Facebook Pixel ടാറ്റ സിയറ | Fast Track – automotive – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

ടാറ്റ സിയറ

Fast Track

|

January 01,2026

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

- നോബിൾ എം. മാത്യു

ടാറ്റ സിയറ

മിഡ് സൈസ് എസ് യു വി വിപണിയിൽ നിലവിലെ താരങ്ങൾക്കു കടുത്ത വെല്ലുവിളി ഉയർത്തിയാണ് ടാറ്റയുടെ പുതിയ മോഡൽ സിയറ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഹ്യുണ്ടേയ് ക്രേറ്റ, ടൊയോട്ട അർബൻ സർ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് തുടങ്ങിയ മിഡ്സ് എസ് യു വികളുമായി ഏറ്റുമുട്ടാനെത്തിയ സിയറയിൽ സെഗ്മെന്റിലെ തന്നെ മികച്ച ഫീച്ചറുകളാണ് ടാറ്റ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 1991ൽ ടാറ്റ വിപണിയിലിറക്കിയ ആദ്യ ഇന്ത്യൻ നിർമിത എസ് യു വി ആയിരുന്നു സിയറ. 2003ൽ ആണ് വിപണിയിൽ നിന്നു പിൻവാങ്ങുന്നത്. ഡിസൈൻ, ഫീച്ചേഴ്സ്, സേഫ്റ്റി, പെർഫോമൻ സ് എന്നിവയിലെല്ലാം പുതുമകളുമായാണ് പുതിയ വരവ്. വിശദമായ ടെസ്റ്റ് ഡ്രൈവിലേക്ക്...

ക്ലാസിക് ആൻഡ് ബോൾഡ്

പഴയ സിയറയിൽ നിന്നു പുതിയ സിയറയിലേക്ക് എത്തുമ്പോൾ ക്ലാസിക് ലുക്കിനൊപ്പം കാലികമായ ഡിസൈൻ ഘടകങ്ങളും ഒപ്പം എസ് യു വിയുടെ ബോൾഡ് ലുക്കും സമന്വയിക്കുന്നു. വലുപ്പത്തിൽ ടാറ്റ ഹാരിയറിനു താഴെയാണ് സ്ഥാനം. സെഗ്മെന്റിലെ എതിരാളികളെക്കാളും വലുപ്പക്കൂടുതലു ണ്ടെന്നതാണ് ഒരു പ്ലസ് പോയിന്റ്. റോഡ് പ്രസൻസിലും അകത്തെ ഇടത്തിലും ഇതു കാര്യമായി ഗുണം ചെയ്തിട്ടുണ്ട്. ചതുരവടിവൊത്ത രൂപം, കനം കുറഞ്ഞ ഫുൾവിഡ് ഡേ ടൈം റണ്ണിങ് ലാംപ്, വെൽകം ലൈറ്റിങ് ഫീച്ചറോടു ഗുഡ്ബൈ കൂടിയതാണ്. വാഹനത്തിന്റെ വേഗം കൂടുന്നതനുസരിച്ച് പ്രകാശത്തിന്റെ തീവ്രത കൂടുന്ന ബൈ എൽഇഡി പ്രൊജക്ടർ ഹെഡ്ലാംപാണ്. കനം കുറഞ്ഞ ഇതിന്റെ ഡിസൈൻ മനോഹരം. പിക്സൽ ആകൃതിയിലുള്ള ഫോഗ്ലാംപുകൾ. പിയാനോ ബ്ലാക് ഫിനിഷിലുള്ള ഗ്രില്ലിൽ കുത്തനെയുള്ള ചെറിയ ഡിസൈൻ എലമെന്റുകൾ. പിയാനോ ബ്ലാക് ഫിനിഷിൽത്തന്നെയുള്ള വലിയ ബംപർ. അതിൽ സിൽവർ ഫിനിഷ് സ്കിഡ് പ്ലേറ്റ് നൽകിയപ്പോൾ എടുപ്പും ഗാംഭീര്യവും കൂടി. റേഞ്ച് റോവർ വാഹനങ്ങളിൽ കാണുന്ന തരത്തിലുള്ള ക്ലാം ഷെൽ ഡിസൈനാണ് ബോണറ്റിന്. എ പില്ലർ ഭാഗത്ത് ബോണറ്റ് ഡോറിലേക്കു ചേരുന്ന ഡിസൈനാണിത്. മാത്രമല്ല, ഡോർബീഡിങ്ങുകൾ പുറത്തേക്കു കാണാത്ത തരത്തിലുള്ള രൂപകൽപനയും പ്രീമിയം ടച്ച് നൽകുന്നു.

പിയാനോ ബ്ലാക് ഫിനിഷിലുള്ള വലിയ വീൽ ആർച്ചുകളും ക്ലാഡിങ്ങുകളും വശങ്ങൾക്ക് മാസ്ലുക്ക് നൽകുന്നു. വാഹനത്തിന്റെ ബോഡിയോടു ചേർന്നുനിൽക്കുന്ന ഫ്ലഷ് ടൈപ് ഡോർ ഹാൻഡിലുകളാണ്.

WEITERE GESCHICHTEN VON Fast Track

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size