മിത്തുകൾ സയൻസിനെ സ്വാധീനിക്കുന്നതെങ്ങനെ?
Sasthragathy|April 2024
ഹൃദയവും മിത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നു ഹൃദയത്തെക്കുറിച്ചും രക്തചംക്രമണത്തെക്കുറിച്ചുമുള്ള അബദ്ധധാരണകൾ ഹാർവി എങ്ങനെ മാറ്റിക്കുറിച്ചുവെന്ന് വിശദീകരിക്കുന്നു. ശാസ്ത്രവും മിത്തും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിശദമാക്കുന്നു.
ഡോ. യു. നന്ദകുമാർ
മിത്തുകൾ സയൻസിനെ സ്വാധീനിക്കുന്നതെങ്ങനെ?

ലോകമെമ്പാടും നിലവിലുണ്ടായിരുന്ന മിത്ത് ഹൃദയത്തെ സംബന്ധിക്കുന്നതാണ്. ഹൃദയം ചിന്തയുടെയും സ്നേഹം, വാത്സല്യം, പണയം, ദുഃഖം തുടങ്ങി എല്ലാ വികാരങ്ങളുടെയും ഇരിപ്പിടമായി സങ്കല്പിച്ചുപോന്നു. ഹൃദയവുമായി ബന്ധപ്പെട്ട ഭാഷാപ്രയോഗങ്ങൾ നോക്കിയാൽ മതി, ഇത് മനസ്സിലാക്കാൻ. ഇത്ര ആഘോഷിക്കപ്പെട്ട മറ്റൊരു മനുഷ്യാവയവം ഇല്ലെന്നു തന്നെ പറയാം. മനസ്സിന്റെ കേന്ദ്രമായി കരുതപ്പെട്ട ഹൃദയത്തിന് ഒരു വികാരവും നേരിട്ടനുഭവിക്കാനാവില്ല എന്നത് ഞെട്ടിക്കുന്ന കണ്ടെത്തലായിരുന്നു.

ചാൾസ് ഒന്നാമന്റെ കൊട്ടാരത്തിൽ 1641-ൽ ഒരു വിശേഷ സംഭവം നടന്നു. ഐറിഷ് പ്രഭുവായ മോണ്ട്ഗോമറി വൈകൗണ്ടിന്റെ  19 വയസ്സുള്ള പുത്രന്റെ ഹൃദയത്തിൽ രാജാവ് സ്പർശിച്ചു. എന്നിട്ട് ചോദിച്ചു, “എന്തെങ്കിലും വൈഷമ്യമുണ്ടോ?” ഒന്നുമില്ലെന്നയാൾ ഉറപ്പു നൽകി. യുവാവ്, തന്റെ പത്താം വ യസ്സിൽ കുതിരപ്പുറത്തുനിന്ന് ഉന്തി നിൽക്കുന്ന പാറയിൽ വന്നു പതിക്കുകയും ഏതാനും വാരിയെല്ലുകൾ പൊട്ടി ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. മുറിവ് പഴുത്തു സങ്കീർണ്ണമായി. എങ്കിലും, കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു; പക്ഷേ, ഇടതുഭാഗത്ത് നെഞ്ചിൽ വിടവ് നിലനിന്നു. ഇതിലൂടെ ഹൃദയമിടിപ്പ് കാണാനാകും എന്നത് അ ക്കാലത്തെ അദ്ഭുതങ്ങളിലൊന്നായിരുന്നു. പത്തൊമ്പതാം വയസ്സിൽ അയാൾ യൂറോപ്യൻ പര്യടനം നടത്തുകയുണ്ടായി. മിടിക്കുന്ന ഹൃദയം നേരിട്ടു കാണുവാൻ വൻ ജനാവലിയായിരുന്നു പര്യടനം നടന്ന പട്ടണങ്ങളിലെല്ലാം തടിച്ചുകൂടിയത്. പര്യടനം വലിയ സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വില്യം ഹാർവിയിൽ നിന്ന് ഇക്കഥകൾ കേട്ട ചാൾസ് ഒന്നാമന് യുവാവിന്റെ ഹൃദയമിടിപ്പ് നേരിൽ കാണണമെന്ന ആഗ്രഹമുണ്ടായി. ഹാർവി അക്കാലത്തെ പ്രശസ്തനായ ഗവേഷകനും ചാൾസ് രാജാവിന്റെ ഭിഷഗ്വരനും ആയിരുന്നു. ഹൃദയത്തിന്റെ പ്രവർത്തനം കൃത്യമായി വിവരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ധമനികളിലെ വികാസസങ്കോചങ്ങൾ ഹൃദയമിടിപ്പുമായി പൊരുത്തപ്പെട്ടു കാണുന്നുവെന്നും അദ്ദേഹം കണ്ടെത്തി. ഹൃദയത്തിന്റെ ഇടത്തെ കീഴറ ധമനികളിലേക്കും വലത് ശ്വാസകോശത്തിലേക്കും കേം പമ്പ് ചെയ്യുന്നതായും അദ്ദേഹത്തിന് മനസ്സിലായി.

