Versuchen GOLD - Frei

Incredible India Let's go

Kudumbam

|

July 2024

ഗൾഫിൽ പഠിക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്കിത് അവധിക്കാലം. കുടുംബത്തിനൊപ്പം ചെലവഴിക്കാൻ മറ്റു പ്രവാസികളും നാട്ടിലെത്തിയ കാലം. കുടുംബത്തോടൊപ്പം യാത്രപോകാവുന്ന ഇന്ത്യയിലെ കിടിലൻ സ്പോട്ടുകളറിയാം

- വി.കെ. ഷമീം

Incredible India Let's go

കാഴ്ചകളുടെയും വൈവിധ്യങ്ങളുടെയും പറുദീസയാണ് ഇന്ത്യ. പർവതങ്ങളും മഞ്ഞും കടലും മരുഭൂമിയുമെല്ലാമുള്ള പ്രകൃതി വൈവിധ്യങ്ങൾ നിറഞ്ഞ നാട്. അതോടൊപ്പം വ്യത്യസ്ത സംസ്കാരങ്ങൾ, ഭാഷകൾ, ചരിത്രം, നാനാജാതി മനുഷ്യർ... അങ്ങനെ എണ്ണിയാലൊതുങ്ങാത്ത സവിശേഷതകളുണ്ട് നമ്മുടെ രാജ്യത്തിന്. അത്തരത്തിൽ വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളുമെല്ലാം സമ്മാനിക്കുന്ന പത്ത് കിടിലൻ സ്പോട്ടുകളിതാ...

1. വർക്കല

കേരളത്തിലെ അതിമനോഹര തീരപ്രദേശം. കടലും തീര വും കുന്നുമെല്ലാം ചേർന്നൊരുക്കുന്ന സുന്ദര കാഴ്ച. ശ്രീനാരായണ ഗുരു സ്ഥാപിച്ച ശിവഗി രി മഠം വർക്കലയിലെ പ്രധാന തീർഥാടന കേന്ദ്രമാണ്.

2500 വർഷം പഴക്കമുള്ള ജനാർദന സ്വാമി ക്ഷേത്രവും ഏറെ പ്രശസ്തമാണ്. ആയുർ വേദ ചികിത്സകൾ അടങ്ങിയ റിസോർട്ടുകളുടെ ഡെസ്റ്റിനേഷൻ കൂടിയാണ്.

തിരുവനന്തപുരത്തുനിന്ന് 40ഉം കൊല്ലത്തുനിന്ന് 26ഉം കിലോമീറ്റർ. വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ ഒട്ടു മിക്ക ട്രെയിനുകൾക്കും സ്റ്റോപ്പുണ്ട്.

2. രാമേശ്വരം

ഇന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രം കൂടിയാണിവിടം. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ സ്മാരകം, രാമനാഥസ്വാമി ക്ഷേത്രം, പാമ്പൻ പാലം, ധനുഷ് കോടി തുടങ്ങിയ കാഴ്ചകളും അനുഭവങ്ങളും ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിവെച്ചിട്ടുണ്ട്.

കേരളത്തിൽ നിന്ന് നേരിട്ട് ട്രെയിനില്ല. മധുര, ദിണ്ഡിഗൽ എന്നിവിടങ്ങളിൽ ട്രെയിൻ മാർഗമെത്തി അവിടെ നിന്ന് രാമേശ്വരത്തേക്ക് പോകാം. റോഡ് മാർഗമുള്ള യാത്രയും ഏറെ മനോഹരമാണ്.

3. ഹംപി

ഉത്തര കർണാടകത്തിലെ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പുരാതന നഗരം. വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രശേഷിപ്പുകൾ ധാരാളം ഇവിടെ കാണാനാകും. യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഹംപി ഇടംപിടിച്ചിട്ടുണ്ട്.

വിരൂപാക്ഷ ക്ഷേത്രം, പാൻ-സുപാരി ബസാർ, രാജ്ഞിയു ടെ കൊട്ടാരം, ലോട്ടസ് മഹൽ, ആനപ്പന്തി എന്നിവയും മറ്റു അനവധി ക്ഷേത്രങ്ങളുമെല്ലാം ഇവിടെയുണ്ട്.

WEITERE GESCHICHTEN VON Kudumbam

Kudumbam

Kudumbam

ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും

ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...

time to read

2 mins

December-2025

Kudumbam

Kudumbam

സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...

time to read

3 mins

December-2025

Kudumbam

Kudumbam

വാഹനം വിൽക്കുംമുമ്പ് എൻ.സി.ബി മറക്കേണ്ട

നിങ്ങളുടെ പേരിലുള്ള പഴയ വാഹനം വിൽക്കുംമുമ്പ് അൽപം കരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ എൻ.സി.ബി ഇൻഷുറൻസ് ഡിസ്കൗണ്ടിന് അർഹരാകാം. അതു ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

time to read

1 mins

December-2025

Kudumbam

Kudumbam

ദൈവത്തിന്റെ കെ

അയ്യായിരത്തിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകിയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് 'നവജീവൻ ട്രസ്റ്റി'ലൂടെ അഭയം നൽകിയും കരുണയുടെ മനുഷ്യരൂപമായി മാറിയിരിക്കുകയാണ് പി.യു. തോമസ്...

time to read

2 mins

December-2025

Kudumbam

Kudumbam

രോഗമില്ലാത്ത രോഗികൾ

അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...

time to read

2 mins

December-2025

Kudumbam

Kudumbam

'പ്രേക്ഷക മനസ് പ്രവചിക്കാനാകില്ല

സിനിമ-ജീവിത വിശേഷങ്ങളും ക്രിസ്മസ് ഓർമകളും പങ്കുവെക്കുകയാണ് നടൻ സിജു വിൽസൺ

time to read

2 mins

December-2025

Kudumbam

Kudumbam

കേടാകാതെ സൂക്ഷിക്കാം, ആഹാരം

ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പൊടികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളിതാ...

time to read

3 mins

December-2025

Kudumbam

Kudumbam

കുട്ടികളോട് വേണ്ട, ഈ വാക്കുകൾ

ജെന്റിൽ പാരന്റിങ്ങിനെ ഗൗരവപൂർവം കാണുന്ന ഇക്കാലത്ത് മാതാപിതാക്കൾ പറയാനും ചെയ്യാനും പാടില്ലാത്ത ചില കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

HAPPY JOURNEY WITH KIDS

ചെറിയ കുട്ടികൾക്കൊപ്പം കുടുംബസമേതമുള്ള യാത്രകൾ തലവേദനയാകാറുണ്ടോ? കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

കാസ്പിയൻ തീരത്തെ സ്വപ്നഭൂമി

കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...

time to read

4 mins

December-2025

Listen

Translate

Share

-
+

Change font size