Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

ചെറിയ ലോകവും വലിയ മാൾട്ടിയും

Vanitha

|

January 20, 2024

വി.കെ. ശ്രീരാമന്റെ ഫെയ്സ്ബുക് കുറിപ്പുകളിലെ പ്രധാനതാരമാണു മാൾട്ടി എന്ന പട്ടിക്കുട്ടി. ചെറുവത്താനിയിലെ വീട്ടിൽ ശ്രീരാമനോടൊപ്പം മാൾട്ടിയും സംസാരിച്ചപ്പോൾ

- വിജീഷ് ഗോപിനാഥ്

ചെറിയ ലോകവും വലിയ മാൾട്ടിയും

വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മക്ക്  പണ്ട് ഒരാടു ണ്ടായിരുന്നു. ബഷീറിന്റെ ഘോരഘോരമായ പല ചിന്തകളും ആടു കടിച്ചു കീറി തിന്ന ചരിത്രം പാത്തുമ്മയുടെ ആടെന്ന നോവലിൽ വായിച്ച ഓർമയിലാണു കുന്നംകുളത്തേക്കു വണ്ടി കയറിയത്.

ശ്രീരാമന്റെ ചെറുവത്താനിയിലെ വീട്ടിൽ പക്ഷേ, ആടല്ല. മാൾട്ടിയാണ് ഉള്ളത്. ശ്രീരാമൻ ഫെയ്സ്ബുക്കിലെഴുതുന്ന കുറിപ്പുകളിലെ നായികയാണു മൂന്നു വയസ്സുള്ള പട്ടിക്കുട്ടി. സിനിമയുടെ കൂട്ടിൽ കിടന്നിട്ടും മെരുങ്ങാത്ത ശ്രീരാമന്റെ ചങ്ങലയില്ലാത്ത ചിന്തകൾ മാൾട്ടിയിലൂടെ പുറത്തു വരുമ്പോൾ ആരാധകർ കയ്യടിക്കും. "ആകയാലും പ്രിയരെ സുപ്രഭാതം' എന്നു പറഞ്ഞ് അവസാനിപ്പിക്കുന്ന ഫെയ്സ്ബുകദിനക്കുറിപ്പുകളിൽ മാൾട്ടിയുടെ സാന്നിധ്യമില്ലെങ്കിൽ കമന്റ് ബോക്സിൽ ചോദ്യങ്ങൾ നിറയും, 'എവിടെ ഞങ്ങടെ മാൾട്ടി?' അതുകൊണ്ട് ഇതു ശ്രീരാമന്റെ മാത്രം അഭിമുഖമല്ല, കുരച്ചും മൂളിയും മുഖം തിരിച്ചും വാലാട്ടിയും ആരാധകരുടെ മാൾട്ടിയും ഒപ്പമിരുന്നു സംസാരിക്കുന്നു.

' മാൾട്ടിയെ കണ്ടുമുട്ടിയത് എങ്ങനെ ?

പെരുമ്പിലാവിലെ ആളൊഴിഞ്ഞൊരു തെങ്ങിൻപറമ്പിലെ പണിതീരാത്ത വീടിന്റെ കാർപോർച്ച്. അവിടെ കൂട്ടിയിട്ട കൽപ്പൊടിക്കൂനക്കു മേലെ ചുരുണ്ടു കിടന്നു തെല്ലമ്പരപ്പോടെ എന്നെ നോക്കുന്ന നിലയിലാണു മാൾട്ടിയെ ഞാനാദ്യം കാണുന്നത്.

കണ്ണുകളിലെ ആ തിളക്കം, ആ നിഷ്കളങ്കത എന്നോ എവിടെയോ വെച്ചു കണ്ട് ഒക്കത്തെടുത്തു വെച്ച് ഓമനിച്ച ഒരു മനുഷ്യ കുഞ്ഞിന്റെ മുഖം. കുറച്ചുനേരം ഞാനാ മുഖത്തേക്കു നോക്കി നിന്നു. ആ കണ്ണുകൾ ആശങ്കയോടെ എന്നെയും.

അടുത്തു ചെന്ന് എടുത്തുകൊണ്ടു പോരണമെന്നു തോന്നിയതാണ്. എന്തോ, പിന്നാക്കം വെച്ചു. അതിന്റെ അമ്മയോ അച്ഛനോ പരിസരത്തെങ്ങാനും ഉണ്ടാകും. ഓടി വന്ന് ആക്രമിച്ചെന്നു വരാം. അതു കൊണ്ട് ആ മോഹം തൽക്കാലം ഉപേക്ഷിച്ചു. ഈ വിവരം ചില സുഹൃത്തുക്കളോടു പറയുകയും ചെയ്തു. അങ്ങനെ ആരോ പറഞ്ഞു കേട്ടിട്ടായിരിക്കാം രണ്ടു ദിവസം കഴിഞ്ഞ് കുട്ടൻ എന്നൊരാൾ മാൾട്ടിയേയും എടുത്തുകൊണ്ടു വീട്ടിൽ വരുന്നത്.

മാൾട്ടി: നമ്മൾക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലല്ലോ. എന്റെ അച്ചനും അമ്മേം എന്നെ കാണാഞ്ഞ് എത്ര വിഷമിച്ചിട്ടുണ്ടായിരിക്കും. നിങ്ങടെ വല്ലോരം കുഞ്ഞിനെ കാണാതായാൽ എന്തായിരിക്കും കോലാഹലം?

WEITERE GESCHICHTEN VON Vanitha

Vanitha

Vanitha

പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ

വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...

time to read

1 mins

January 17, 2026

Vanitha

Vanitha

ആഹാ, ഇവർ മിടുക്കരാണല്ലോ

ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.

time to read

4 mins

January 17, 2026

Vanitha

Vanitha

ടേം ഇൻഷുറൻസ് എന്തിന് ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 17, 2026

Vanitha

Vanitha

അടുക്കത്തെ ആമയൂട്ട്

കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്

time to read

3 mins

January 17, 2026

Vanitha

Vanitha

'മണ്ണ് വേണ്ടാ' ചെടികൾ

ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം

time to read

1 mins

January 17, 2026

Vanitha

Vanitha

RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്

മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ

time to read

3 mins

January 17, 2026

Vanitha

Vanitha

പത്തിൽ പത്തും മധുരം

പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ

time to read

3 mins

January 17, 2026

Vanitha

Vanitha

ചിരിപ്രസാദം

മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു

time to read

4 mins

January 17, 2026

Vanitha

Vanitha

Pookie പൂമ്പാറ്റ

ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്

time to read

2 mins

January 17, 2026

Vanitha

Vanitha

ജിമ്മിൽ വേണോ അമിതാവേശം?

പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ

time to read

3 mins

January 17, 2026

Listen

Translate

Share

-
+

Change font size