هذه القصة مأخوذة من طبعة April 2024 من Sasthragathy.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة April 2024 من Sasthragathy.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من SASTHRAGATHY مشاهدة الكل
പരിസ്ഥിതിയിലേക്കു വളർന്ന ഇന്ത്യൻ ഭരണഘടന
Sasthragathy

പരിസ്ഥിതിയിലേക്കു വളർന്ന ഇന്ത്യൻ ഭരണഘടന

ഭരണഘടനയും നിയമങ്ങളും പരിസ്ഥിതി സംരക്ഷണത്ത സമീപിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ ജുഡീഷ്യൽ വിധികളുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു. ജുഡീഷ്യൽ ആക്ടിവിസത്തിന്റെ വെല്ലുവിളികളും മുന്നോട്ടുള്ള വഴികളും എന്തെന്ന് വിശദമാക്കുന്നു.

time-read
4 mins  |
May 2024
മിത്തുകൾ സയൻസിനെ സ്വാധീനിക്കുന്നതെങ്ങനെ?
Sasthragathy

മിത്തുകൾ സയൻസിനെ സ്വാധീനിക്കുന്നതെങ്ങനെ?

ഹൃദയവും മിത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നു ഹൃദയത്തെക്കുറിച്ചും രക്തചംക്രമണത്തെക്കുറിച്ചുമുള്ള അബദ്ധധാരണകൾ ഹാർവി എങ്ങനെ മാറ്റിക്കുറിച്ചുവെന്ന് വിശദീകരിക്കുന്നു. ശാസ്ത്രവും മിത്തും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിശദമാക്കുന്നു.

time-read
5 mins  |
April 2024
ഇന്ത്യൻ ശാസ്ത്രരംഗം കുതിപ്പും കിതപ്പും
Sasthragathy

ഇന്ത്യൻ ശാസ്ത്രരംഗം കുതിപ്പും കിതപ്പും

പൗരാണിക കാലത്തിൽ ശാസ്ത്ര സാങ്കേതികരംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. 16-ാം നൂറ്റാണ്ടുവരെ ഇന്ത്യ കൈവരിച്ച ശാസ്ത്ര നേട്ടങ്ങളെക്കുറിച്ച് വിശദമാക്കുന്നു. ഇന്ത്യയിലെ വർണ്ണവ്യവസ്ഥ ശാസ്ത്രത്തിന്റെ വളർച്ചയെ എങ്ങനെ തടഞ്ഞുവെന്ന് വിശദമാക്കുന്നു.

time-read
4 mins  |
April 2024
ശാസ്ത്രവും സാങ്കേതികവിദ്യയും ജനപക്ഷ ചരിത്രത്തിനൊരാമുഖം
Sasthragathy

ശാസ്ത്രവും സാങ്കേതികവിദ്യയും ജനപക്ഷ ചരിത്രത്തിനൊരാമുഖം

ആഴമേറിയതും ബൃഹത്തായതുമായ അടിത്തറയും മുകൾത്തട്ടിലുള്ള കെട്ടിടവും എളിയ തൊഴിലാളികളുടെ സംഭാവനയാണ് എന്ന് നമ്മൾ മറക്കരുത്. പ്രാചീന നാവികർ ദൂരം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് വിശദീകരിക്കുന്നു. ശാസ്ത്ര- സാങ്കേതിക വിജ്ഞാനം വികസിപ്പിക്കുന്നതിൽ സാധാരണ അധ്വാനിക്കുന്ന ജനങ്ങളുടെ പങ്ക് വിശദമാക്കുന്നു. - ആദ്യകാല കപ്പലോട്ടക്കാർ വിവിധ ശാസ്ത്ര ശാഖകൾക്ക് നൽകിയ നിസ്തുല സംഭാവനക്കുറിച്ച് വിശദീകരിക്കുന്നു.

