Versuchen GOLD - Frei
കോട്ടയം ക്രിസ്മസ്
Vanitha
|December 21, 2024
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
സ്വീകരണ മുറിയിൽ മനോഹരമായി അലങ്കരിച്ച ക്രിസ്മസ് ട്രീ. ഒപ്പം ഉണ്ണിയേശുവിന്റെയും ക്രിസ്മസ് പാപ്പയുടെയും മാലാഖമാരുടെയും കുഞ്ഞു രൂപങ്ങൾ. എല്ലാത്തിനും തിളക്കം പകർന്നു വർണ ബൾബുകൾ.
കൊച്ചി കലൂരിലെ കലാഭവൻ ഷാജോണിന്റെ ഫ്ലാറ്റിൽ ക്രിസ്മസിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഒരുമാസം മുൻപേ തയാർ. സ്നേഹം നിറഞ്ഞ ഒരു "ഹാപ്പി ഫാമിലി'യുടെ മനസ്സു തുടിക്കുന്ന മനോഹരമായ വീട്,
“ഈ കാണുന്നതൊക്കെ ഇവൾ തുന്നിയെടുത്തതാണ് കേട്ടോ.''ഭാര്യ ഡിനിയെ ചേർത്തു പിടിച്ച്, ട്രീയിലെ തുന്നൽ പണികൾ കാണിച്ച് ഷാജോൺ പറഞ്ഞു.
“ഞാൻ ക്രോഷെ വർക്കുകൾ ചെയ്യുന്നുണ്ട്. വിഎച്ച്എസിക്ക് ക്ലോത്തിങ ആൻഡ് എംബ്രോയിഡറിയാണ്പഠിച്ചത്. ഇഷ്ടമുള്ള കാര്യമായതിനാൽ ഇപ്പോഴും തുടരുന്നു. സുഹൃത്തുക്കളെ പഠിപ്പിക്കുന്നുമുണ്ട്. അതു പോലെ നൃത്തം. ഫ്ലാറ്റിലെ പരിപാടികൾക്കൊക്കെ പെർഫോം ചെയ്യും. ഒപ്പം കൊറിയോഗ്രഫിയുമുണ്ട്. ഡിനി പറഞ്ഞു.
മുൻ മിസ് തൃശൂർ ആയിരുന്നു ഡിനി. നർത്തകി, മോഡൽ എന്നീ നിലകളിൽ ശ്രദ്ധേയയായ കാലത്താണു ഷാജോണുമായുള്ള വിവാഹം. പരിചയപ്പെട്ടു പ്രണയം തുറന്നു പറഞ്ഞ് ആറു മാസത്തിനുള്ളിൽ വീട്ടുകാർ തമ്മിൽ സംസാരിച്ചു കല്യാണം ഉറപ്പിച്ചു.
ഈ ക്രിസ്മസിന് മറ്റൊരു സന്തോഷം കൂടിയുണ്ട്. മകൻ യൊഹാൻ അഭിനയിച്ച ആദ്യ സിനിമ സമാധാന പുസ്തകം തിയറ്ററിലെത്തിയതു കഴിഞ്ഞ ജൂലൈയിലാണ്.
“യൊഹാൻ ഒൻപതാം ക്ലാസിലാണ്. അഭിനയവും സിനിമയുമാണ് പാഷൻ, മോൾ ഹന്ന സൈക്കോളജി പഠിക്കുന്നു. പാചകമാണ് ഹോബി. സ്വീറ്റ്സ് ഒക്കെ നന്നായി ഉണ്ടാക്കും. എന്റെ അമ്മച്ചിയും ഡിനിയും പാചകത്തിൽ മിടുക്കരാണ്. ആ രുചിവഴിയിലാണു മോളും.
സംസാരം രുചിവിശേഷങ്ങളിലേക്കു നീങ്ങിയതും ഷാജോണിന്റെ മനസ്സിൽ കോട്ടയത്തെ ക്രിസ്മസ് ഓർമകൾ മുന്തിരി വീഞ്ഞു പോലെ നുരഞ്ഞു. പ്ലം കേക്കിന്റെ വാസന ഹൃദയത്തിൽ നിറഞ്ഞു.
