Versuchen GOLD - Frei

കുഞ്ഞു മനസ്സിലെ ഉണങ്ങാത്ത മുറിവുകൾ

Vanitha

|

October 29, 2022

സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് കേസ് ഡികളിലൂടെ വിശദമാക്കുന്ന പംക്തി

- സിന്ധു ഗോപാലകൃഷ്ണൻ കോട്ടയം (സിവിൽ ഫാമിലി കേസുകൾ കൈകാര്യം ചെയ്യുന്ന സീനിയർ അഭിഭാഷക

കുഞ്ഞു മനസ്സിലെ ഉണങ്ങാത്ത മുറിവുകൾ

നഗരത്തിലെ പ്രശസ്തമായ ഒരു സ്കൂളിന്റെ വാർഷികത്തിന് എന്നെ പ്രഭാഷണത്തിനു ക്ഷണിച്ചിരുന്നു. ചടങ്ങു കഴിഞ്ഞ് മടങ്ങാൻ തുടങ്ങുമ്പോൾ ഒരു പെൺകുട്ടി അരികിലെത്തി കയ്യിൽ കടന്നു പിടിച്ചു. എന്തോ പറയാനുണ്ട്, എന്നവളുടെ മുഖഭാവത്തിൽ നിന്നെനിക്കു മനസ്സിലായി.

 കാഴ്ചയിലും നടപ്പിലും ആ ഒൻപതാം ക്ലാസുകാരി ഒരു തങ്കക്കുടമായിരുന്നു. അതുകൊണ്ടു നമുക്കവളെ തങ്കം എന്നു വിളിക്കാം. ഇപ്പോൾ തിരക്കല്ലേ എന്നെ ഫോണിൽ വിളിക്കൂ...' എന്നു പറഞ്ഞ് തങ്കത്തിന് ഞാൻ മൊബൈൽ നമ്പർ കൊടുത്തു.

കുറച്ചു ദിവസം കഴിഞ്ഞ് തങ്കത്തിന്റെ വിളി വന്നു. വളരെ പക്വതയോടെ സംസാരിക്കുന്ന കുട്ടി. കോടതിയുടെ നടപടി ക്രമങ്ങളെ കുറിച്ചൊക്കെ നല്ല ധാരണ. തങ്കത്തിന്റെ അച്ഛന് അവളുടെ അമ്മയെ വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. വിവാഹശേഷവും അയാൾ ആ ബന്ധം തുടർന്നുപോന്നു.

ഈ വിവാഹേതര ബന്ധം അറിയുകയും അതേക്കുറിച്ചു ചോദിക്കുകയും ചെയ്തതോടെ, തങ്കത്തിന്റെ അമ്മയുടെ സഹോദരനും അച്ഛനും അയാൾക്ക് ശത്രുക്കളായി. കുടാതെ അമിതമദ്യപാനവും. അങ്ങനെ ആ വിവാഹബന്ധം ഡിവോഴ്സിൽ കലാശിച്ചു. അന്ന് തങ്കം രണ്ടാം ക്ലാസിൽ പഠിക്കുകയാണ്. പിന്നീട് തങ്കത്തിന്റെ അച്ഛൻ മുന്നേ ബന്ധമുണ്ടായിരുന്ന സ്ത്രീയെ വിവാഹം കഴിച്ച് മറ്റൊരു നാട്ടിലേക്കു പോയി.

നാളുകൾക്കു ശേഷം തങ്കത്തിന്റെ അമ്മയെ ആ നാട്ടിലേക്ക് സ്ഥലം മാറി വന്ന ഒരു ബാങ്ക് മാനേജർ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ ആദ്യ വിവാഹമായിരുന്നു അത്. തങ്കത്തിന് അയാൾ സ്നേഹനിധിയായ പപ്പയായിരുന്നു. ഒരു കുഞ്ഞ് കൂടി ആ കുടുംബത്തിലെത്തിയതോടെ ആഹ്ലാദം അവിടെ അലതല്ലി.

സന്തോഷം പോയ ദിനം

 തങ്കം ആറാം ക്ലാസിൽ പഠിക്കുന്ന സമയം. കുടുംബകോടതിയിൽ നിന്ന് വീട്ടിലേക്കൊരു നോട്ടീസ് വന്നു. തങ്കത്തിന്റെ രക്ഷകർതൃത്വം ആവശ്യപ്പെട്ടു കൊണ്ടും അവധി ദിവസങ്ങളിൽ അവളെ കൂടെ വിടണം എന്നാവശ്യപ്പെട്ടുകൊണ്ടും അവളുടെ അച്ഛൻ കുടുംബകോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു. അതിന്റെ കാര്യങ്ങൾക്കു ഹാജരാകാനുള്ളതായിരുന്നു ആ നോട്ടീസ്.

WEITERE GESCHICHTEN VON Vanitha

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Translate

Share

-
+

Change font size