time-read
9 mins  |
April 2024
ഇന്ത്യയിൽ സയൻസിന്റെ ഭാവി
Sasthragathy

ഇന്ത്യയിൽ സയൻസിന്റെ ഭാവി

ശാസ്ത്രം എന്നത് ചില വിജ്ഞാന ശാഖകളായി ചുരുങ്ങിയതിന്റെ പരിമിതി വിലയിരുത്തുന്നു. നിലവിലെ ഇന്ത്യൻ ഭരണകൂടം ശാസ്ത്രസംബന്ധിയായ ഉള്ളടക്ക ത്തിൽ വരുത്തിയ വീഴ്ചയെക്കുറിച്ച് വിശദീകരിക്കുന്നു. - ശാസ്ത്രബോധം വളർത്തുന്നതിൽ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളും സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളും വഹിച്ച പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു.

time-read
3 mins  |
March 2024
കോപ് 28
Sasthragathy

കോപ് 28

യു എ ഇ യിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയായ കോപ് 28 - ൽ നടന്ന ചർച്ചകളും അവയുടെ ആശയ പരിസരവും വിശദീകരിക്കുന്നു മറ്റ് ഫിനാൻസ് മേഖലയിൽ നടന്ന ചർച്ചകളും വിവാദങ്ങളും ആശയ വ്യക്തതയില്ലായ്മയും വിവരിക്കുന്നു. സ്കൂൾ കോളേജ് തലങ്ങളിൽ കാലാവസ്ഥാ ഉച്ചകോടിയുടെ പ്രവർത്തനരീതി, ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്ന പരിപാടികൾ സംഘടിപ്പിക്ക ണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്യുന്നു

time-read
7 mins  |
January 2024
ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള
Sasthragathy

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള

ശാസ്ത്ര കലാ സംയോജനത്തിന്റെ പുതിയ അന്വേഷണം

time-read
3 mins  |
January 2024
റോബോട്ടുകളുടെ ചരിത്രം
Sasthragathy

റോബോട്ടുകളുടെ ചരിത്രം

- റോബോട്ടുകളുടെ പരിസരബോധ വും, വസ്തുക്കളുടെ സ്ഥാനവും അകലവും വലുപ്പവും ഉപരിതല വകതയും സാധ്യമാക്കുന്ന യന്ത്രഭാഗ ങ്ങൾ ഏതൊക്കെയെന്നും അവയുടെ പ്രവർത്തനങ്ങൾ എന്തൊക്കെയെ ന്നും വിവരിക്കുന്നു - റോബോട്ടുകളെ ഏറ്റവുമേറെ ഉപയോഗപ്പെടുത്തിക്കൊണ്ടിരി ക്കുന്ന വ്യവസായങ്ങളെ പരിചയ പെടുത്തുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിന്റെ വ്യാവസാ യിക മുന്നേറ്റങ്ങളിൽ റോബോട്ടുകൾ നിർണ്ണായക സ്വാധീനം ചെലുത്തിയി ട്ടുണ്ടെന്നു അവകാശപ്പെടുന്നു.

time-read
5 mins  |
November 2023
വൈദ്യശാസ്ത്ര നൊബേൽ
Sasthragathy

വൈദ്യശാസ്ത്ര നൊബേൽ

mRNA വാക്സിനുകൾ എന്ന ആശയം

time-read
4 mins  |
November 2023
സ്വാമിനാഥൻ ഇതിഹാസ ശാസ്ത്രകാരൻ
Sasthragathy

സ്വാമിനാഥൻ ഇതിഹാസ ശാസ്ത്രകാരൻ

ഏഷ്യയിൽ പട്ടിണി അകറ്റിയ ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം എസ് സ്വാമിനാഥനെ അനുസ്മരിക്കുന്നു. - ഡോ. എം എസ് സ്വാമിനാഥന്റെ ഗവേഷണ മേഖലകളിലെയും നയരൂപീകരണ മേഖലകളിലെയും സംഭാവനകളെ പരിചയപ്പെ ടുത്തുന്നു. - ഡോ. എം എസ് സ്വാമിനാഥൻ മികച്ച ഗവേഷകൻ, അതിലേറെ നല്ല അധ്യാപകനുമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു.

time-read
5 mins  |
November 2023