പ്രതിരോധശൈലി സ്വീകരിച്ചിരുന്ന ഇറ്റാലിയൻ ഫുട്ബാളിനെക്കാളും ആരാധകരും ആർപ്പുവിളികളും കൂടുതലുള്ളത് ആക്രമണ ഫുട്ബോൾ കളി ച്ചിരുന്ന ബ്രസീലിനെപ്പോലെയോ അർജന്റീ നയെപ്പോലെയോ ഉള്ള ടീമുകൾക്കായിരുന്നു. പ്രതിരോധത്തെക്കാൾ ആക്രമണത്തെ സ്നേഹിക്കുന്ന ചിന്താഗതിയായിരിക്കാം ഇതിനു കാരണം.
അതുകൊണ്ടാകണം നിരത്തുകളിൽ അപകടം ഒഴിവാക്കിയുള്ള ഡിഫൻസീവ് രീതികളെക്കാൾ റിസ്ക് എടുത്തുകൊ ണ്ടുള്ള അഗ്രസീവ് ഡ്രൈവിങ് പലരും മാതൃകകളാക്കുന്നത്. സന്ദർഭങ്ങൾ വ്യത്യ സ്തമാണെങ്കിലും പ്രതിരോധം, മുൻകരുതൽ, അച്ചടക്കം, പിഴവുകൾ കുറയ്ക്കൽ എന്നിവയുടെ തത്വങ്ങൾ ഫുട്ബോളിലും ഡ്രൈവിങ്ങിലും സമാനമാണ്.
മറ്റുള്ളവരുടെ ഡ്രൈവിങ് രീതികളിലെ തെറ്റുകൾ കണ്ടെത്താൻ ശ്രമിക്കുകയും അതിനോട് അസഹിഷ്ണുതയോടെ പ്രതികരിക്കുകയുമാണു നമ്മളിൽ പലരും. എന്നാൽ, ജീവിതത്തിൽ എന്നെങ്കിലും സ്വന്തം ഡ്രൈവിങ്ങിലേക്കു കണ്ണോടിക്കാൻ ശ്രമിച്ചിട്ടുണ്ടോ? അതിലെ അപകടകരമായ ഘടകങ്ങളെ സ്വയം വിലയിരുത്താൻ ശ്രമിച്ചിട്ടുണ്ടോ? ഡ്രൈവിങ് പഠിച്ച ആദ്യകാലത്ത് ഒരു വലിയ വാഹനത്തെ മറികടന്ന രീതിയിലായിരിക്കില്ല കുറച്ചുകൂടി അനുഭവം സിദ്ധിക്കുമ്പോൾ നമ്മൾ ഡ്രൈവ് ചെയ്യുക. ഡ്രൈവിങ്ങിൽ റോഡ് അനുഭവങ്ങളും പരിചയസമ്പത്തും കൊണ്ട് നിരന്തരമായ മാറ്റങ്ങൾ നമ്മൾ അറിയാതെ തന്നെ സംഭവിക്കുന്നുണ്ട്.
തുടക്കക്കാരല്ല, മറിച്ച് പരിചയസമ്പന്നരാണ് കൂടുതൽ അപകടകാരികൾ എന്നൊരു ചൊല്ലുണ്ട് (Accidents are the fault of seasoned drivers, not novices).
സ്വന്തം ഡ്രൈവിങ്ങിലെ പോരായ്മകൾ കണ്ടെത്താനും തിരുത്താനുമുള്ള ബോധ പൂർവമായ ശ്രമം (Self correction) നടത്തിയിട്ടുള്ളവർ എത്ര പേരുണ്ട്. സ്വന്തം തെറ്റുകൾ, പോരായ്മകൾ എന്നിവ തിരിച്ചറിയുകയും തിരുത്തുകയും, കൂടുതൽ സുരക്ഷിതമായ രീതികൾ നിരന്തരമായി അനുവർത്തിക്കേണ്ടതുമുണ്ട്. ഇതിൽ ഏറ്റവും പ്രധാനം സ്വയം അവബോധവും മറ്റുള്ളവരുടെ തെറ്റുകളിൽനിന്നു പഠിക്കാനുള്ള സന്നദ്ധതയുമാണ്.
ഡ്രൈവിങ് രീതികൾ
Diese Geschichte stammt aus der October 01, 2023-Ausgabe von Fast Track.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 01, 2023-Ausgabe von Fast Track.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
Audi e-tron GT
റേഞ്ച് 500 കിമീ
Citroen EC3
കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.
Hyundai Kona
റേഞ്ച് 452 കി മീ
Mahindra XUV 400
കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.
KIA ev6
റേഞ്ച് 708 കിമീ
Hyundai Ioniq 5
റേഞ്ച് 631 കിമീ
Jaguar i Pace
റേഞ്ച് 480 കിമീ
Mini Electric
ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ
അമ്മാവ് വീഴുമ്പോൾ...
COFFEE BREAK
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