Versuchen GOLD - Frei

പകർപ്പെടുക്കൽ

Manorama Weekly

|

September 30,2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

പകർപ്പെടുക്കൽ

അച്ചടിപ്പുസ്തകം വിലകൊടുത്തു വാങ്ങാൻ പണമില്ലാതിരുന്നതുകൊണ്ട് നോട്ട്ബുക്കിൽ പകർത്തിയെഴുതി സൂക്ഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. അങ്ങനെ ഏറ്റവും കൂടുതൽ പകർത്തപ്പെട്ട പുസ്തകം ചങ്ങമ്പുഴയുടെ രമണൻ' ആണ്. രമണൻ ഇങ്ങനെ പകർത്തപ്പെടുന്നതും അച്ചടിച്ച പതിപ്പുകൾ വേഗം വിറ്റുതീരുന്നതും കണ്ടാണ് ജോസഫ് മുണ്ടശ്ശേരി ചോദിച്ചത് മലയാളത്തിൽ ഇങ്ങനെയും ഒരനുഭവമോ എന്ന്.

പാഠപുസ്തകവും അന്നൊക്കെ ഇങ്ങനെ നോട്ട്ബുക്കിൽ പകർത്തിയെടുക്കുകയാണ് മിക്കവരും ചെയ്തിരുന്നത്. പകർത്തിക്കഴിയുമ്പോഴേക്കു പാഠം ഏതാണ്ട് മനഃപാഠമായി കഴിയും.

ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ പഠിക്കുമ്പോഴാണ് പ്രശസ്ത നിരൂപകൻ എം.കെ.സാനു ചങ്ങമ്പുഴക്കവിതയുമായി പരിചയപ്പെടുന്നത്. ഒരു സഹപാഠി രമണനിലെ ഏതാനും ശീലുകൾ ക്ലാസിൽ ചൊല്ലിക്കഴിഞ്ഞപ്പോൾ സാനുവും കൂട്ടുകാരും കൂടി ചുറ്റുവട്ടത്തുള്ള വായനശാലകളിലെല്ലാം കയറിയിറങ്ങി. അഞ്ചാറു കിലോമീറ്റർ അകലെയുള്ള ഒരു വായനശാലയിൽ അവർ രമണന്റെ കോപ്പി കണ്ടത്തി. അടുത്ത മൂന്നു നാലു ദിവസം നോട്ട്ബുക്കും പേനയുമായി സൈക്കിളിൽ വായനശാലയിലെത്തി സംഗതി പകർത്തി.

WEITERE GESCHICHTEN VON Manorama Weekly

Translate

Share

-
+

Change font size