കോട്ടയത്തെ ക്രിസ്മസ് രാത്രികൾ“ചാച്ചൻ ഇ.ജെ. ജോൺ വിജിലൻസിൽ ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു. അമ്മച്ചി റെജീന മെഡിക്കൽ കോളജിൽ ഹെഡ് നഴ്സ്, മുട്ടമ്പലത്തെ പൊലീസ് ക്വാർട്ടേഴ്സിലായിരുന്നു കുട്ടിക്കാലം. ഞാനും ചേട്ടൻ ഷിബുവും ഞങ്ങളുടെ കൂട്ടുകാരും ചേർന്നുള്ള ക്രിസ്മസ് കാരളും ആഘോഷങ്ങളുമൊക്കെ ഒരു നിമിഷം കണ്ണടച്ചാൽ ഇന്നലെത്തെപ്പോലെ ഇപ്പോഴും ഉള്ളിൽ തെളിയും.
Diese Geschichte stammt aus der December 21, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
ടോക്സിക് ആകരുതേ ഡീ ടോക്സ് ഡയറ്റ്
ജൂസ് മാത്രം കഴിക്കുന്നതു ശരീരത്തിനു പല തരത്തിലുള്ള സമ്മർദം നൽകും. അശാസ്ത്രീയമായ ഡി ടോക്സ് ഡയറ്റ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?
2 mins
February 28, 2026
Vanitha
കോവിഡ് കാലം കുട്ടികളെ ബാധിച്ചതെങ്ങനെ?
കോവിഡ് 19 കാലത്ത് ശൈശവം പിന്നിട്ട കുട്ടികൾ നേരിടുന്ന വളർച്ചാ പ്രശ്നങ്ങൾ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം, പരിഹരിക്കാം
3 mins
February 28, 2026
Vanitha
കുട്ടികളും സുരക്ഷയും സോഷ്യൽ മീഡിയയും
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
February 28, 2026
Vanitha
“വാർധക്യത്തെ ഞാനിങ്ങെടുക്കുവാ.
സിനിമയിൽ നായികയാകാനുള്ള അവസരം വേണ്ടെന്നു വച്ച ലതികാ വർമ്മയ്ക്ക് അറുപതു വയസ്സിനിപ്പുറം ഇഷ്ടങ്ങളെ സ്വന്തമാക്കുമ്പോൾ കൂടുതൽ ചെറുപ്പം
3 mins
February 28, 2026
Vanitha
ഓർമശക്തിയിൽ ഗിന്നസ് അജി
ഗിന്നസ് വേൾഡ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അറേബ്യൻ അവാർഡ്, കലാം അവാർഡ് - ഐ ക്യൂ മാൻ ഓഫ് കേരള എന്നാണ് അജി അറിയപ്പെടുന്നത്
2 mins
February 28, 2026
Vanitha
ജീവിതം മാറ്റാൻ ഒരു 'സീക്രട്ട്'
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഇമോഷനൽ ഇന്റലിജൻസിനെ കുറിച്ച് അറിയാം
2 mins
February 28, 2026
Vanitha
First On Wheels Trend on the go
കേരളത്തിലെ ആദ്യത്തെ ഫാഷൻ കാർട്ടുമായി ബിൻഷാദും മുൻഷിഫും
2 mins
February 28, 2026
Vanitha
വിരൽത്തുമ്പിലെ കരുതൽ
നഖങ്ങൾക്കു വേണം കൃത്യമായ പരിചരണവും ശ്രദ്ധയും
2 mins
February 28, 2026
Vanitha
അതിരുകളില്ലാത്ത നാട്ടിലൂടെ..
ലിംഗ സമത്വം പ്രാവർത്തികമാക്കിയ നോർഡിക് രാജ്യങ്ങളിലൊന്നായ സ്വീഡനിലെ അനുഭവങ്ങളുമായി മൂന്നു മലയാളി വനിതകൾ
4 mins
February 28, 2026
Vanitha
പറക്കാം സ്വപ്നങ്ങൾക്കൊപ്പം
നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്
1 min
February 28, 2026
Listen
Translate
Change font size
