Facebook Pixel അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ് | Vanitha – womens-interest – Lesen Sie diese Geschichte auf Magzter.com
Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

Vanitha

|

January 03, 2026

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

- അജിത് ഏബ്രഹാം

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

സൂപ്പർ ഹിറ്റ് സിനിമാക്കഥയുടെ എല്ലാ ചേരുവകളുമുണ്ട് അനീഷിന്റെ ഒറിജിനൽ ജീവിത തിരക്കഥയ്ക്ക് പറഞ്ഞു വരുന്നത് 27 വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ, 1999 ജനുവരിയിലെ വനിതയിൽ പ്രസിദ്ധീകരിച്ച "എന്താ ചെയർമാന് ചുമടെടുത്തൂടേ...' സ്റ്റോറിയിലെ പി.ബി. അനീഷ് എന്ന എറണാകുളം മഹാരാജാസ് കോളജിലെ അന്നത്തെ ചെയർമാനെക്കുറിച്ചാണ്.

ചുമടെടുത്തു നടന്ന കാലത്തെ ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടുകൾ, പഠനത്തോടൊപ്പം ചെയർമാൻ പദവിയുടെ ഉത്തരവാദിത്തം, സമരങ്ങളുടെ ഭാഗമായി നേരിട്ട് കൊടിയ പൊലീസ്മർദനം, പ്രണയം, ചെറിയ തോതിൽ തുടങ്ങിയ ഇവന്റ് മാനേജ്മെന്റ് സംരംഭം ബ്രാൻഡായി മാറിയത്, പിന്നെ, ചലച്ചിത്ര ലോകത്ത് എത്തി നിൽക്കുന്ന വിസ്മയിപ്പിക്കുന്ന വിജയം.

മോട്ടിവേഷൻ ക്ലാസുകളിൽ കേട്ടിട്ടുള്ള വിജയ അപാരതയുടെ നേർക്കാഴ്ചയാണു പൊരുതി, പടിപടിയായി നേടിയ അനീഷിന്റെ ബോക്സ് ഓഫിസ് ജീവിതവിജയം. ആദ്യം റിലീസായ " ജോ ആൻഡ് ജോ' മുതൽ 'വാഴ' വരെയുള്ള ആറു സിനിമകളുടെ നിർമാതാക്കളിലൊരാളാണ്. കഥ ഫ്ലാഷ്ബാക്കിൽ നിന്നു തുടങ്ങാം.

സീൻ 1 പ്രണയമെത്തിയ നേരം

വർഷം: 1998, എറണാകുളം മഹാരാജാസ് മഹാരാജാസ് കോളജിലെ ഉച്ചഭാഷിണിയിലൂടെ അനൗൺസ്മെന്റ്. ചെയർമാൻ സ്ഥാനാർഥി പി. ബി. അനീഷ് 1,406 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുന്നു. ചെയർമാനെ തോളിലേറ്റി എറണാകുളം നഗരത്തിലൂടെ കൊട്ടും കുരവയുമായി വിജയഘോഷയാത്ര. കളമശ്ശേരി ഏലൂർ ഗവ. ഹൈസ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴേ മഞ്ഞുമ്മൽ പൊയ്യാക്കുളത്ത് ഭരതന്റെ മകൻ അനീഷ് സ്വന്തമായി വരുമാനം കണ്ടെത്തിയിരുന്നു. പുലർച്ചെ പത്രവിതരണത്തിനു പോകുമായിരുന്നു. അങ്ങനെ ഫീസിനുള്ള പണം ഉറപ്പാക്കും.

ബാസ്കറ്റ്ബോൾ സംസ്ഥാന ടീമംഗമായ അനീഷിന് സ്പോർട്സ് ക്വാട്ടയിൽ മഹാരാജാസ് കോളജിൽ പ്രീഡിഗ്രിക്കു പ്രവേശനം കിട്ടി. തുടർന്ന് 1996-ൽ മഹാരാജാസിൽ ഇസ്ലാമിക് ഹിസ്റ്ററി കോഴ്സിനു ചേർന്നു. മഹാരാജാസിന്റെ ചെയർമാനായി. പക്ഷേ, ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പഠനത്തിനൊപ്പം ജോലിയും വേണം. അങ്ങനെ എറണാകുളം എരൂർ ഫാക്ട് അമോണിയ പ്ലാന്റിൽ അനീഷ് ചുമട്ടുജോലിക്കു പോയി.

WEITERE GESCHICHTEN VON Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Listen

Translate

Share

-
+

Change font size