Versuchen GOLD - Frei

വേണ്ട, കുഞ്ഞു ഹൃദയം മുറിക്കും വഴക്കുകൾ

Vanitha

|

July 08, 2023

അച്ഛനും അമ്മയും തമ്മിലുള്ള വഴക്കുകൾ കുട്ടികളുടെ സ്വഭാവരൂപീകരണം, വ്യക്തിത്വം ഇവയെ സാരമായി ബാധിക്കും

- ശ്യാമ

വേണ്ട, കുഞ്ഞു ഹൃദയം മുറിക്കും വഴക്കുകൾ

ക്ലാസിലിരുന്നു സ്ഥിരമായി ഉറങ്ങുന്നതു കണ്ടിട്ടാണു ടീച്ചർ ആ കുട്ടിയോടു രഹസ്യമായി ചെന്നു തട്ടി വിളിച്ചു പീരിയഡ് കഴിയുമ്പോൾ സ്റ്റാഫ് റൂമിലേക്കു വരാൻ പറഞ്ഞത്. എന്തു പറ്റി രാത്രി ഉറങ്ങിയില്ലേ?' എന്ന് ചോദിച്ചതും അവൾ ടീച്ചറെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. "അച്ഛനും അമ്മയും വഴക്കായിരുന്നു മിസേ... തല്ലും വാക്കുതർക്കവും. വെളുപ്പിനെ വരെ... 'ഏങ്ങിയേങ്ങി അവൾ പറഞ്ഞു.

ഇതൊരു കുഞ്ഞിന്റെ മാത്രം കാര്യമല്ല. മാതാപിതാക്കൾ പതിവായി വഴക്കിടുന്നതിന്റെ മാനസികാഘാതവും പേറി നടക്കുന്ന, പലപ്പോഴും അതേക്കുറിച്ച് ആരോടും ഒന്നും മിണ്ടാൻ കൂടി പറ്റാത്ത ധാരാളം കുട്ടികൾ നമുക്കിടയിലുണ്ട്. വീട്ടിലെ വഴക്കുകൾ പൂർണമായും ഇല്ലാതാക്കാൻ സാധിച്ചില്ലെങ്കിലും അവ ആരോഗ്യകരമായി കൈകാര്യം ചെയ്യാനുള്ള മാർഗങ്ങൾ മുതിർന്നവർ ശീലിക്കേണ്ടതുണ്ട്.

ആഘാതങ്ങൾ പല തോതിൽ

വീടിന്റെ ഭാഗമായിരിക്കാൻ ആഗ്രഹിക്കുന്നവരാണു കുട്ടികൾ സുരക്ഷിതത്വം ഉള്ളൊരിടമായിരുന്നാൽ മാത്രമേ ഇത് എന്റെ ഇടമാണെന്നു കുട്ടിക്കു തോന്നു. മറിച്ചു സ്ഥിരം വഴക്കുണ്ടാകുന്നൊരു സ്ഥലത്തെക്കുറിച്ച് ഇവിടം സുരക്ഷിതമാണ്' എന്ന ചിന്ത വരില്ല, വഴക്കു നടക്കാൻ സാധ്യതയുള്ളോരു സ്ഥലം  എന്നതു കുട്ടിയെ സംബന്ധിച്ച് അപകടമേഖലയിൽ ഇരിക്കും പോലെയാണ്. എപ്പോൾ വേണമെങ്കിലും അച്ഛനും അമ്മയും പൊട്ടിത്തെറിക്കാം എന്ന ചിന്ത കുട്ടിയിൽ എപ്പോഴുമുണ്ടാകും. ആരുടെയെങ്കിലും മുഖം ചെറുതായൊന്നു മാറുന്നതു കണ്ടാൽ തന്നെ കുട്ടി ഭയപ്പെടും. ആ ഭയം പതിയെ ഉത്കണ്ഠയിലേക്കു മാറും. വീട്ടിലിരുന്നാൽ മാത്രം വരുന്ന ഇത്തരം ആകുലതകൾ പതിയെ മറ്റെവിടെയിരുന്നാലും കുട്ടിയുടെ മനസ്സിൽ സ്ഥിരമായി വന്നു തുടങ്ങും.

മറ്റു കുട്ടികളും മാതാപിതാക്കളും തമ്മിൽ നല്ല ബന്ധം നിലനിൽക്കുന്നതു കാണുമ്പോൾ ഇവർ സങ്കടം അനുഭവിക്കാൻ സാധ്യതയുണ്ട്. അവർക്കുണ്ടല്ലോ വഴക്കുണ്ടാക്കാത്ത അച്ഛനമ്മമാർ, എനിക്കില്ലല്ലോ' എന്നുള്ള താരതമ്യത്തിൽ മക്കൾ ഉഴലും. ഇതു കുട്ടികളെ വിഷാദത്തിലേക്കു വരെ നയിക്കാം.

"എന്റെ വീട്ടിൽ ഇങ്ങനെയൊക്കെ നടക്കുന്നത് അപ്പുറത്തെ വീട്ടുകാർ കേൾക്കുമോ? അതേക്കുറിച്ച് അവർ ചോദിക്കുമോ?' എന്നോർത്തുള്ള അപമാനഭാരവും വരും. ചിലപ്പോൾ മറ്റുള്ളവരോടു മിണ്ടാനും മറ്റും മടി കാണിക്കും. ഭാവിയിൽ ഇതു കുട്ടിയുടെ ആത്മവിശ്വാസത്തെ തന്നെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.

WEITERE GESCHICHTEN VON Vanitha

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Translate

Share

-
+

Change font size