يحاول ذهب - حر
എല്ലാമെല്ലാം അയപ്പൻ
November 11, 2023
|Vanitha
ഇനി മണ്ഡലകാലം. ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകൾ. ശബരിമല തന്ത്രിമാരിലെ പുതുതലമുറയ്ക്കൊപ്പം താഴമൺ മഠത്തിൽ

താഴമൺ മഠത്തിൽ നിന്നു നോക്കുമ്പോൾ കാണാം കലങ്ങി മറി ഞ്ഞൊഴുകുന്ന പമ്പാനദി. വൃശ്ചികക്കുളിരിലേക്ക് ഇനി അധികം ദിവസങ്ങളില്ല. എന്നാലും തുള്ളിക്കൊരു കുടം വച്ചു പെയ്യുന്നുണ്ടു തുലാമാസത്തിലെ അന്തിമഴ. വൃശ്ചികം പുലർന്നാൽ ഭക്തന്മാർ മല ചവിട്ടും. നാടായ നാടെല്ലാം നെയ്മണം പടരും. കാറ്റിൽ ശരണമന്ത്രങ്ങൾ ഉയരും.
ഈ മണ്ഡലകാലത്തു താഴമൺ കുടുംബത്തിലെ പുതുതലമുറ തന്ത്രവൃത്തിയിലേക്കു വരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് നേരത്തെ തന്നെ തന്ത്രത്തിനുണ്ടെങ്കിലും കണ്ഠര് രാജീവരുടെ മകൻ കണ്ഠര് ബ്രഹ്മദത്തൻ കഴിഞ്ഞ വർഷം തന്ത്രവൃത്തിക്കായി ശബരിമലയിൽ എത്തിയതോടെയാണു പുതുതലമുറയുടെ വരവ് പൂർണമായത്.
ശബരിമലയുടെ ക്ഷേത്രത്തിന്റെ തന്ത്രം താഴമൺ കുടുംബത്തിലേക്ക് എത്തിയതിന്റെ ഐതിഹ്യ കഥയിങ്ങനെ. പരശുരാമനിൽ തുടങ്ങുകയാണു താഴമൺ മഠത്തിന്റെ ഐതിഹ്യപ്പെരുമ. ആന്ധ്രയിലെ കൃഷ്ണാനദിക്കരയിലെ ആദ്യ പരീക്ഷണം രണ്ടു ബ്രാഹ്മണ സഹോദരങ്ങൾ നേരിട്ടതിങ്ങനെ.
ക്ഷേത്രങ്ങളിൽ പരശുരാമൻ പ്രതിഷ്ഠിച്ച താന്ത്രികകർമങ്ങൾ അനുഷ്ഠിക്കാനായി നിയോഗിക്കപ്പെട്ടവരായിരുന്നു ആ സഹോദരങ്ങൾ. അല്പം മാത്രം നീരൊഴുക്കുണ്ടായിരുന്ന കൃഷ്ണാനദിയിൽ പെട്ടെന്നു വെള്ളമുയർന്നു. കടത്തുതോണിയില്ലാതെ മറുകരയെത്താൻ പറ്റുമോയെന്നു പരശുരാമന്റെ വെല്ലുവിളി. സഹോദരങ്ങളിൽ മൂത്തയാൾ ജലത്തിനു മീതെ കൂടി നദി കടന്നു. ഇളയയാൾ വെള്ളം തടഞ്ഞുനിർത്തി മണ്ണിലൂടെ നടന്ന് അക്കരെയെത്തി.
വെള്ളത്തിനു മുകളിലൂടെ നടന്ന മൂത്ത സഹോദരൻ പിന്നീട് തരണനല്ലൂർ തന്ത്രിയായും താഴെ മണ്ണിൽ കൂടി നടന്നയാൾ പിന്നീട് താഴമൺ തന്ത്രിയായും അറിയപ്പെട്ടു. ശബരിമല അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ താന്ത്രിക കർമങ്ങൾക്കുള്ള അവകാശം താഴമൺ തന്ത്രികളിൽ വന്നു ചേർന്നു.ബി.സി നൂറിലാണു താഴമൺ മഠത്തിനു ശബരിമലയിലെ താന്ത്രികാവകാശം ലഭിച്ചത് എന്നാണു വിശ്വാസം. എ.ഡി. 55 വരെ താഴമൺമഠത്തിന്റെ ആസ്ഥാനം നിലയ്ക്കലായിരുന്നു എന്നും അതിനുശേഷമാണു ചെങ്ങന്നൂരേക്കു മാറിയത് എന്നുമാണ് താഴമൺ കുടുംബചരിത്രരേഖകളിൽ പറയുന്നത്.
ശബരിമല നിത്യപൂജയില്ലാത്ത ക്ഷേത്രമാണ്. സന്യാസമാണ് ഇവിടുത്തെ ഭാവം. ഭസ്മാഭിഷേകം നടത്തി, രുദ്രാക്ഷമാലയണിയിച്ച്, യോഗദണ്ഡ് നൽകി യോഗീഭാവത്തിലാണു നട അടയ്ക്കുന്നത്. പിന്നീട് 25 ദിവസം കഴിഞ്ഞാണ് ഈ യോഗാവസ്ഥയിൽ നിന്ന് ഉണർത്തി പൂജ നടത്തുന്നത്. കണ്ഠര് മോഹനര് പറഞ്ഞു തുടങ്ങി; ശബരിമല തന്ത്രപൂജയുടെ മാന്ത്രികമായ ചിട്ടകളെക്കുറിച്ച്.
هذه القصة من طبعة November 11, 2023 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Translate
Change font size