Versuchen GOLD - Frei

ചുമരിൽനിന്നു നിരത്തിലിറങ്ങിയ ചിത്രങ്ങൾ

Manorama Weekly

|

February 08,2025

വഴിവിളക്കുകൾ

- സുരേഷ് മുതുകുളംസുരേഷ് മുതുകുളം

ചുമരിൽനിന്നു നിരത്തിലിറങ്ങിയ ചിത്രങ്ങൾ

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചിത്രക്ലയിലേക്കു വരുന്നത്. ഓർമയിലുള്ള ആദ്യത്തെ സംഭവം ആലപ്പുഴയിൽ ഒരു യുവജനോത്സവത്തിൽ പങ്കെടുത്തു സമ്മാനം വാങ്ങിയതാണ്. മുതുകുളം ഹൈസ്കൂ ളിൽ പഠിക്കുമ്പോൾ ചിത്രരചന അധ്യാപി കയായിരുന്ന ശ്രീദേവി ടീച്ചറുടെ നിർദേശമനുസരിച്ചാണ് ചിത്രകല പഠിക്കുന്നതിനായി ഹരിപ്പാടുള്ള വാരിയർ സാറിന്റെ അടുത്തെത്തുന്നത്. പിന്നീടു മാവേലിക്കര ചിത്രകല പഠനകേന്ദ്രത്തിൽ പഠിച്ചു. അതിനുശേഷമാണ് കേരളത്തിൽ ആദ്യമായി ചുവർചിത്ര പഠനകേന്ദ്രം ഗുരുവായൂരിൽ ആരംഭിക്കുന്ന പത്രവാർത്ത കാണുന്നതും ആദ്യത്തെ ബാച്ചിൽ ഞാൻ ചേരുന്നതും. മമ്മി യൂർ കൃഷ്ണൻകുട്ടി നായർ, എം.ജി.ശശി ഭൂഷൻ, എൻ. വി.കൃഷ്ണൻ, കൊടുങ്ങല്ലൂർ മാധവമേനോൻ, ആർട്ടിസ്റ്റ് നമ്പൂതിരി തുടങ്ങിയ പ്രമുഖർ അഭിമുഖം നടത്തിയായിരുന്നു പ്രവേശനം.

WEITERE GESCHICHTEN VON Manorama Weekly

Listen

Translate

Share

-
+

Change font size