Versuchen GOLD - Frei
വരകൾക്കുമപ്പുറം
Fast Track
|December 01,2024
റോഡിലെ വെള്ള, മഞ്ഞ വരകൾ എത്രയോ തവണ കണ്ടിട്ടുണ്ടാകും. അവയുടെ പ്രധാന്യത്തെക്കുറിച്ച്...
'When insects can follow rules for laning, Why can't we, the humans?'
മനുഷ്യന്റെ തെറ്റുകളാണ് 90% അപകടങ്ങൾക്കും കാരണമെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. അത് പെട്ടെന്നൊരു ദിവസം സംഭവിക്കുന്ന ഒന്നല്ല. അവ നിരന്തരമായ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചെറിയ ചെറിയ ഒഴിവാക്കലുകളുടെയും ചെറിയ അപകടങ്ങളുടെയും അന്തിമഫലമാണന്നുള്ള തിയറികൾ മുൻപേ ഉള്ളതാണ്. റോഡപകടങ്ങളെയും അതിന്റെ കാരണ ങ്ങളെയും പഠനവിധേയമാക്കി ഹെൻറിച്ച് (H.W. Heinrich) നടത്തിയ Industrial accident prevention: A scientific approach ഇത്തരത്തിൽപ്പെട്ട ഒന്നാണ്. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട ഹെൻറിച്ച് ട്രയാംഗിൾ ഏറ്റവും പ്രസക്തമാകുന്നത് ട്രാഫിക്കുമായി ബന്ധപ്പെട്ടാണ്. താഴെത്തട്ടിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മുന്നൂറോളം ചെറിയ തെറ്റുകളുടെ ഉയർന്ന ശ്രേണിയിൽ വരുന്നതാണ് ഇരുപത്തൊൻപതോളം ചെറിയ അപകടങ്ങളും ഗുരുതരമായ പരുക്കിനോ മരണത്തിനോ കാരണമായേക്കാവുന്ന വലിയ അപകടവും.
ഹെൻറിച്ച് ട്രയാംഗിൾറോഡപകടങ്ങളെക്കുറിച്ച് ഇത്തരത്തിലുള്ള ആദ്യത്തേതും വിശദവുമായ പഠനവും വിലയിരുത്തലും നടത്തിയത് 2006ൽ ആണ്. “നാച്ചുറലിസ്റ്റിക് ഡ്രൈവിങ് ബിഹേവിയർ എന്ന ഈ പഠനത്തിൽ 69 അപകടങ്ങളും 761 ഒഴിവാക്കലുകളും (near crashes) 8295 അപകടത്തിലേക്കു നയിച്ചേക്കാവുന്ന ചലനങ്ങളും കണ്ടെത്തുകയുണ്ടായി. ഇത് ഹെൻറിച്ച് തത്വത്തിനെക്കാൾ ഉയർന്ന അനുപാതത്തിലുള്ളതാണ് (1:11:120). ഈ അപകട സാധ്യതകളെയും ചെറിയ ചെറിയ ഒഴിവാക്കലുകളെയും നാം നമ്മുടെ ദൈനംദിന ജീവിതത്തിൽ ശ്രദ്ധിക്കുന്നതേ ഇല്ല എന്നതാണ് സത്യം. നീണ്ട യാത്ര നിശേഷം തിരിഞ്ഞുനോക്കുമ്പോൾ റോഡിൽ നാം കണ്ട എത്ര കാര്യങ്ങൾ നമുക്ക് ഓർത്തെടുക്കാൻ കഴിയും. റോഡിൽ കണ്ട വരകളും സൈനേജുകളും നമ്മുടെ ഓർമയിൽ വരുന്നുണ്ടോ, 99% ഇല്ല എന്നായിരിക്കും ഉത്തരം. പത്തോ ഇരുപതോ വർഷത്തിനുശേഷം നമ്മുടെ യാത്രകളെ തിരിഞ്ഞു നോക്കിയാൽ, ഓർമയിൽ തങ്ങി നിൽക്കുന്നത് ചില മോശം റോഡ് അനുഭവങ്ങൾ മാത്രമാകാനാണ് സാധ്യത.

Diese Geschichte stammt aus der December 01,2024-Ausgabe von Fast Track.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Fast Track
Fast Track
ടാറ്റ സിയറ
കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്
4 mins
January 01,2026
Fast Track
എക്സ്ഇവി 9.എസ്
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
5 mins
January 01,2026
Fast Track
പാലക്കാട് പച്ചക്കടൽ
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
5 mins
January 01,2026
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Listen
Translate
Change font size
