Versuchen GOLD - Frei
പ്രിയംവദയുടെ സ്വപ്നങ്ങൾ
Manorama Weekly
|January 31, 2026
കൊൽക്കത്തയിലെയും കേരളത്തിലെയും രണ്ടു തരത്തിലുള്ള സംസ്കാരങ്ങളും ആചാരങ്ങളുമൊക്കെ എന്നെ രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്
"തൊട്ടപ്പൻ' എന്ന സിനിമയിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച നടിയാണ് പ്രിയംവദ കൃഷ്ണൻ. ചിത്രത്തിലെ 'സാറക്കൊച്ച്' എന്ന കഥാപാത്രം സംസ്ഥാന സർക്കാരിന്റെ സ്പെഷൽ ജൂറി പുരസ്കാരമടക്കം ഒട്ടേറെ അവാർഡുകൾ പ്രിയംവദയ്ക്കു നേടിക്കൊടുത്തു. തൊട്ടപ്പനിലെ വേഷം കണ്ടാണ് ജി.ആർ. ഇന്ദുഗോപൻ രചനയും ജയൻ നമ്പ്യാർ സംവിധാനവും നിർവഹിച്ച 'വിലായത്ബുദ്ധ'യിലെ 'ചൈതന്യം എന്ന കഥാപാത്രം പ്രിയംവദയെ തേടിയെത്തിയത്. നരിവേട്ട'യിലെ മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ 'എന്ന ഒറ്റപ്പാട്ടിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറൽ താരവുമായി പ്രിയംവദ. കലാചരിത്ര ഗവേഷകനും എഴുത്തുകാരനുമായ കെ.കെ. ഗോപാലകൃഷ്ണന്റെയും പ്രശസ്ത നർത്തകി പല്ലവി കൃഷ്ണന്റെയും മകളായ പ്രിയംവദ തന്റെ സിനിമാസ്വപ്നങ്ങളെക്കുറിച്ച് മനസ്സു തുറക്കുന്നു.
സ്വപ്നങ്ങളുടെ തുടക്കം
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ അഭിനയരംഗത്ത് എത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, അത് അധികം ആരോടും പറഞ്ഞിരുന്നില്ല. തൃശൂർ ദേവമാതാ പബ്ലിക് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്തായ നീതുവിനോട് വലുതാകുമ്പോൾ നടിയാകണമെന്ന ആഗ്രഹം ഞാൻ ആദ്യമായി വെളിപ്പെടുത്തിയത് അവൾക്ക് ഡോക്ടറാകാനായിരുന്നു മോഹം. ഒടുവിൽ ഞാൻ നടിയും അവൾ ഡോക്ടറുമായി. പ്ലസ് ടുവിന് പഠിക്കുമ്പോൾ "മിസ് മലബാർ' മത്സരത്തിൽ സെക്കൻഡ് റണ്ണർ അപ്പ് ആയിരുന്നെങ്കിലും മോഡലിങ് അല്ല എന്റെ പാഷനെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു.
സെമസ്റ്റർ ബ്രേക്കിൽ എത്തിയ തൊട്ടപ്പൻ
Diese Geschichte stammt aus der January 31, 2026-Ausgabe von Manorama Weekly.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Manorama Weekly
Manorama Weekly
"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ
പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്
4 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മട്ടൺ പച്ചമുളക് മസാല
1 mins
March 14, 2026
Manorama Weekly
നായ്ക്കളുടെ വേനൽക്കാല പരിചരണം
പെറ്റ്സ് കോർണർ
1 min
March 14, 2026
Manorama Weekly
ഉപ്പയുടെ പാട്ടും എന്റെ കവിതയും
വഴിവിളക്കുകൾ
1 mins
March 14, 2026
Manorama Weekly
കാലക്ഷേപം
കഥക്കൂട്ട്
2 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Manorama Weekly
ഇനിയും
അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു
4 mins
March 07, 2026
Manorama Weekly
നായ്ക്കളെ കുളിപ്പിക്കുമ്പോൾ
പെറ്റ്സ് കോർണർ
1 min
March 07, 2026
Manorama Weekly
ടിക്കറ്റ് വച്ച് പ്രസംഗം
കഥക്കൂട്ട്
2 mins
March 07, 2026
Manorama Weekly
ജോർജ് തോമസ് സാറും സർഗവേദിയും
വഴിവിളക്കുകൾ
1 mins
March 07, 2026
Listen
Translate
Change font size
