Versuchen GOLD - Frei

തമാശകളുടെ വിനകൾ

Vanitha

|

September 02, 2023

എഴുതാൻ ഏറ്റവും ഭയന്നിരുന്ന സിനിമാക്കാരനായ സിദ്ദിക്ക് തന്റെ ജീവിതാനുഭവങ്ങൾ ഒരിക്കൽ വനിത വായനക്കാർക്കായി എഴുതി. ആ സ്നേഹാക്ഷരങ്ങൾ, സ്മരണാഞ്ജലികളോടെ...

തമാശകളുടെ വിനകൾ

ഞങ്ങളുടെ സിനിമയിൽ തമാശയുള്ളതിനാൽ ലാലും ഞാനും സംസാരിക്കുമ്പോൾ അതിലും തമാശ കാണുമെന്ന മട്ടിലാണു പലരും ഞങ്ങളെ പരിഗണിക്കുന്നത്.

"തമാശക്കാരല്ലേ, ഇപ്പോൾ തമാശ പറയും' എന്ന മട്ടിൽ നോക്കും. പക്ഷേ, ഞാൻ തമാശ പറയാതിരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. നാവിൻ തുമ്പിൽ തമാശ എത്തിയാലും മിണ്ടാതെ നിന്നു കളയും. കാരണം, തമാശ എല്ലായ്പ്പോഴും നല്ലതല്ല എന്നു ഞാൻ പഠിച്ചിട്ടുണ്ട്.

നിർദോഷമെന്നു കരുതുന്ന തമാശ പോലും ചിലരെ വിഷമിപ്പിക്കും. ചിലതു വൻപാരയായി തിരിച്ചു വരും. അതിനാൽ തമാശകളെ സിനിമയ്ക്കുവേണ്ടി റിസർവ് ചെയ്തു വയ്ക്കുന്നു. അങ്ങനെ തമാശയ്ക്ക് വില ഉണ്ടാക്കുകയാണെന്നു വേണമെങ്കിൽ പറയാം.

പക്ഷേ, ഞാൻ കേട്ടതിൽ ഏറ്റവും വിലപിടിച്ച തമാശ വർഷങ്ങൾക്കു മുൻപാണ് ഉണ്ടായത്. അന്നതിനു വില ഒരു ലക്ഷം രൂപയായിരുന്നു.

ഞങ്ങളുടെ സിനിമാ ഷൂട്ടിങ് തകൃതിയായി പുരോഗമിക്കുന്നതിനിടയിലാണ് ആ തമാശ ഉണ്ടായത്. അഭിനയത്തിന്റെ ഇടവേള. പ്രശസ്ത നടനു ചുറ്റുമായി മറ്റു കലാപ്രവർത്തകർ നിരന്നിരിക്കുന്നു. അപ്പോൾ നടൻ അഭിമാനത്തോടെ പറഞ്ഞു: “എനിക്കൊരു ബ്രിട്ടീഷ് പടത്തിന്റെ പ്രോജക്ട് ശരിയായിട്ടുണ്ട്. നിർമാതാവും സംവിധായകനും എല്ലാം ബ്രിട്ടീഷുകാരാണ്. അതിൽ അഭിനയിക്കണോ എന്ന സംശയത്തിലാണു ഞാൻ..

ഇതു പറഞ്ഞു നിർത്തിയ ഉടൻ ലാൽ പറഞ്ഞു, “തീർച്ചയായും പോകണം. ബ്രിട്ടീഷുകാർ നമ്മളെ കുറേക്കാലം അടിമകളാക്കി വച്ചവരല്ലേ, നമുക്കിങ്ങനെയൊക്കെയേ അവരോടു പ്രതികാരം ചെയ്യാൻ കഴിയൂ. ' പറഞ്ഞു തീരും മുൻപേ ചിരി പൊട്ടി. നടൻ ചിരിച്ചെങ്കിലും പെട്ടെന്നു മുഖം ചുവക്കുന്നതു ഞങ്ങൾ കണ്ടു. ഞാനും ലാലും ക്ഷമ പറഞ്ഞെങ്കിലും അദ്ദേഹം മൂഡ് ഓഫായി. പിന്നീട് എടുത്ത ടേക്കുകൾ ഒന്നും നന്നായില്ല. അദ്ദേഹത്തിനും അതു തോന്നി. അതെല്ലാം പിറ്റേന്ന് വീണ്ടും എടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു ദിവസം കൂടി ഷൂട്ട് നീണ്ടപ്പോൾ നിർമാതാവിനു വന്ന നഷ്ടം ഒരു ലക്ഷം രൂപ. അങ്ങനെ ഈ തമാശയുടെ വില ഒരു ലക്ഷം രൂപയായി.

"ഈ തമാശ അപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നീടൊരിക്കലും പറയാൻ കഴിയാത്തതാകും.' എന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട നിർമാതാവ് കൂടിയായ ലാൽ അതിലും തമാശ കണ്ടെത്തി.

WEITERE GESCHICHTEN VON Vanitha

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Translate

Share

-
+

Change font size