Versuchen GOLD - Frei
ഞാൻ എന്റെ കാഴ്ചക്കാരി
Vanitha
|September 14, 2024
“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക
-
നൃത്തത്തിന്റെ പെരുങ്കടലാട്ടമാണ് എന്നും മേതിൽ ദേവികയുടെ മനസ്സിൽ. കടൽ കാറ്റിന്റെ കൈതൊട്ടു നിൽക്കുന്ന പൂവാറിന്റെ തീരത്തായിരുന്നു വനിതയുടെ കവർ ഫോ ട്ടോഷൂട്ട്. തീരത്തെ മണൽ പായയിൽ തിരകൾ അഴകോടെ ചുവടു കൾ വയ്ക്കുന്നതു നോക്കി, നേർത്ത ചിരിയോടെ ദേവിക സംസാരി ച്ചു തുടങ്ങിയതും നൃത്തത്തെക്കുറിച്ച് “കുട്ടിക്കാലം ദുബായിലായിരുന്നു. നാലു വയസ്സു മുതൽ നൃത്തം പഠിച്ചു തുടങ്ങിയതാണ്. 20 വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി പൂർണമായും അർപ്പിച്ചിരുന്നു. ഓരോ സൃഷ്ടി കഴിയുമ്പോഴും ഞാൻ എന്നെത്തന്നെ വെല്ലുവിളിക്കും. അതാണ് ഏതു കലാരൂപത്തെയും മെച്ചപ്പെടുത്തുന്നത് എന്നാണ് വിശ്വാസം.
എന്റെ ആദ്യ കാഴ്ചക്കാരിയും ഞാനാണ്. കലാസൃഷ്ടി എന്നത് ഒട്ടും ശാന്തതയില്ലാത്ത പരിപാടിയാണ്. അതിങ്ങനെ ഉള്ളിൽ അലതല്ലിക്കൊണ്ടേയിരിക്കും. തിരക്കഥയും സംഗീതവും കൊറിയോഗ്രാഫിയുമൊക്കെ ഒരുക്കി, ഇവയെല്ലാം ചേർന്ന് അരങ്ങിൽ വരും വരെ എല്ലാ സൃഷ്ടാക്കളും ഒരു ഡാർക്ക് സ്പേസിലാണ്.
പ്രപഞ്ചം നൃത്തത്തിലേക്കു തിരഞ്ഞെടുത്ത ഒരാളാണ് എന്നു സ്വയം തോന്നിയിട്ടുണ്ടോ ?
അങ്ങനെയും ചിന്തിക്കാം. അല്ലെങ്കിൽ അക്കാലത്തെ ദുബായി കലൈമാമണി എസ്.നടരാജനെപ്പോലെ പ്രഗത്ഭനായ ഒരു ഗുരുവിനെ കിട്ടില്ലല്ലോ. വലിയ കലാപാരമ്പര്യത്തിന്റെ കണ്ണിയായ ഭാഗവതമേള ആചാര്യനായ അദ്ദേഹം എൻജിനീയറായി ദുബായിൽ വരാനും ആ മരുഭൂമിയിൽ എന്നെ നൃത്തം പഠിപ്പിക്കാനും നിയോഗമുണ്ടായതാണ് എന്റെ ഭാഗ്യം.
നൃത്തത്തിലെ അരങ്ങേറ്റം വേദിയിലെ വീഴ്ചയോടെ ആയിരുന്നു എന്നു കേട്ടിട്ടുണ്ട് ?
അരങ്ങേറ്റം ആയിരുന്നില്ല. അതിനു ശേഷമുള്ള വേദിയിലാണ്. ദുബായിലെ അംബാസിഡർ ഹോട്ടലിൽ ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിച്ച പരിപാടിക്കിടെ "രാമ ചന്ദ്രായ ജനക' എന്ന മംഗളം ചൊല്ലി പിന്നോട്ടു പിന്നോട്ടു ചുവടു വച്ചു പോയതാണ്. വേദിക്കു പിന്നിൽ ചുമരിനോടു ചേർന്നുള്ള വിടവിലേക്കു വീണു. ഒന്നും സംഭവിക്കാത്ത മട്ടിൽ തപ്പിത്തടഞ്ഞെഴുന്നേറ്റു. പക്ഷേ, എന്നെ തകർത്തു കളഞ്ഞതു സദസ്സിൽ മുൻനിരയിലിരുന്ന പയ്യന്റെ ചിരിയാണ്. കഴിച്ചോണ്ടിരുന്ന ചിപ്സ് ഒക്കെ വലിച്ചെറിഞ്ഞ് അവൻ പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. ആ പയ്യൻ ഇപ്പോൾ പ്രശസ്തനായ മാർഷ്യൽ ആർട്ടിസ്റ്റും ഡെന്റിസ്റ്റുമാണ്. പേര് ഡോ.പ്രശാന്ത് നായർ. സിനിമകളിലും അഭിനയിക്കുന്നുണ്ട്.
Diese Geschichte stammt aus der September 14, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size

