർശനം കഴിഞ്ഞിറങ്ങവേ മഹാദേവനോടു പ്രാർഥിച്ചു. പ്രായാധിക്യത്താൽ എന്നും ഇവിടെ വന്നു ദർശനം നടത്താൻ കഴിയുമെന്നു തോന്നുന്നില്ല. അവിടുത്തെ ദർശിക്കാതെ ജലപാനം കഴിക്കുക ചിന്തിക്കാനും കഴിയുന്നില്ല.” ഇങ്ങനെ അപേക്ഷിച്ച ഓലക്കുടയുമെടുത്തു മടങ്ങാനൊരുങ്ങി. കുടയ്ക്കു പതിവലധികം ഭാരം തോന്നുന്നുണ്ടെന്നു ചാത്തനോടു പറഞ്ഞു. കാര്യമാക്കേണ്ടെന്നു ചാത്തൻ സമാധാനിപ്പിച്ചു.
മനയ്ക്കലെ കടവിലെത്താൻ അരനാഴികദൂരം ബാക്കിയുള്ളപ്പോൾ തിരുമേനിക്കു വിശ്രമിക്കണമെന്നു തോന്നി. ചാത്തൻ കരിങ്കല്ലുവഞ്ചി കരയ്ക്കടുപ്പിച്ചു. അവിടെ നിന്നു തിരികെ കയറിയപ്പോൾ കുടയുടെ ഭാരം പൂർവസ്ഥിതിയിലായി. അപ്പോഴും ചാത്തൻ പറഞ്ഞു. “സാരമില്ല.'
Diese Geschichte stammt aus der December 20, 2025-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
മിന്നും താലിപ്പൊന്നിൽ ഇവളെൻ സ്വന്തം
വിവാഹദിനം പുലർച്ചെ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആവണിക്ക് ആശുപത്രിയിൽ വച്ചു വരൻ ഷാരോൺ താലി ചാർത്തി...തുടർന്നു വായിക്കുക
3 mins
December 20, 2025
Vanitha
ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
2 mins
December 20, 2025
Vanitha
Tani malayali
സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ
1 mins
December 20, 2025
Vanitha
പിൻവലിച്ചാലും പണമേറും എസ് ഡബ്ള്യു പി
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
December 20, 2025
Vanitha
Rhythm Beyond limits
സിനിമയിലെത്തി 10 വർഷങ്ങൾ...തെന്നിന്ത്യൻ നായിക മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്
2 mins
December 20, 2025
Vanitha
സ്വർഗം ഭൂമിയെ തൊടുമ്പോൾ
പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ
2 mins
December 20, 2025
Vanitha
പകർത്തി എഴുതി ബൈബിൾ
60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്
3 mins
December 20, 2025
Vanitha
ദൈവസ്നേഹം വർണിച്ചീടാൻ...
വത്തിക്കാനിലെ അൾത്താരയിൽ മാർപാപ്പയുടെ സവിധത്തിൽ സ്നേഹഗീതം ആലപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ചങ്ങാതിമാരായ സ്റ്റീഫനും വിജയും
4 mins
December 20, 2025
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Listen
Translate
Change font size

